- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഗിൾ ടോക്ക് സേവനം അവസാനിപ്പിച്ചു തുടങ്ങി; ലക്ഷക്കണക്കിന് ജിടോക്ക് അക്കൗണ്ടുകൾ പ്രവർത്തനരഹിതമായി; ഹാങ് ഔട്ടിലേക്ക് മാറാൻ നിർദേശിച്ച് ഉപയോക്താക്കൾക്ക് മെയിൽ സന്ദേശം
ഗൂഗിളിന്റെ ചാറ്റിങ് സേവനമായ ജി ടോക്ക് പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. ഫെബ്രുവരി 23 വരെയേ ഗൂഗിൾ ടോക്കിന്റെ സേവനം ലഭ്യമാകുകയുള്ളൂവെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ ദിവസങ്ങൾക്ക് ശേഷവും രണ്ട് മൂന്ന് ദിവസത്തേക്ക് കൂടി ജിടോക്ക് പ്രവർത്തനം നടത്തിയിരുന്നു. ഇന്നലെ മുതൽ ജിടോക്ക് പ്രവർത്തനം അവസാനിപ്പിച്ചതായി ഇമെയ്ൽ സന്ദേശം ഉപയോക്താക്
ഗൂഗിളിന്റെ ചാറ്റിങ് സേവനമായ ജി ടോക്ക് പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. ഫെബ്രുവരി 23 വരെയേ ഗൂഗിൾ ടോക്കിന്റെ സേവനം ലഭ്യമാകുകയുള്ളൂവെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ ദിവസങ്ങൾക്ക് ശേഷവും രണ്ട് മൂന്ന് ദിവസത്തേക്ക് കൂടി ജിടോക്ക് പ്രവർത്തനം നടത്തിയിരുന്നു. ഇന്നലെ മുതൽ ജിടോക്ക് പ്രവർത്തനം അവസാനിപ്പിച്ചതായി ഇമെയ്ൽ സന്ദേശം ഉപയോക്താക്കൾക്ക് ഗൂഗിൾ നൽകി. ഗൂഗിൾ ടോക്ക് അക്കൗണ്ട് വീണ്ടും ഉപയോഗിച്ചിരുന്നവർക്കാണ് ഇങ്ങനെയൊരു സന്ദേശം ലഭിച്ചത്. ഹാങ് ഔട്ടിലേക്ക് മാറാമെന്ന നിർദേശവും ഇതോടൊപ്പം ഗൂഗിൾ ഉപയോക്താക്കൾക്ക് നൽകിയിട്ടുണ്ട്. ഗൂഗിൾ ക്രോം ആപ്പിൽ നിന്നും ഹാങ് ഔട്ട് ലഭിക്കുമെന്നും ഇമെയിൽ സന്ദേശത്തിൽ പറയുന്നു.
ഗൂഗിൾ ഹാങ്ഔട്ട് കൂടുതൽ പേർ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ്, ജിടോക്കിന്റെ സേവനം ഗൂഗിൾ അവസാനിപ്പിച്ചത്. ഡെസ്‌ക്‌ടോപ്പിൽ സ്വതന്ത്രമായി ഉപയോഗിക്കാമായിരുന്ന ചാറ്റിങ് സേവനമായിരുന്നു ജിടോക്ക്. ഫെബ്രുവരി 16 കഴിയുമ്പോൾ ഓർക്കുട്ട് പോലെ ജിടോക്കും ഓർമയായി മാറും. ഗൂഗിളിന്റെ ഇൻസ്റ്റൻഡ് മെസേജിങ് സേവനങ്ങളെല്ലാം ഹാങ്ഔട്ട് ആപിനാൽ റീപ്ലെയ്‌സ് ചെയ്യാമെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.