- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ക്രിസ്റ്റിൻ വർമത്ത് - ആദ്യ വനിതാ ആർമി സെക്രട്ടറിയെ ബൈഡൻ നോമിനേറ്റ് ചെയ്തു
വാഷിങ്ടൺ ഡി.സി.: അമേരിക്കൻ ആർമിയുടെ ചരിത്രത്തിലാദ്യമായി ആർമി സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ ബൈഡൻ നാമനിർദ്ദേശം ചെയ്തു. മുൻ സീനിയർ പെന്റഗൺ ഓഫീഷ്യൽ ക്രിസ്റ്റിൻ വർമത്തിനെയാണ്(51) ആർമി സെക്രട്ടറിയായി നോമിനേറ്റ് ചെയ്ത വിവരം ഏപ്രിൽ 12 തിങ്കളാഴ്ച ബൈഡൻ പ്രഖ്യാപിച്ചത്. വളരെ കാലമായി പുരുഷ മേധാവിത്വത്തിൽ കീഴിലായിരുന്ന ഈ സ്ഥാനത്തേക്ക് വളരെ ശക്തയായ ഒരാളെയാണ് നിയമിക്കുന്നതെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി.
ആർമി ചീഫ് ഓഫ് സ്റ്റാഫ് ജന ജയിംസ് മെക്രോൺവില്ലയുടെ കീഴിലായിരിക്കും ക്രിസ്റ്റീൻ പ്രവർത്തിക്കുക. എയർഫോഴ്സ്, നേവി സെക്രട്ടറിയായി ആരേയും ഇതുവരെ ബൈഡൻ നാമനിർദ്ദേശം ചെയ്തിട്ടില്ല.വിദേശ പര്യടനത്തിലായിരുന്ന ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ക്രിസ്റ്റീന്റെ നിയമനത്തെ അഭിനന്ദിച്ചു സന്ദേശം അയച്ചു.
ബൈഡന്റെ ഭരണത്തിൽ പല സുപ്രധാന സ്ഥാനങ്ങളിലും സ്ത്രീകളെയാണ് നിയമിച്ചിരിക്കുന്നത്. ഡപ്യൂട്ടി ഡിഫൻസ് വനിത സെക്രട്ടറിയായി കാതലിൻ ഹിക്സിനെ നിയമിച്ചിരുന്നു.ക്രിസ്റ്റീന്റെ നിയമനം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്.യൂണിവേഴ്സിറ്റി ഓഴ് മേരിലാന്റിൽ നിന്നാണ് ക്രിസ്റ്റീൻ ബിരുദം നേടിയത്. ഒബാമയുടെ കീഴിൽ ഡിഫൻസ് ഫോർ പോളിസി അണ്ടർ സെക്രട്ടറിയായിരുന്നു