- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ലെംഗീകാരോപണങ്ങൾക്ക് വിധേയനായ ന്യൂയോർക്ക് ഗവർണ്ണറുടെ രാജി ആവശ്യപ്പെട്ടു പ്രസിഡന്റ് ബൈഡൻ
ന്യൂയോർക്ക് : നിരവധി ലൈംഗികാരോപണങ്ങൾക്ക് വിധേയനായ ന്യൂയോർക്ക് ഗവർണ്ണർ ആൻഡ്രൂ കുമൊ രാജിവെക്കണമെന്ന് പ്രസിഡന്റ് ബൈഡൻ.ന്യൂയോർക്ക് അറ്റോർണി ജനറൽ ലൈഗീകാരോപണങ്ങളിൽ പലതും ശരിവെച്ചതിനെ തുടർന്ന് ഗവർണ്ണറുടെ രാജി ആവശ്യം ശക്തിപ്പെടുത്തുന്നതിനിടെയാണ് ബൈഡനും രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് 3 ചൊവ്വാഴ്ചയായിരുന്നു അറ്റോർണി ജനറലിന്റെ വെളിപ്പെടുത്തൽ.
ഗവർണ്ണറുടെ പേരിലുള്ള ആരോപണങ്ങൾ അന്വേഷിച്ചു ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമെ ഗവർണ്ണറുടെ രാജി ആവശ്യപ്പെടുകയുള്ളൂവെന്ന് മാർച്ചു മാസം പ്രസിഡന്റ് ബൈഡൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഡമോക്രാറ്റിക് പാർട്ടിക്കാരനായ ഗവർണ്ണറുടെ രാജി ആവശ്യപ്പെട്ട് ബൈഡനുമേൽ കനത്ത സമ്മർദ്ദവും ഉണ്ടായിരുന്നു. ഗവർണ്ണർ രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തെ ഇംപീച്ചു ചെയ്യുന്നതിനോ, പുറത്താക്കുന്നതിനോ തയ്യാറാകുമോ എന്ന ചോദ്യത്തിന്, സംസ്ഥാന നിയമ നിർമ്മാണ സഭ ഗവർണ്ണറെ ഇംപീച്ചു ചെയ്യാൻ തീരുമാനിക്കുമെന്നായിരുന്നു ബൈഡന്റെ പ്രതികരണം.
ആരോപണങ്ങൾ ശരിവെച്ചതോടെ അറ്റോർണി ജനറലും ഗവർണ്ണർ പുറത്തു പോകണമെന്നാണ് അഭിപ്രായപ്പെട്ടത്.സാഹചര്യം ഇതൊക്കെയാണെങ്കിലും ഗവർണ്ണർ ലൈംഗിക ആരോപണങ്ങൾ നിഷേധിക്കുകയും, ആരേയും അനാവശ്യമായി സ്പർശിക്കപ്പോലും ചെയ്തിട്ടില്ലെന്നും ഗവർണ്ണർ ആവർത്തിച്ചു. അഞ്ചുമാസം നീണ്ടു നിന്ന അന്വേഷണങ്ങൾക്കു പുറത്തു നിന്നുള്ള രണ്ടു അറ്റോർണിമാരാണ് നേതൃത്വം നൽകിയത്. പതിനൊന്നു സ്ത്രീകളാണ് ഗവർണ്ണർക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നത്.