- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂയോർക്ക് ഗവർണറുടെ രാജി; ഡമോക്രാറ്റിക് അംഗങ്ങളുടെ ആവശ്യത്തിനുനേരേ മുഖംതിരിച്ച് ബൈഡൻ
വാഷിങ്ടൺ ഡിസി: നിരവധി ലൈംഗിക അപവാദങ്ങൾ ആരോപിക്കപ്പെട്ട ന്യൂയോർക്ക് ഗവർണറുടെ രാജി ആവശ്യപ്പെട്ട് ഡമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖ യുഎസ് കോൺഗ്രസ് അംഗങ്ങളും, ന്യൂയോർക്ക് നിയമസഭയിലെ അംഗങ്ങളും രംഗത്തെത്തിയെങ്കിലും അവരുടെ ആവശ്യം തള്ളി പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. ഈ നിലപാടിനോട് യോജിച്ച് ഡമോക്രാറ്റിക് പാർട്ടി യുഎസ് ഹൗസ് മജോറിറ്റി ലീഡർ നാൻസി പെലോസിയും രംഗത്തെത്തി.
ഗവർണറുടെ രാജിക്കുവേണ്ടി മുറവിളി ഉയരുമ്പോൾ നിശബ്ദത പാലിച്ചിരുന്ന ജോ ബൈഡൻ മാർച്ച് 14-നു ഞായറാഴ്ചയാണ് തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്. പെലോസി ഗവർണറുടെ രാജി തള്ളിയെങ്കിലും ലൈംഗികാരോപണങ്ങൾ വളരെ ഗൗരവമായി കാണുന്നുവെന്നും ഈ വിഷയത്തിൽ 'സീറോ ടൊളറൻസ്' എന്നാണ് അഭിപ്രായപ്പെട്ടത്.
ബൈഡനും, പെലോസിയും ഗവർണർക്കെതിരെ നടക്കുന്ന അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കണമെന്നാണ് അംഗങ്ങളെ ഉപദേശിച്ചത്. ന്യുയോർക്ക് അറ്റോർണി ജനറൽ ലറ്റീഷ്യ ജെയിംസാണ് ഗവർണർക്കെതിരെയുള്ള ലൈംഗികാരോപണത്തെക്കുറിച്ചു അന്വേഷിക്കുന്നത്.
അന്വേഷണത്തോടു പൂർണമായി സഹകരിക്കുമെന്ന് ഗവർണർ പറഞ്ഞുവെങ്കിലും, രാജിവയ്ക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും അന്വേഷണം പൂർത്തീകരിക്കട്ടെ എന്നുമാണ് ഗവർണറുടെ നിലപാട്.