- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയയിൽ നിന്നെത്തിയ എലിസബത്തും അനുമോളും ശബ്ദമില്ലാതെ നിസ്സംഗരായി; അലമുറയിട്ടു നിലവിളിച്ചിട്ടും ദുഃഖം തോരാതെ ആലീസ്; ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാർ സ്വന്തം ദുരന്തമായി എടുത്ത് അനുവിനും ആഷയ്ക്കും വിട നൽകാൻ ഒരു നാട് മുഴുവൻ ഓടിയെത്തി
ഏറ്റുമാനൂർ: മക്കളിൽ രണ്ട് പേരെ ദൈവം വിളിച്ചതിന് അലമുറയിട്ടു കരയുന്ന മാതാവ് ആലീസ.. ആലീസിന്റെ കണ്ണീർ പൊടിയുമ്പോൾ വിതുമ്പി തേങ്ങലിടിച്ച് പിതാവ്.. കണ്ണീർവറ്റിയ നിലയിൽ സഹോദരിമാരായ എലിസബത്തും അനുമോളും.. ഓസ്‌ട്രേലിയയിലെ ബ്രസ്‌ബേനിൽ വാഹനാപകടത്തിൽ മരിച്ച സഹോദരിമാർക്ക് ജന്മനാട് യാത്രാമൊഴി നൽകിയത് തീർത്തും വികാരസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു. രണ്ട് ജീവൻ ഒരുമിച്ച പൊലിഞ്ഞ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കാളികളായി നാടും ഇവർക്കൊപ്പം തേങ്ങുകയായിരുന്നു. മൃതദേഹങ്ങൾ ചൊവ്വാഴ്ച വൻജനാവലിയുടെ സാന്നിധ്യത്തിൽ രത്നഗിരി സെന്റ് തോമസ് പള്ളിയിൽ സംസ്‌കരിച്ചു. കാണക്കാരി പ്ലാപ്പള്ളിൽ പി.എ.മാത്യുവിന്റെയും ആലീസിന്റെയും മക്കളായ അഞ്ജു (23), ആഷ (18) എന്നിവരാണ് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിൽ വാഹനാപകടത്തിൽ മരിച്ചത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണു മൃതദേഹങ്ങൾ ജന്മഗൃഹത്തിലെത്തിച്ചത്. മരിച്ച അൻജുവിന്റെയും ആശയുടെയും മൂത്തസഹോദരി എലിസബത്തിന്റെ ഭർത്താവ് അനീഷ് ജോർജും ഓസ്ട്രേലിയയിൽനിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. മൃതദേഹങ്ങൽ എത്തുന്നത

ഏറ്റുമാനൂർ: മക്കളിൽ രണ്ട് പേരെ ദൈവം വിളിച്ചതിന് അലമുറയിട്ടു കരയുന്ന മാതാവ് ആലീസ.. ആലീസിന്റെ കണ്ണീർ പൊടിയുമ്പോൾ വിതുമ്പി തേങ്ങലിടിച്ച് പിതാവ്.. കണ്ണീർവറ്റിയ നിലയിൽ സഹോദരിമാരായ എലിസബത്തും അനുമോളും.. ഓസ്‌ട്രേലിയയിലെ ബ്രസ്‌ബേനിൽ വാഹനാപകടത്തിൽ മരിച്ച സഹോദരിമാർക്ക് ജന്മനാട് യാത്രാമൊഴി നൽകിയത് തീർത്തും വികാരസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു. രണ്ട് ജീവൻ ഒരുമിച്ച പൊലിഞ്ഞ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കാളികളായി നാടും ഇവർക്കൊപ്പം തേങ്ങുകയായിരുന്നു. മൃതദേഹങ്ങൾ ചൊവ്വാഴ്ച വൻജനാവലിയുടെ സാന്നിധ്യത്തിൽ രത്നഗിരി സെന്റ് തോമസ് പള്ളിയിൽ സംസ്‌കരിച്ചു.
കാണക്കാരി പ്ലാപ്പള്ളിൽ പി.എ.മാത്യുവിന്റെയും ആലീസിന്റെയും മക്കളായ അഞ്ജു (23), ആഷ (18) എന്നിവരാണ് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിൽ വാഹനാപകടത്തിൽ മരിച്ചത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണു മൃതദേഹങ്ങൾ ജന്മഗൃഹത്തിലെത്തിച്ചത്. മരിച്ച അൻജുവിന്റെയും ആശയുടെയും മൂത്തസഹോദരി എലിസബത്തിന്റെ ഭർത്താവ് അനീഷ് ജോർജും ഓസ്ട്രേലിയയിൽനിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. മൃതദേഹങ്ങൽ എത്തുന്നതും കാത്തി വീട്ടിലേക്ക് നൂറുകണക്കിന് ആളുകൾ എത്തിയിരുന്നും. മൃതദേഹം എത്തിയതോടെ വാവിട്ടുകരയുകയായിരുന്നു ആലീസും മാത്യുവും. ഇവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ അടുപ്പക്കാർ ബുദ്ധിമുട്ടി.
