- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിഷ്കളങ്കനായ ഷിയാസിനെ പറ്റിച്ച് ബിഗ്ബോസും; മതിൽചാടി ഹൗസിൽ നിന്ന് രക്ഷപ്പടുന്നത് പോലെ അഭിനയിക്കാൻ ഷിയാസിന് നൽകിയത് രഹസ്യ ടാസ്‌ക്; മറ്റുള്ളവരോട് ഈ കാര്യം അറിയിച്ചും ബിഗ്ബോസിന്റെ കുരുക്ക്; ഏവരേയും പറ്റിച്ചതിൽ സന്തോഷിച്ച ഷിയാസിന് അവസാനം കിട്ടിയത് മുട്ടൻ തേപ്പും
ബിഗ്ബോസിൽ പൊതുവെ എല്ലാവരും കളിയാക്കുന്ന വ്യക്തിയാണ് ഷിയാസ്. തന്റെ നിഷ്‌കളങ്കത കൊണ്ട് തന്നെ സ്ഥിരം മണ്ടൻ പട്ടം ബിഗ്ബോസ് അംഗങ്ങൾ ഷിയാസിന് ചാർത്തികൊടുക്കാറാണ് പതിവ്. ചെയ്യുന്ന എല്ലാം മണ്ടത്തരത്തിൽ അവസാനിക്കുന്നതോടെ ഷിയാസിനെ എപ്പോഴും മറ്റ് മത്സരാർഥികൾ കളിയാക്കുകയും ചെയ്യും. എന്നാൽ സ്ഥിരം ശശിയെന്ന് ബിഗ്ബോസ് അംഗങ്ങൾ പറയുന്ന ഷിയാസിനെ ഇന്നലെ ശരിക്കും ശശിയാക്കിയത് ബിഗ്ബോസാണ്. രഹസ്യ ടാസ്‌ക് ഷിയാസിന് നൽകി ആ ടാസ്‌കിനെകുറിച്ച് മത്സരാർഥികൾക്ക് കൃത്യമായ വിവരവും കൈമാറിയാണ് ബിഗ്ബോസ് ഷിയാസിന് മുട്ടൻ പണി നൽകിയത്. കൺഫെഷൻ റൂമിലേക്ക് ഷിയാസിനെ വിളിപ്പിച്ച ബിഗ്ബോസ് ഷിയാസിനോട് പുറത്തുപോകണമെന്ന മട്ടിൽ അഭിനയിക്കുക എന്നതാണ് രഹസ്യ ടാസ്‌കായി നൽകിയത്. എന്നാൽ മറ്റ് അംഗങ്ങളോട് ഷിയാസ് പുറത്തുപോകണമെന്ന് പറയുമ്പോൾ ഷിയാസിനെ പ്രകോപിപ്പിക്കുകയും പുറത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്ന രീതിയിൽ അഭിനയിക്കാനുമായി ബിഗ്ബോസ് നിർദ്ദേശിച്ചിരുന്നു.ഇതോടെയാണ് പലരും ഷിയാസിനെ എങ്ങനെ പ്രകോപിപ്പിക്കാമെന്ന് ആലോചിച്ചത്. പെട്ടെന്ന് ദേഷ്യം വരുന്ന പ്
ബിഗ്ബോസിൽ പൊതുവെ എല്ലാവരും കളിയാക്കുന്ന വ്യക്തിയാണ് ഷിയാസ്. തന്റെ നിഷ്‌കളങ്കത കൊണ്ട് തന്നെ സ്ഥിരം മണ്ടൻ പട്ടം ബിഗ്ബോസ് അംഗങ്ങൾ ഷിയാസിന് ചാർത്തികൊടുക്കാറാണ് പതിവ്. ചെയ്യുന്ന എല്ലാം മണ്ടത്തരത്തിൽ അവസാനിക്കുന്നതോടെ ഷിയാസിനെ എപ്പോഴും മറ്റ് മത്സരാർഥികൾ കളിയാക്കുകയും ചെയ്യും. എന്നാൽ സ്ഥിരം ശശിയെന്ന് ബിഗ്ബോസ് അംഗങ്ങൾ പറയുന്ന ഷിയാസിനെ ഇന്നലെ ശരിക്കും ശശിയാക്കിയത് ബിഗ്ബോസാണ്.
