വാഷിങ്ടൻ ഡിസി: തെരഞ്ഞെടുപ്പ് വാഗ്ദാനമായി ബൈഡൻ ഉയർത്തിക്കാട്ടിയ സ്റ്റിമുലസ് ചെക്ക്, 15 ഡോളർ മിനിമം വേതനം എന്നിവ അമേരിക്കൻ ജനതക്കു പൂർണമായും ലഭിക്കുമോ എന്നതിൽ വ്യക്തത വരുത്താതെ ബൈഡൻ ഭരണകൂടം. യുഎസ് സെനറ്റ് ഫെബ്രുവരി 5 വെള്ളിയാഴ്ച പാസാക്കിയ സ്റ്റിമുലസ് പാക്കേജിൽ സ്റ്റിമുലസ് ചെക്ക് നൽകുന്നതിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും, വാർഷിക വരുമാനത്തിന്റെ പരിധി എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല മിനിമം വേതനം 15 ഡോളർ എന്നത് അടുത്ത ഭാവിയിലൊന്നും നടപ്പാക്കാൻ കഴിയുമോ എന്നതു സംശയമാണെന്നും സെനറ്റിൽ 1.9 ട്രില്ല്യൻ ഡോളർ സ്റ്റിമുലസ് പാസ്സാക്കിയശേഷം ബൈഡൻ നടത്തിയ വാർത്താസമ്മേളനത്തിൽ സൂചന നൽകി.

രണ്ടു തവണകളായി ട്രംപ് ഭരണകൂടം സ്റ്റിമുലസ് ചെക്ക് നൽകിയപ്പോൾ സ്വീകരിച്ച മാനദണ്ഡം മാറ്റം വരുത്തുമെന്നാണ് ബൈഡന്റെ പ്രസ്താവനകൾ വ്യക്തമാക്കുന്നത്. ആവശ്യമുള്ളവർക്കു മാത്രമേ സഹായം ലഭിക്കുകയുള്ളൂവെന്നും ബൈഡൻ പറഞ്ഞു. 75,000 ഡോളർ വ്യക്തിഗത വരുമാനമുള്ളവർക്കും, 160000 ഡോളർ വാർഷിക വരുമാനകുടുംബങ്ങൾക്ക് ട്രംപ് സ്റ്റിമുലസ് ചെക്കുകൾ നൽകിയപ്പോൾ ഇതിന്റെ പരിധി 50,000 10,0000 കുറക്കുമെന്നാണ് ബൈഡൻ നൽകിയ സൂചന.

ഇന്ന് സെനറ്റിൽ സ്റ്റിമുലസ് പാക്കേജ് അവതരിപ്പിച്ചപ്പോൾ 50 റിപ്പബ്ലിക്കൻ സെനറ്റർമാരും ഐക്യത്തോടെ ഇതിനെ എതിർത്തു.50-50 എന്ന നിലയിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വോട്ടാണ് ഡമോക്രാറ്റുകളെ ബഡ്ജ് പാസ്സാക്കുന്നതിന് സഹായിച്ചത്. മൂന്നാമത്തെ 1400 ഡോളർ ചെക്ക് പ്രതീക്ഷിച്ചിരുന്ന പലരും ഇപ്പോൾ നിരാശയിലാണ്.