എല്ലാവരോടും നല്ല സൗഹൃദം പുലർത്തിയിരുന്നവരായിരുന്നു അഞ്ജുവും ആഷയും. അതുകൊണ്ട് തന്നെ ഇവരുടെ കൂട്ടുകാരും അവസാനസമായി ഒരു നോക്കു കാണാൻ നിരവധി പേർ എത്തി. മൃതദേഹം സൂക്ഷിച്ചിരുന്ന പെട്ടികൾ തുറക്കാവുന്ന അവസ്ഥയിലായിരുന്നില്ല. ഉറ്റവരുടെ മുഖം അവസാനമായി ഒരുനോക്ക് കാണാനാകാത്തത് അവരുടെ നൊമ്പരം വർധിപ്പിച്ചു. എപ്പോഴും ചിരിച്ചു കളിച്ചു നടന്ന ആഷയുടെ മുഖം പലർക്കും മറക്കാൻ സാധിച്ചില്ല. ഈറനണിഞ്ഞ കണ്ണുകളോടെയാണ് അവർ ആഷയ്ക്ക് അന്ത്യജ്ഞലി അർപ്പിച്ചത്. പലരും വിതുമ്പലടക്കാൻ പാടുപെട്ടു. കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിനാളുകൾ പ്ലാപ്പള്ളിൽ വീട്ടിലേക്കെത്തിയത്.
രണ്ട് മണിക്കൂർ വീട്ടിൽ പൊതു ദർശനത്തിന് വച്ച ശേഷമാമാണ് മൃതദേഹം പള്ളി സെമിത്തേരിയിലേക്ക് എടുത്തത്. ഇടവക ദേവാലയമായ രത്‌നഗിരി സെന്റ് തോമസ് പള്ളിയിലേക്ക് അന്ത്യയാത്ര. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ എന്നിവർ സംസ്‌കാര ശുശ്രൂഷകൾക്കു മുഖ്യ കാർമികത്വം വഹിച്ചു. രത്‌നഗിരി പള്ളിവികാരി ഫാ. പോൾ മഠത്തിക്കുന്നേൽ, ഫാ. ജോർജ് കൊണ്ടൂക്കാല, ഫാ. അലോഷ്യസ് കൊണ്ടൂക്കാല, ഫാ. ജോർജ് മാടപ്പള്ളിൽ എന്നിവർ സഹകാർമികരായിരുന്നു.

ഒരേ കല്ലറയിലാണ് ഇരുവർക്കും അന്ത്യവിശ്രമം ഒരുക്കിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, കെ.സുരേഷ്‌കുറുപ്പ് എംഎൽഎ, തോമസ് ചാഴികാടൻ, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് പി.വി.മൈക്കിൾ, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ മാത്യു, നവജീവൻ മാനേജിഗ് ട്രസ്റ്റി പി.യു.തോമസ്, ബിജെപി ദേശീയ നിർവാഹകസമിതിയംഗം ജോർജ് കുര്യൻ, വിവിധ രാഷ്ട്രീയ-സാമുദായിക-സാംസ്‌കാരിക നായകർ, ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ എത്തി.
കഴിഞ്ഞ 23നു പുലർച്ചെ ബ്രിസ്‌ബേനിൽ കാറും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. അഞ്ജു ടുവൂംബ ലോർഡ് നഴ്‌സിങ് ഹോമിൽ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. ആഷ ആറുമാസം മുൻപ് ഓസ്‌ട്രേലിയയിൽ നഴ്‌സിങ് പഠനത്തിനെത്തിയതാണ്. മാത്യുവിന്റെയും ആലീസിന്റെയും നാലുമക്കളിൽ ഇളയ രണ്ടുപേരാണിവർ. സഹോദരി അനുമോൾ മാത്യുവിനെ ജോലിസ്ഥലത്തു വിട്ടശേഷം ബ്രിസ്‌ബേനിലേക്കു മടങ്ങും വഴിയായിരുന്നു അപകടം.

