- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ.. ബിഗ് ബോസ് ഗെയിമിനിടെ തന്റെ ഉടുപ്പിനുള്ളിൽ കൈയിട്ട സാബുമോനെതിരെ പൊട്ടിത്തെറിച്ച് അതിഥി; വൃത്തികെട്ട കളിയെന്നും അമ്മയെയും പെങ്ങളേയും തിരിച്ചറിയാന് പറ്റാത്ത വ്യക്തിയെന്നും നടി; ഉടുപ്പിനകത്ത് കൈയിട്ടത് ശരിയായില്ലെന്ന് അതിഥി ഫാൻസും സോഷ്യൽമീഡിയയും
തിരുവനന്തപുരം: ബിഗ്ബോസിൽ അതിഥി ക്യാപ്റ്റനായത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ്. എന്നാൽ ക്യാപറ്റനായ ശേഷം അതിഥിയുടെ തലവര അത്ര ശരിയല്ലെന്ന് സൂചിപ്പിക്കുന്ന കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്. സാബുവുമായി താരം വഴക്കിടുന്നത് ഇപ്പോൾ തുടർക്കഥയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ മുട്ടൻ വഴക്കിട്ടിരുന്നു. അതിഥിയുടെ ഉടുപ്പിനുള്ളിൽ സാബു കൈയിട്ടതാണ് പ്രശ്നമായത്. ലക്ഷ്വറി ടാസ്‌കിന്റെ ഭാഗമായി നടന്ന ടാസ്‌കിനെ തുടർന്നാണ് സാബുവും അതിഥിയും തമ്മിൽ വഴക്കിട്ടത്. ലക്ഷ്വറി ടാസ്‌കിന്റെ ഭാഗമായി ഒരു താക്കോൽ മാല അതിഥിക്ക് ലഭിച്ചു. ഇത് കൈവശം ഉള്ള സമയം വരെ അതിഥിയായിരിക്കും ബിഗ്ബോസിലെ യുവറാണി എന്നാൽ താക്കോൽ സൂക്ഷിക്കാതെ അത് നഷ്ടപ്പെടുത്തിയാൽ അതിഥിക്ക് യുവറാണി പട്ടം പോകുമെന്നും അതേസമയം ആർക്കും താക്കോൽ തട്ടിയെടുക്കാൻ ശ്രമിക്കാമെന്നും ബിഗ്ബോസ് നിർദ്ദേശിച്ചു. എന്നാൽ റാണിപട്ടം നഷ്ടമാകാതിരിക്കാൻ ഉടുപ്പിനുള്ളിൽ താക്കോൽ സൂക്ഷിക്കുകയാണ് അതിഥി ചെയ്തത്. എന്നാൽ അംഗങ്ങൾ ഇത് ശരിയല്ലെന്ന് പറഞ്ഞെങ്കിലും തനിക്ക് ഇഷ്ട
തിരുവനന്തപുരം: ബിഗ്ബോസിൽ അതിഥി ക്യാപ്റ്റനായത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ്. എന്നാൽ ക്യാപറ്റനായ ശേഷം അതിഥിയുടെ തലവര അത്ര ശരിയല്ലെന്ന് സൂചിപ്പിക്കുന്ന കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്. സാബുവുമായി താരം വഴക്കിടുന്നത് ഇപ്പോൾ തുടർക്കഥയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ മുട്ടൻ വഴക്കിട്ടിരുന്നു. അതിഥിയുടെ ഉടുപ്പിനുള്ളിൽ സാബു കൈയിട്ടതാണ് പ്രശ്നമായത്.
ലക്ഷ്വറി ടാസ്‌കിന്റെ ഭാഗമായി നടന്ന ടാസ്‌കിനെ തുടർന്നാണ് സാബുവും അതിഥിയും തമ്മിൽ വഴക്കിട്ടത്. ലക്ഷ്വറി ടാസ്‌കിന്റെ ഭാഗമായി ഒരു താക്കോൽ മാല അതിഥിക്ക് ലഭിച്ചു. ഇത് കൈവശം ഉള്ള സമയം വരെ അതിഥിയായിരിക്കും ബിഗ്ബോസിലെ യുവറാണി എന്നാൽ താക്കോൽ സൂക്ഷിക്കാതെ അത് നഷ്ടപ്പെടുത്തിയാൽ അതിഥിക്ക് യുവറാണി പട്ടം പോകുമെന്നും അതേസമയം ആർക്കും താക്കോൽ തട്ടിയെടുക്കാൻ ശ്രമിക്കാമെന്നും ബിഗ്ബോസ് നിർദ്ദേശിച്ചു.
എന്നാൽ റാണിപട്ടം നഷ്ടമാകാതിരിക്കാൻ ഉടുപ്പിനുള്ളിൽ താക്കോൽ സൂക്ഷിക്കുകയാണ് അതിഥി ചെയ്തത്. എന്നാൽ അംഗങ്ങൾ ഇത് ശരിയല്ലെന്ന് പറഞ്ഞെങ്കിലും തനിക്ക് ഇഷ്ടമുള്ളിടത്ത് താക്കോല് സൂക്ഷിക്കുമെന്നായിരുന്നു അതിഥിയുടെ നിലപാട്. എന്നാൽ ഇടയ്ക്ക് വച്ച് ഓടിയെത്തിയ സാബു അതിഥിയുടെ ഉടുപ്പിനുള്ളിൽ സൂക്ഷിച്ച താക്കോൽ കൈയിട്ടെടുക്കാൻ ശ്രമിച്ചതോടെ അതിഥി പൊട്ടിത്തെറിച്ചു. ഇതേത്തുടര്ന്ന് താന് താക്കോല് ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ് അതിഥി അത് സുരേഷിനെ ഏല്പിച്ചു.
തന്റെ ഉടുപ്പില് കൈയിട്ട് താക്കോലെടുക്കാനാണ് സാബു ശ്രമിച്ചതെന്നും വൃത്തികെട്ട കളിയാണ് കളിക്കുന്നതെന്നും പറഞ്ഞ് അതിഥി സാബുവിനെ വിമർശിച്ചു. അമ്മയേയും പെങ്ങളേയും തിരിച്ചറിയാന് പറ്റാത്ത വ്യക്തിയാണ് അദ്ദേഹമെന്നും അതിഥി കുറ്റപ്പെടുത്തി. അതേസമയം അതിഥി ചെയ്തത് ശരിയായില്ലെന്ന് സാബു ഫാൻസും എന്ത് ന്യായത്തിന്റേ പേരിലാണെങ്കിലും സാബു ഒരു പെൺകുട്ടിയുടെ ഉടുപ്പിൽ കൈയിട്ടത് ശരിയായില്ലെന്ന് അതിഥി ഫാൻസും സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യുന്നുണ്ട്.