രഹസ്യ ടാസ്‌ക് ഷിയാസിന് നൽകി ആ ടാസ്‌കിനെകുറിച്ച് മത്സരാർഥികൾക്ക് കൃത്യമായ വിവരവും കൈമാറിയാണ് ബിഗ്ബോസ് ഷിയാസിന് മുട്ടൻ പണി നൽകിയത്. കൺഫെഷൻ റൂമിലേക്ക് ഷിയാസിനെ വിളിപ്പിച്ച ബിഗ്ബോസ് ഷിയാസിനോട് പുറത്തുപോകണമെന്ന മട്ടിൽ അഭിനയിക്കുക എന്നതാണ് രഹസ്യ ടാസ്‌കായി നൽകിയത്.
എന്നാൽ മറ്റ് അംഗങ്ങളോട് ഷിയാസ് പുറത്തുപോകണമെന്ന് പറയുമ്പോൾ ഷിയാസിനെ പ്രകോപിപ്പിക്കുകയും പുറത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്ന രീതിയിൽ അഭിനയിക്കാനുമായി ബിഗ്ബോസ് നിർദ്ദേശിച്ചിരുന്നു.ഇതോടെയാണ് പലരും ഷിയാസിനെ എങ്ങനെ പ്രകോപിപ്പിക്കാമെന്ന് ആലോചിച്ചത്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായ താരത്തെ പെട്ടെന്ന് തന്നെ പ്രകോപിപ്പിക്കാനും ഇവർക്ക് കഴിഞ്ഞിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഷിയാസ് അറിഞ്ഞിരുന്നില്ല. തനിക്ക് ലഭിച്ച രഹസ്യ ടാസ്‌ക്കിനുള്ള തയ്യാറെടുപ്പിലായിരുന്നു താരം.
കൺഫെഷൻ റൂമിൽനിന്നും പുറത്തേക്കെത്തിയ ഷിയാസ് അൽപംകഴിഞ്ഞ് ഒപ്പമുള്ളവരോട് വഴക്കിട്ട് പുറത്തേക്ക് പോകണം എന്നറിയിക്കുകയായിക്കാനും ശ്രമിച്ചു.ബിഗ് ബോസ് എന്തിനാണ് തന്നെ വിളിപ്പിച്ചതെന്നുള്ള ചോദ്യം മറ്റുള്ളവർ ചോദിച്ചപ്പോൾ കരാർ ഒപ്പിടാനാണെന്നായിരുന്നു താരം പറഞ്ഞത്. രഹസ്യ ടാസ്‌ക്കിനെക്കുറിച്ച് ഷിയാസ് മറ്റുള്ളവരോട് ഒന്നും പറഞ്ഞിരുന്നില്ല. സാബു നിനക്ക് പുറത്തേക്ക് പോവണമൊയെന്ന് ചോദിച്ചതിന് അതേയെന്ന് ഉത്തരം ലഭിച്ചതോടെ അംഗങ്ങൾ ഷിയാസിന്റെ സാധനങ്ങൾ പാക്ക് ചെയ്യുകയും മതിലിന് അപ്പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു.
തുടർന്ന് മതിലുചാടി രക്ഷപ്പെടാനും അംഗങ്ങൾ ഷിയാസിനെ പ്രേരിപ്പിച്ചു.മതിൽ ചാടി പുറത്തേക്ക് പോകാനുള്ള ശ്രമത്തിൽ സാബുവും മറ്റ് അംഗങ്ങളും ഷിയാസിനെ സഹായിക്കുകയും ചെയ്തു. എന്നാൽ മതിൽ ചാടാൻ ശ്രമിക്കുന്നതിനിടയിൽ ബിഗ്ബോഗ് എല്ലാവരെയും അകത്തേത്ത് വിളിപ്പിച്ചു. പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ച് എല്ലാവരോടും ചോദിക്കുകയും ചെയ്തു.
ഷിയാസ് പൊട്ടിച്ചിരിക്കുകയും തന്റെ രഹസ്യ ടാസ്‌കായിരുന്നു എന്നു പറയുകയും ചെയ്തെങ്കിലും അംഗങ്ങൾ അറിയാത്ത മട്ടിലിരുന്നു. തുടർന്ന് ബിഗ്ബോസ് നൽകിയ സമ്മാനം എല്ലാവരുമായി ഷെയർ ചെയ്ത ശേഷമാണ് എല്ലാവരും ഷിയാസിനെ പറ്റിച്ച വിവരം പറഞ്ഞ് കളിയാക്കൽ ആരംഭിച്ചത്. ഒടുവിൽ കളിയാക്കലിനൊടുവിൽ പ്രതികരണമൊന്നുമില്ലാതെ നാണംകെട്ടുപോയ ഷിയാസിനെ എല്ലാവരും ചേർന്ന് വെള്ളത്തിൽ പൊക്കിയിടുകയും ചെയ്തു.