- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിപിടിക്കാൻ ഇതും ഒരു കാരണമോ..? പേളിയും ശ്രീനിയും ഇന്നലെ കെട്ടിപ്പിടിച്ച കാരണം കേട്ട് ഞെട്ടി ബിഗ്ബോസ്..! പ്രണയിതാക്കളെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ബിഗ്ബോസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയക്കുരുവികളാണ് പേളിയും ശ്രീനിയും. ഇരുവരുടെയും പ്രണയസല്ലാപങ്ങൾ സോഷ്യൽമീഡിയയിൽ പേളിഷ് ആരാധകർ ഏറ്റെടുക്കാറുണ്ട്. എപ്പോഴും കെട്ടിപ്പിടുത്തവും ഉമ്മവയ്‌പ്പുമൊക്കെ ഉണ്ടെങ്കിലും ഇന്നലെ കെട്ടിപ്പിടിച്ചതിന് ഇരുവരും പറഞ്ഞ കാരണം പ്രേക്ഷകരെയും ബിഗ്ബോസ് അംഗങ്ങളെയും ഒരുപോലെ ഞെട്ടിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ബിഗ്ബോസ് അംഗങ്ങളുടെ അഭ്യർത്ഥനയെ മാനിച്ച് ഇന്നലെ ബിഗ്ബോസ് ഹൗസിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. മോഹൻലാലിന്റെ എവർഗ്രീൻ ഹിറ്റായ മണിചിത്രത്താഴാണ് തീയറ്ററിന്റെ പ്രതീതി ഉണർത്തി വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചത്. സിനിമ കാണുന്നതിനുള്ള അവസരം ബിഗ്‌ബോസ് നൽകിയതിനെ തുടർന്നാണ് ശ്രീനിയും പേളിയും കെട്ടിപ്പിടിച്ചത്. എന്തിനാണ് ഇപ്പോൾ കെട്ടിപിടിച്ചത് എന്ന സുരേഷിന്റെ ചോദ്യത്തിന് സിനിമ കാണുന്നതുകൊണ്ടാണെന്നാണ് ശ്രീനി ഉത്തരം പറഞ്ഞത്. ഇത് കേട്ട് സുരേഷ് പൊട്ടിച്ചിരിക്കുകയായിരുന്നു. സിനിമ കാണാൻ അനുവദിച്ചതോടെ എന്തോ വലിയ സംഭവം പോലെ ശ്രീനിയും പേളിയും കെട്ടി
തിരുവനന്തപുരം: ബിഗ്ബോസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയക്കുരുവികളാണ് പേളിയും ശ്രീനിയും. ഇരുവരുടെയും പ്രണയസല്ലാപങ്ങൾ സോഷ്യൽമീഡിയയിൽ പേളിഷ് ആരാധകർ ഏറ്റെടുക്കാറുണ്ട്. എപ്പോഴും കെട്ടിപ്പിടുത്തവും ഉമ്മവയ്‌പ്പുമൊക്കെ ഉണ്ടെങ്കിലും ഇന്നലെ കെട്ടിപ്പിടിച്ചതിന് ഇരുവരും പറഞ്ഞ കാരണം പ്രേക്ഷകരെയും ബിഗ്ബോസ് അംഗങ്ങളെയും ഒരുപോലെ ഞെട്ടിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
ബിഗ്ബോസ് അംഗങ്ങളുടെ അഭ്യർത്ഥനയെ മാനിച്ച് ഇന്നലെ ബിഗ്ബോസ് ഹൗസിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. മോഹൻലാലിന്റെ എവർഗ്രീൻ ഹിറ്റായ മണിചിത്രത്താഴാണ് തീയറ്ററിന്റെ പ്രതീതി ഉണർത്തി വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചത്. സിനിമ കാണുന്നതിനുള്ള അവസരം ബിഗ്‌ബോസ് നൽകിയതിനെ തുടർന്നാണ് ശ്രീനിയും പേളിയും കെട്ടിപ്പിടിച്ചത്. എന്തിനാണ് ഇപ്പോൾ കെട്ടിപിടിച്ചത് എന്ന സുരേഷിന്റെ ചോദ്യത്തിന് സിനിമ കാണുന്നതുകൊണ്ടാണെന്നാണ് ശ്രീനി ഉത്തരം പറഞ്ഞത്. ഇത് കേട്ട് സുരേഷ് പൊട്ടിച്ചിരിക്കുകയായിരുന്നു.
സിനിമ കാണാൻ അനുവദിച്ചതോടെ എന്തോ വലിയ സംഭവം പോലെ ശ്രീനിയും പേളിയും കെട്ടിപ്പിടിച്ചെന്ന് പിന്നീട് സാബുവിനോടും സുരേഷ് പറഞ്ഞു. ഇത് എല്ലാവരിലും ചിരി പടർത്തി. ഇതിന് മറുപടിയായി ഇത് തങ്ങൾ ഒരുമിച്ചു കാണുന്ന ആദ്യത്തെ സിനിമ ആണ് അതിന്റെ സന്തോഷം ആണെന്നായിരുന്നു പേളിയുടെ മറുപടി. ഇതിനെ സാബു സപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്തായാലും കെട്ടിപ്പിടിക്കാൻ ഇതും ഒരു കാരണമോ എന്ന് ചോദിച്ച് ശ്രീനിയെയും പേളിയെയും ട്രോളുന്ന തിരക്കിലാണ് സോഷ്യൽമീഡിയ.