- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
യഹൂദവംശജർക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങളെ ബൈഡനും കമല ഹാരിസും അപലപിച്ചു
വാഷിങ്്ടൺ ഡി.സി. : അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും, ഇസ്രയേൽ പാലിസ്ത്യൻ തർക്കങ്ങളിലും യഹൂദവംശജർക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമണങ്ങളെ അമേരിക്കൻ പ്രസിഡന്റ് ജൊ ബൈഡനും കമലാ ഹാരിസും ശക്തമായ ഭാഷയിൽ അപലപിച്ചു.
രണ്ടുപേരും ഇന്ന് (തിങ്കളാഴ്ച) ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. യഹൂദർക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അവരോടുള്ള നിഷേധാത്മക സമീപനത്തെ അപലപിക്കുന്നുവെന്നും ബൈഡൻ ട്വിറ്ററിൽ കുറിച്ചു.
യഹൂദർക്കിരെ വർദ്ധിച്ചുവരുന്ന ആന്റി സെമിറ്റിക്ക് അക്രമങ്ങൾ അവസാനിപ്പിക്കണം. ഇതിനെ അപലപിക്കുകയും ചെയ്യണം. ഒരു രാജ്യമെന്ന നിലയിൽ ഒരുമിച്ചു യഹൂദരോടു ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും വൈസ് പ്രസിഡന്റ് കമല ട്വിറ്ററിൽ കുറിച്ചു.
ന്യൂയോർക്ക്, ലോസ് ആഞ്ചലസ് തുടങ്ങിയ സ്ഥലങ്ങളിൽ ഇസ്രയേൽ- പാലിസത്യൻ സംഘർഷം നടന്നുവരുന്നതിനിടയിൽ ഉണ്ടായ അക്രമണങ്ങളെ കുറിച്ചു അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച പതിനേഴും, പതിനെട്ടും വയസ്സുപ്രായമുള്ള വരെ സമീപിച്ചു ആന്റി ജൂയിഷ് പ്രസ്താവനങ്ങൾ ചെയ്യണമെന്നും അജ്ഞാതരായ രണ്ടുപേർ ആവശ്യപ്പെട്ട സംഭവത്തെകുറിച്ചും ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ന്യൂയോർക്ക് പൊലീസ് എഫ്.ബി.ഐ.യുടെ സഹകരണവും അന്വേഷണത്തിനഭ്യർത്ഥിച്ചിട്ടുണ്ട്.
ഇസ്രയേൽ- പാലസ്ത്യൻ തർക്കം പരിഹരിക്കുവാൻ കഴിഞ്ഞത് നേട്ടമായി കരുതുന്നുവെന്ന് ബൈഡൻ ആവർത്തിച്ചു.