- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലിമിനേഷനിൽ അവസാന നിമിഷം ട്വിസ്റ്റ്! പെട്ടി പൊക്കിയുള്ള ബിഗ് ബോസ് എലിമിനേഷനിൽ കൺഫ്യുഷൻ.. ശ്രീനിയുടെ പെട്ടി താഴ്ന്നെങ്കിലും പിന്നാലെ ഉയർന്നു പൊങ്ങി
തിരുവനന്തപുരം: ബിഗ്ബോസിലെ ഓരോ എലിമിനേഷനുകളും ട്വിസ്റ്റുകൾ നിറഞ്ഞതാണ്. കഴിഞ്ഞ വാരം പെട്ടിയുമെടുത്ത് അതിഥിയെ പെട്ടിയുമെടുപ്പിച്ച് പുറത്താക്കിയതിന് പിന്നാലെ ഹിമയെ ഔട്ടാക്കി അതിഥിയെ തിരികെ എത്തിച്ചതുമൊക്കെ ബിഗ്ബോസിന്റെ എലിമിനേഷന് ട്വിസ്റ്റുകളാണ്. ഇന്നലെത്തെ എലിമിനേഷൻ എപിഡോഡും ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. നോമിനേഷനിലുള്ള ബിഗ്ബോസ് അംഗങ്ങളുടെ പെട്ടി കയറിൽ തൂക്കി എടുക്കുന്നതായിരുന്നു ഇക്കുറി ബിഗ്ബോസിലെ എലിമിനേഷൻ പ്രക്രിയ. നോമിനേഷൻ ഉള്ള അംഗങ്ങളെ ബിഗ്ബോസിന് വെളിയിൽ നിരത്തി നിർത്തിയായിരുന്നു പുറത്താകേണ്ടവരെ പ്രഖ്യാപിച്ചത്. ഇവർക്ക് മുന്നിലായി ഇവരുടെ ചിത്രം ഒട്ടിച്ച പെട്ടികളും കയറിൽതൂക്കി ഇട്ടിരുന്നു. ആരുടെ പെട്ടിയാണോ പൊങ്ങുന്നത് അവർ സേഫ് ആകുമെന്നതായിരുന്നു ഇന്നലെത്തെ എലിമിനേഷൻ. എന്നാൽ ആദ്യം മത്സരാർഥികളുടെ പ്രേക്ഷകരും കരുതിയത് പെട്ടി പൊങ്ങുന്നവർ ഔട്ട് ആകുമെന്നായിരുന്നു. അർച്ചനയുടെ പെട്ടി പൊങ്ങിയപ്പോൾ എല്ലാവരും കരുതിയത് അർച്ചന പുറത്തായി എന്നാണ്. അർച്ചന സേഫാണെന്ന് ബിഗ്ബോസിന്റെ അറിയിപ്പ് എത്തിയപ്പോഴാണ
തിരുവനന്തപുരം: ബിഗ്ബോസിലെ ഓരോ എലിമിനേഷനുകളും ട്വിസ്റ്റുകൾ നിറഞ്ഞതാണ്. കഴിഞ്ഞ വാരം പെട്ടിയുമെടുത്ത് അതിഥിയെ പെട്ടിയുമെടുപ്പിച്ച് പുറത്താക്കിയതിന് പിന്നാലെ ഹിമയെ ഔട്ടാക്കി അതിഥിയെ തിരികെ എത്തിച്ചതുമൊക്കെ ബിഗ്ബോസിന്റെ എലിമിനേഷന് ട്വിസ്റ്റുകളാണ്. ഇന്നലെത്തെ എലിമിനേഷൻ എപിഡോഡും ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു.
നോമിനേഷനിലുള്ള ബിഗ്ബോസ് അംഗങ്ങളുടെ പെട്ടി കയറിൽ തൂക്കി എടുക്കുന്നതായിരുന്നു ഇക്കുറി ബിഗ്ബോസിലെ എലിമിനേഷൻ പ്രക്രിയ. നോമിനേഷൻ ഉള്ള അംഗങ്ങളെ ബിഗ്ബോസിന് വെളിയിൽ നിരത്തി നിർത്തിയായിരുന്നു പുറത്താകേണ്ടവരെ പ്രഖ്യാപിച്ചത്. ഇവർക്ക് മുന്നിലായി ഇവരുടെ ചിത്രം ഒട്ടിച്ച പെട്ടികളും കയറിൽതൂക്കി ഇട്ടിരുന്നു.
ആരുടെ പെട്ടിയാണോ പൊങ്ങുന്നത് അവർ സേഫ് ആകുമെന്നതായിരുന്നു ഇന്നലെത്തെ എലിമിനേഷൻ. എന്നാൽ ആദ്യം മത്സരാർഥികളുടെ പ്രേക്ഷകരും കരുതിയത് പെട്ടി പൊങ്ങുന്നവർ ഔട്ട് ആകുമെന്നായിരുന്നു. അർച്ചനയുടെ പെട്ടി പൊങ്ങിയപ്പോൾ എല്ലാവരും കരുതിയത് അർച്ചന പുറത്തായി എന്നാണ്. അർച്ചന സേഫാണെന്ന് ബിഗ്ബോസിന്റെ അറിയിപ്പ് എത്തിയപ്പോഴാണ് പെട്ടി പൊങ്ങിയവരാണ് സേഫ് എന്ന് പ്രേക്ഷകർക്കും ബിഗ്ബോസ് അംഗങ്ങൾക്കും മനസിലായത്.
പിന്നീട് സാബുവും അരിസ്റ്റോ സുരേഷും പേളിയും സേഫായി. പിന്നാലെയായിരുന്നു ട്വിസ്റ്റ് എത്തിയത്. അവസാനം ശ്രീനിഷും ബഷീറും മാത്രമായപ്പോൾ ആദ്യം പൊങ്ങിയത് ബഷീറിന്റെ പെട്ടിയായിരുന്നു. അൽപനേരം പെട്ടി അവിടെ നിന്നതോടെ ശ്രീനി പുറത്തായെന്ന് കരുതി പേളി കരച്ചിലും ആരംഭിച്ചു. എന്നാൽ പിന്നീട് ശ്രീനിയുടെ പെട്ടി താഴുകയും ബഷീറിന്റെ പെട്ടി പൊങ്ങുകയുമായിരുന്നു.
പ്രേക്ഷകരെയും മത്സരാർഥികളെയും ഒരിക്കൽകൂടി എലിമിനേഷനിൽ ടെൻഷനിലാഴ്‌ത്താൻ ബിഗ്ബോസിന് കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ടെൻഷനാക്കാൻ വേണ്ടി മാത്രം ഇത്തരത്തിൽ ബഷീർ സേഫാണ് എന്ന പ്രതീതി നിലനിർത്തയെന്നതിന്റെ പേരിൽ പലരും ബിഗ്ബോസിനെതിരെ വിമർശനവുമായി എത്തുകയും ചെയ്തു.