മുംബൈ: റിയാലിറ്റി ജീവിതം മലയാള ടെലിവിഷനിൽ അവതരിപ്പിച്ചത് സൂര്യ ടിവിയാണ്. എന്നാൽ അത് വലിയ വിജയമായിരുന്നില്ല. സ്റ്റാർ ഗ്രൂപ്പിലെ ബിഗ് ബോസിലേക്ക് കാര്യങ്ങളെത്തിയപ്പോൾ കഥമാറി. ഏഷ്യാനെറ്റിന് ബാർക് റേറ്റിംഗിൽ ബിഗ് ബോസിലൂടെ മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കിലും പരിപാടി വൻ ചർച്ചയായി. അവതാരകനായി മോഹൻലാലിനെ കിട്ടിയതായിരുന്നു ഇതിന് കാരണം. പിന്നാലെ പല വഴികളിലൂടെ ചർച്ചകളും വിവാദങ്ങളും നീങ്ങി. ഒടുവിൽ കഥ കൊഴുപ്പിക്കാൻ പ്രണയവുമെത്തി. ബിഗ് ബോസിൽ പേളിയും ശ്രീനിയും പ്രണയത്തിലെന്നത് സോഷ്യൽ മീഡിയയും പല തലത്തിൽ ചർച്ചയായി. അവസാന എപ്പിസോഡ് വരെ ഇത് ഏഷ്യാനെറ്റ് നീട്ടിയെടുത്തു. പേളിയും ശ്രീനിയും ഇന്ന് ബൈ പറയുമോ..? ബിഗ് ബോസ് കാര്യങ്ങൾ പോകുന്നത് വേർപിരിയലിലേക്കോ ഇങ്ങനെയൊക്കെയാണ് ചർക്കൾ.

ബിഗ്ബോസിലെ പ്രണയിതാക്കളായ ശ്രീനിയും പേളിയും തമ്മിലുള്ള പ്രണയനാടകം പൊളിഞ്ഞെന്നും അതല്ല ഇന്ന് പൊളിയുമെന്നുമാണ് സോഷ്യൽമീഡിയയിൽ പ്രേക്ഷകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്. നൂറു ദിവസം ഇന്ന് തീരാനിരിക്കേ രണ്ടു ദിവസമായി പേളിയും ശ്രീനിയും ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങൾ കണ്ടാണ് പ്രേക്ഷകർ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയിരിക്കുന്നത്. രണ്ടു ദിവസമായി ബിഗ്ബോസിൽ പ്രേക്ഷകർ കാണുന്നത് ശ്രീനിയും പേളിയും തമ്മിൽ വഴക്കിടുന്നതാണ്. വേർപിരിയലിന്റെ വക്കിലേക്ക് കാര്യങ്ങളെത്തിയപ്പോൾ രാത്രിയിൽ പേളി ഉറങ്ങുമ്പോൾ സാബുവെത്തി. ശ്രീനിക്ക് വേണ്ടി വാദിച്ചു.

പിന്നെ പുറത്തിറങ്ങി ശ്രീനിയോട് പേളിക്ക് അടുത്തു പോകാൻ പറഞ്ഞു. ഇതോടെ മഞ്ഞുരുകി. അവർ ഒരുമിച്ച് മുന്നോട്ട് പോകാനും തീരുമാനിച്ചു. എന്നാൽ രണ്ട് ദിവസമായി പ്രേക്ഷകർ കണ്ട കാഴ്ചകൾ വേർപിരിയലിന്റേതാണ്. തന്നെ പേളി അവഗണിക്കുന്നുവെന്ന് ശ്രീനിയും അതല്ല ശ്രീനി തന്നെ അവഗണിക്കുന്നെന്ന് പേളിയും പരസ്പരം കുറ്റപ്പെടുത്തി. രണ്ടുദിവസമായി തുടരുന്ന ഇവരുടെ വഴക്ക് ദിവസം അവസാനിക്കുമ്പോൾ ഇവർ പറഞ്ഞുതീർക്കുമെങ്കിലും പിറ്റേന്ന് വീണ്ടും വഴക്കിട്ട് പിണങ്ങുകയാണ് ഇപ്പോൾ പതിവ്.

