- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നവംബർ 20 ട്രാൻസ്ജെൻഡർ ഡേ: 2021-ൽ 41 പേർ കൊല്ലപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ബൈഡൻ
വാഷിങ്ടൺ ഡിസി: 2021-ൽ അമേരിക്കയിൽ 47 ട്രാൻസ്ജെൻഡർമാർ കൊല്ലപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ട്രാൻസ്ജെൻഡർ ദിനമായി ആചരിക്കുന്ന നവംബർ 20 ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ബൈഡൻ ഖേദപ്രകടനം നടത്തിയത്.
റിക്കാർഡ് നമ്പർ ട്രാൻസ്ജെൻഡർമാരാണ് ഈവർഷം കൊല്ലപ്പെട്ടത്. കഴിഞ്ഞവർഷം 44 പേർ കൊല്ലപ്പെട്ടിരുന്നു. ഈവർഷം കൊല്ലപ്പെട്ടവരുടെ മാത്രമല്ല, പീഡനം സഹിക്കേണ്ടിവന്നവരുടെ എണ്ണവും വളരെ അധികമാണ്. ഇതിൽ കൂടുതൽപേരും ബ്ലാക്ക് ട്രാൻസ്ജെൻഡർ സ്ത്രീകളാണെന്നും പ്രസ്താവനയിൽ പറയുന്നു.
അമേരിക്കയിലെ ധീരരായ ട്രാൻസ്ജെൻഡർ വിഭാഗത്തെക്കുറിച്ച് എനിക്ക് അഭിമാനം ഉണ്ടെന്നും എന്നാൽ ഇവർക്ക് ഇവിടെ അഭിമാനത്തോടും, സുരക്ഷിതത്വത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്. അതിനുള്ള നടപടികൾ സ്വീകരിച്ചേ മതിയാകൂ- ബൈഡൻ പറഞ്ഞു.
പല സംസ്ഥാനങ്ങളും നിയമനിർമ്മാണത്തിലൂടെ ട്രാൻസ്ജെൻഡർ വിഭാഗത്തിനുള്ള പല അവകാശങ്ങളും നിഷേധിക്കുന്നതായി ബൈഡൻ കുറ്റപ്പെടുത്തി. എന്നാൽ തന്റെ ഗവൺമെന്റ് ഇവരെ സംരക്ഷിക്കുന്നതിനു ആവശ്യമായ നിയമനിർമ്മാണങ്ങൾ നടത്തുമെന്നും ബൈഡൻ ഉറപ്പുനൽകി. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് അസിസ്റ്റന്റ് സെക്രട്ടറി റേച്ചൽ ലെവിൻ ട്രാൻസ്ജെൻഡറാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.