വാഷിങ്ടൺ ഡി.സി : പ്രസിഡന്റ് ബൈഡന്റെ ഇമ്മിഗ്രേഷൻ പോളിസി തികസിച്ചും പരാജയമാണെന്ന് അമേരിക്കയിലെ 53% പേരും അഭിപ്രായപ്പെട്ടതായി വാരാന്ത്യം പുറത്തുവിട്ട മാരിസ്റ് സർവ്വെ ചൂണ്ടിക്കാണിക്കുന്നു.

ബൈഡൻ അധികാരത്തിൽ എത്തിയതിന് ശേഷം ട്രംപ് സ്വീകരിച്ച കർശന ഇമ്മിഗ്രേഷൻ നിയമങ്ങൾ നീക്കം ചെയ്തത് അതിർത്തി പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റക്കാരുടെ പ്രളയമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സർവ്വേയിൽ പങ്കടുത്തവർ അഭിപ്രായപ്പെട്ടു .

അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ ഒരു നടപടിയും ബൈഡൻ ഭരണകൂടം സ്വീകരിച്ചിട്ടില്ലെന്ന് മാരിസ്റ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഒപ്പീനിയൻ ഡയറക്ടർ ലി മിറിങ്ഓഫ് പറഞ്ഞു .

അതിർത്തിയിലെ അനിയന്ത്രിത കുടിയേറ്റത്തെക്കുറിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് ബൈഡൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് .

ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നിയമം മനുഷ്യത്വരഹിതവും അമേരിക്കൻ സംസ്‌കാരത്തിന് യോജിക്കാത്തതും ക്രൂരവുമായിരുന്നു എന്നാണ് ടെക്സസിൽ നിന്നുള്ള ഡെമോക്രാറ്റിക്ക് പ്രതിനിധിവിൻസന്റ് ഗൊൺസാലസ് അഭിപ്രായപ്പെട്ടപ്പോൾ തന്നെ ബൈഡന്റെ നയങ്ങൾ തികച്ചും പരാജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ടെക്സസിൽ നിന്നുള്ള യു.എസ് സെനറ്റർ ടെഡ് ക്രൂസ് ടെക്സസ് മെക്സിക്കോ അതിർത്തി സന്ദർശിച്ചപ്പോൾമെക്സിക്കൻ കാർട്ടലും , മനുഷ്യക്കടത്തുകാരായവർ ടെഡ് ക്രൂസിന് എതിരെ മുദ്രാവാക്യം വിളിച്ച് ഭീഷണിപ്പെടുത്തിയതായി ക്രൂസ് പരാതിപ്പെട്ടു . മറ്റു റിപ്പബ്ലിക്കൻ സെനറ്റർമാർക്കും ഇതേ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ടെഡ് പറഞ്ഞു . ടെക്സസ് ഗവർണർ ഗ്രെഗ് ഏമ്പട്ട് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ളനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കമലാ ഹാരിസിനെ ബോർഡർ സന്ദർശിക്കുന്നതിന് ക്ഷണിച്ചിട്ടുണ്ട്.