കഴിഞ്ഞൊരു എപിസോഡിൽ ശ്രീനി തന്റെ കുറ്റങ്ങൾ ഷിയാസിനോട് പറഞ്ഞതിന്റെ പേരിലാണ് പേളി ശ്രീനിയോട് ഉടക്കിയത്. ശ്രീനിയുടെ ആനവാൽ മോതിരം വരെ പേളി തിരികേ ഊരി നലികിയിരുന്നു. പിന്നീട് ഈ പ്രശ്നം ഇവർ തീർത്തു. അതേസമയം ഇന്നലെ ബിഗ്ബോസ് ഹൗസിൽ നിന്നും പുറത്തായ മത്സരാർഥികളെല്ലാം തിരിച്ചെത്തിയിരുന്നു. ഇവരിൽ പലരും ശ്രീനിയോട് പ്രണയത്തിലെ ആത്മാർഥതയെകുറിച്ച് ചോദിച്ചിരുന്നു. ഇത് രാത്രിയായപ്പോൾ പേളി ശ്രീനിയോട് പറഞ്ഞു. എന്നാൽ ഇത് പേളിയിൽ വിഷമമുണ്ടാക്കി. തുടർന്ന് പേളിയും ശ്രീനിയും ഓരോന്ന് പറഞ്ഞ് വഴക്കിടുകയായിരുന്നു.

എന്റെ ജീവിതം തുലയ്ക്കരുതെന്നും എന്ന വെറുതേ വിടൂ എന്നും പേളി ശ്രീനിയോട് പറഞ്ഞു. നീ ഇത് തന്നെ പറയുമെന്ന് എനിക്ക് അറിയാമെന്നായിരുന്നു ശ്രീനിയുടെ മറുപടി. എല്ലാവരും പന്തു പോലെ തട്ടിക്കളയുകാണെന്ന് പറഞ്ഞ പേളി ശ്രീനിഷാണ് തന്നെ കെയർ ചെയ്യേണ്ടതെന്നും എന്നാലത് ചെയ്യുന്നില്ലെന്നും പറഞ്ഞ് കരയുകയായിന്നു. എന്നാൽ താൻ കാര്യം പറയുക മാത്രമല്ലേ ചെയ്തുള്ളൂവെന്നും തന്നെ പേളി ഇത്രയും ദിവസം പറ്റിക്കുകയായിരുന്നോ എന്നും ശ്രീനിഷ് ചോദിച്ചു. തുടർന്ന് ദേഷ്യംവന്ന് ശ്രീനിഷ് അവിടെ നിന്നും ഇറങ്ങിപ്പോയി. പിന്നീട് സാബു എത്തി ശ്രീനിയെ വീണ്ടും പേളിയുടെ അടുക്കൽ പറഞ്ഞ് അയച്ചു. തുടർന്നാണ് ഇരുവരും പ്രശ്നം പറഞ്ഞ് തീർത്തത്.

ഇന്ന് ഷോ തീരുന്നതിനാൽ പേളിയും ശ്രീനിയും പ്രശ്നങ്ങൾ മനപ്പൂർവ്വം ഉണ്ടാക്കുകയാണെന്നും ഇവർ ഇന്ന് തന്നെ ബൈ പറഞ്ഞ് പിരിയുമെന്നുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. ഇങ്ങനെ പ്രണയം ക്ലൈമാക്‌സിൽ എത്തുമെന്ന് ചർച്ച ചെയ്യുകയാണ് ഏവരും. പേളിയുടേയും ശ്രീനിയുടേയും കുടുംബങ്ങൾ ഈ ബന്ധത്തെ എങ്ങനെ കാണുമെന്നതും പ്രശ്‌നമാണ്.