മനാമ:ബഹ്‌റയിനിലെ പ്രധാന ഫുട്‌ബോൾ ടൂർണമെന്റായ കേരള സൂപ്പർ ലീഗിലെ പ്രവേശനത്തിനായ് ബഹ്‌റയിൻ ഇന്ത്യൻ ഫ്രറ്റേർണിറ്റി ഫോറം എഫ് സി പുതിയ ജെർസി പുറത്തിറക്കി.

ഈ ടൂർണമെന്റിൽ ബഹ്‌റയിൻ ഇന്ത്യൻ ഫ്രറ്റേർണിറ്റി ഫോറം എഫ് സി ടീമിനെ മിഡ്‌ലാന്റ് ടെക്ക്‌നിക്കൽ സെലൂഷനും ,ഫുഡ്‌സിറ്റി ബഹ്‌റിനും കൂടി സ്‌പോൺസർ ചെയ്യുന്നു.

ബഹ്‌റയിൻ ഇന്ത്യൻ ഫ്രറ്റേർണിറ്റി ഫോറം ടീം മാനേജർ യൂസഫ്, ക്യാപ്റ്റൻ സാലിഹ് മിഡ്‌ലാന്റ് ടെക്ക്‌നിക്കൽ സൊലൂഷൻസ് ജി .എം. നബീലിന്റെ കൈയിൽ നിന്നും ഏറ്റു വാങ്ങി.

ചടങ്ങിൽ ബഹ്‌റയിൻ ഇന്ത്യൻ ഫ്രറ്റേർണിറ്റി ഫോറം കേരള പ്രസിഡന്റ് അസീസ് അബ്ബാസ്, ടീം കോർഡിനേറ്റർ മാരായ മുസ്തഫ ടോപ് മാൻ, ഷബീർ പട്ടാബി, ലത്തീഫ് പൊന്നാനി എന്നിവർ പങ്കെടുത്തു.