വാഷിങ്ടൺ: രാജിവെക്കണമെന്ന ആവശ്യം അംഗീകരിക്കാൻ വിസമ്മതിച്ച സോഷ്യൽ സെക്യൂരിറ്റി അഡ്‌മിനിസ്ട്രേഷൻ കമ്മീഷനർ ആൻഡ്രൂ സോളിനെ(Andrew Soul) പ്രസിഡന്റ് ബൈഡൻ പുറത്താക്കി. ആൻഡ്രൂവിനെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് ജൂലായ് 9 വെള്ളിയാഴ്ചയാണ് ബൈഡൻ ഒപ്പുവെച്ചത്.

ഇതോടൊപ്പം രാജിവെക്കണമെന്നാവശ്യപ്പെട്ട ഡെപ്യൂട്ടി കമ്മീഷ്ണർ ബൈഡന്റെ ആവശ്യം അംഗീകരിക്കുകയും രാജിസമർപ്പിക്കുകയും ചെയ്തു.

റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പാണ് ഇരുവരേയും നിയമിച്ചത്.
ആക്ടിങ് കമ്മീഷ്നറായി കിലൊലു കൈജാക്സിയെ ബൈഡൻ നിയമിച്ചിട്ടുണ്ട്.
ഔദ്യോഗീക ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ പുറത്താക്കാനുള്ള അധികാരം ബൈഡനുണ്ടെന്ന് ഈയ്യിടെ സുപ്രീം കോടതി റൂളിങ് നൽകിയിരുന്നു.

സോഷ്യൽ സെക്യൂരിറ്റി അഡ്‌മിനിസ്ട്രേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും, കാര്യക്ഷമമാക്കുന്നതിനും, ബൈഡന് താൽപര്യമുണ്ടെങ്കിൽ നിഷേധിക്കാനാവില്ലെന്ന് ഐഡഹൊയിൽ നിന്നുള്ള സെനറ്റർ മൈക്ക് ക്രിപൊ പറഞ്ഞു.

2019 ൽ ഇരുപാർട്ടികളും സംയുക്തമായിട്ടാണ് ഡൊണാൾഡ് ട്രമ്പിന്റെ നോമിനേഷൻ സെനറ്റ് അംഗീകരിച്ചത്. കമ്മീഷ്ണറുടെ നിയമനം 77-16 വോട്ടുകളോടെയാണ് സെനറ്റ് അംഗീകരിച്ചത്. 2025 ജനുവരിയിലാണ് കാലാവധി അവസാനിക്കുന്നത്. സോഷ്യൽ സെക്യൂരിറ്റഇയെ രാഷ്ട്രീയവൽക്കരിക്കുന്നതിനുള്ള നീക്കം അപലപനീയമാണെന്ന് സെനറ്റ് മൈനോറട്ടി ലീഡർ മിച്ച മെക്കോണൽ ആരോപിച്ചു