- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിയാസിന്റെ വാപ്പ ഇത്ര ദുഷ്ടനോ? ഉമ്മയെ ഉപേക്ഷിച്ച് പോയ ഷിയാസിന്റെ വാപ്പ ചെയ്തത് തുറന്ന് പറഞ്ഞ് മോഡൽ; കണ്ണുനിറഞ്ഞ് ബിഗ് ബോസ് അംഗങ്ങൾ; പിതാവിന്റെ ദുഷ്ടതകൾ ശ്രീനിയോട് പറഞ്ഞ് ബിഗ് ബോസിൽ ഷിയാസ്
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്ബോസിലെ എല്ലാ മത്സാർഥികളും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയിരിക്കുകയാണ്. ഇവരെ പലരും സ്വന്തം വീട്ടിലെ കുട്ടികളായിട്ടോ അനിയനോ അനിയത്തിയോ ഒക്കെയായിട്ടാണ് കാണുന്നത്. അതുപോലെ ഇവരുടെ പ്രശ്നങ്ങളും ഇപ്പോൾ തങ്ങളുടെ പ്രശ്നങ്ങളായിട്ടാണ് പലരും ഏറ്റെടുക്കുന്നത്. അതേസമയം ഷിയാസ് ഇന്നലെ തന്റെ വാപ്പയെ കുറിച്ച് ശ്രീനിയോട് പറഞ്ഞത് പ്രേക്ഷകരെ ഞെട്ടിക്കുകയും സങ്കടത്തിലാഴ്‌ത്തുകയും ചെയ്തു. മോഡലിങ്ങ് മേഖലയിൽ സജീവ സന്നിധ്യമായിരുന്നെങ്കിലും ബിഗ്‌ബോസിൽ മത്സരത്തിനെത്തിയതോടെയാണ് ഷിയാസിനെക്കുറിച്ച് ജനങ്ങൾ അറിയുന്നത്. പ്രേക്ഷകർക്ക് ഷിയാസിനെ അത്ര ഇഷ്ടമായിരുന്നില്ലെങ്കിലും പതിയെ ഷിയാസ് എല്ലാവരുടെയും പ്രിയങ്കരനായി മാറി. ഇന്നലെയാണ് ശ്രീനീഷുമായുള്ള സംസാരത്തിനിടെ തന്റെ വാപ്പയെപറ്റി ഷിയാസ് പറഞ്ഞത്. രണ്ടു വർഷങ്ങൾക്കു മുമ്പ് വാപ്പ ഉമ്മയെ ഉപേക്ഷിച്ചു പോയതാണെന്നും സുഖവും സന്തോഷവും മാത്രമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും താരം സങ്കടത്തോടെ ശ്രീനിയോട് വെളിപ്പെടുത്തി. പിന്നീട് ഉപ്പ മറ്റൊരു
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്ബോസിലെ എല്ലാ മത്സാർഥികളും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയിരിക്കുകയാണ്. ഇവരെ പലരും സ്വന്തം വീട്ടിലെ കുട്ടികളായിട്ടോ അനിയനോ അനിയത്തിയോ ഒക്കെയായിട്ടാണ് കാണുന്നത്. അതുപോലെ ഇവരുടെ പ്രശ്നങ്ങളും ഇപ്പോൾ തങ്ങളുടെ പ്രശ്നങ്ങളായിട്ടാണ് പലരും ഏറ്റെടുക്കുന്നത്. അതേസമയം ഷിയാസ് ഇന്നലെ തന്റെ വാപ്പയെ കുറിച്ച് ശ്രീനിയോട് പറഞ്ഞത് പ്രേക്ഷകരെ ഞെട്ടിക്കുകയും സങ്കടത്തിലാഴ്‌ത്തുകയും ചെയ്തു.
മോഡലിങ്ങ് മേഖലയിൽ സജീവ സന്നിധ്യമായിരുന്നെങ്കിലും ബിഗ്‌ബോസിൽ മത്സരത്തിനെത്തിയതോടെയാണ് ഷിയാസിനെക്കുറിച്ച് ജനങ്ങൾ അറിയുന്നത്. പ്രേക്ഷകർക്ക് ഷിയാസിനെ അത്ര ഇഷ്ടമായിരുന്നില്ലെങ്കിലും പതിയെ ഷിയാസ് എല്ലാവരുടെയും പ്രിയങ്കരനായി മാറി. ഇന്നലെയാണ് ശ്രീനീഷുമായുള്ള സംസാരത്തിനിടെ തന്റെ വാപ്പയെപറ്റി ഷിയാസ് പറഞ്ഞത്. രണ്ടു വർഷങ്ങൾക്കു മുമ്പ് വാപ്പ ഉമ്മയെ ഉപേക്ഷിച്ചു പോയതാണെന്നും സുഖവും സന്തോഷവും മാത്രമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും താരം സങ്കടത്തോടെ ശ്രീനിയോട് വെളിപ്പെടുത്തി. പിന്നീട് ഉപ്പ മറ്റൊരു വിവാഹം ചെയ്തതായും അതിനു ശേഷം ഉപ്പയെ വിളിച്ചിട്ടില്ലെന്നും ഷിയാസ് കൂട്ടിച്ചേർത്തു.
ജീവിതത്തിൽ പല പ്രതിസന്ധികളും കടന്നാണ് മോഡലിങ്ങിലെക്ക് താൻ എത്തിയതെന്നും എന്നാൽ ഈ പ്രൊഫഷന് ഇഷ്ടമല്ലാത്തതിനാൽ വാപ്പ തന്നെ എതിർത്തതായും താൻ മോഡലിംഗിലേക്ക് വരാതിരിക്കാനായി ശ്രമം നടത്തിയെന്നും ഷിയാസ് പറഞ്ഞു. എന്നാൽ അന്ന് തന്നെ നിരുത്സാഹപ്പെടുത്താനുള്ള വാപ്പയുടെ ശ്രമങ്ങളെ താൻ അവഗണിച്ചെന്നും അതിനാൽ താൻ ഇപ്പോൾ സന്തോഷവാനാണെന്നും ഷിയാസ് പറഞ്ഞു.
വാപ്പ തന്നെ ഇപ്പോൾ ബിഗ്ഗ്ബോസിലൂടെ കാണുന്നുണ്ടാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ച ഷിയാസ് ഒപ്പം, തന്നെ മറ്റുള്ളവർ പറയുന്നതൊന്നുംതളർത്തില്ലെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുമെന്നും കൂട്ടിച്ചേർത്തു. എല്ലാ കേട്ട ശ്രീനി ഷിയാസിനെ ആശ്വസിപ്പിക്കാനും മറന്നില്ല. മോഡലിങ്ങ് ആണ് ഷിയാസിനെ ബിഗ്ബോസ് വരെ എത്തിച്ചതും ലാലേട്ടനുമായി ഇടപെടാനുള്ള സാഹചര്യം ഒരുക്കിയതെന്നും പറഞ്ഞ ശ്രീനി തനിക്ക് ഷിയാസിനെ കുറിച്ച് അഭിമാനമുണ്ടെന്നാണ് മറുപടി നൽകിയത്.