- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കോവിഡ് വാക്സിൻ ലക്ഷ്യം പൂർത്തീകരിക്കാനാകാതെ ബൈഡൻ
വാഷിങ്ടൺ: പ്രസിഡന്റ് ബൈഡൻ അധികാരം ഏറ്റെടുത്തതിനുശേഷം നടത്തിയ പ്രഖ്യാപനത്തിൽ ജൂലായ് നാലിന് മുമ്പ് അമേരിക്കൻ പോപുലേഷനിൽ 70% പേർക്ക് ഒരു ഡോസു വാക്സിനെങ്കിലും നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ കോവിഡ് വാക്സിൻ ലക്ഷ്യം നിറവേറ്റാനായില്ല എന്നും ചില ആഴ്ചകൾ കൂടി ഇതിനുവേണ്ടി കാത്തിരിക്കേണ്ടി വരുമെന്നും പ്രസിഡന്റ് ബൈഡൻ പറഞ്ഞു.
ജൂലായ് 4ന് പ്രഥമ വനിത ജിൽബൈഡനുമായി വൈറ്റ് ഹൗസ് സൗത്ത് ലോണിൽ ആയിരത്തിലധികം മിലിട്ടറി ഫാമിലി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രസിഡന്റ് ബൈഡൻ.വാക്സിനേറ്റ് ചെയ്തവർ ഒന്നിച്ചുകൂടുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന നിർദ്ദേശം പാലിച്ചുകൊണ്ടു ബൈഡനും, പ്രഥമ വനിതയും മാസ്‌ക് ഇല്ലാതെയാണ് ജൂലായ് നാലിന്റെ ആഘോഷങ്ങളിൽ പങ്കെടുത്തത്.
ജനുവരിയിൽ വൈറ്റ്ഹൗസിൽ കൂടിയതിനേക്കാൾ കൂടുതൽ പേർ ഇന്ന് ഇവിടെ സമ്മേളിച്ചിരുന്നു.ആഘോഷങ്ങൾക്കുശേഷം എല്ലാവർക്കും ബാർബിക്യൂയും, ബർഗേഴ്സും വിതരണം ചെയ്തു.വൈറസിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് ഇന്ന് നാം സ്വാതന്ത്രദിനത്തോടൊപ്പം ആഘോഷിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പാസ്‌ക്കി റിപ്പോർട്ടർമാരോടായി പറഞ്ഞു.
അതേ സമയം ബൈഡൻ നടത്തിയ പ്രസ്താവനയിൽ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തേക്കാൾ വ്യത്യസ്തമായ ഒരു സ്വാതന്ത്ര്യദിനമാണ് നാം ഇന്ന് ആഘോഷിക്കുന്നതെന്നും, അടുത്ത വർഷം ഇതിലും വ്യത്യസ്തമായിരിക്കുമെന്നും ബൈഡൻ കൂട്ടിചേർത്തു