തിരുവനന്തപുരം: മോഹൻലാൽ അവതാരകനായെത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. നാല് ദിവസം മാത്രമാണ് അന്തിമ വിജയിയെ പ്രഖ്യാപിക്കാൻ അവശേഷിക്കുന്നത്. ആരാകും വിജയി എന്ന കാര്യത്തിൽ പലവിധത്തിലുള്ള ചർച്ചകൾ നടക്കുമ്പോഴും രണ്ട് പേരുകളാണ് സൈബർ ലോകം ചർച്ച ചെയ്യുന്നത്. സാബുമോനും പേളി മാണിയുമാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിലുള്ളത്. ഇവർ തമ്മിലുള്ള വാർ സൈബർ ലോകത്ത് ഫാൻസുകാർ ഏറ്റുപിടിച്ചിരിക്കയാണ്. പരമാവധി വോട്ടുകൾ നേടാൻ വേണ്ടിയാണ് സാബുവിന്റെയും പേളിയുടെയും ശ്രമം.

ഇതുവരെ എസ്‌പിഎസ് ഫാൻസുകാരും പേളിഷ് ഫാൻസുകാരുമെല്ലാം ഇപ്പോൾ പേളി ഫാൻസ് മാത്രമായി ചുരുങ്ങി. സാബുവും പേളിയുമാണ് ഇപ്പോൾ ഷോയിൽ നേർക്കുനേരുള്ളത്. അതേസമയം സാബു ഫാൻസ് ഇപ്പോൾ വെറും ചീപ് നമ്പരുമായി രംഗത്തിറങ്ങിയിരിക്കുകയാണ് എന്നാണ് പേളി ഫാൻസിന്റെ ആരോപണം. ചില തരികട നമ്പറുകളുമായും രംഗത്തെത്തിയിരിക്കയാണ് തരികിട സാബു ഫാൻസുകാർ. ഇതിന്റെ പേരിൽ ഇപ്പോൾ സൈബർ ലോകത്ത് പോരു മുറുകിയിരിക്കയാണ് ഇപ്പോൾ.

സാക്ഷാൽ മോഹൻലാലിന്റെ പേര് പറഞ്ഞാണ് ഇപ്പോൾ സാബു ഫാൻസിന്റെ വോട്ട് പിടുത്തം എന്നതാണ് മറ്റ് ഫാൻസുകാരെ ഒരേ പോലെ ചൊടിപ്പിച്ചിരിക്കുന്നത്. ലാലിന്റെ ആരാധകരെല്ലാം സാബുമോന് വോട്ടു ചെയ്യുമെന്ന് പറഞ്ഞാണ് സാബു ആർമി വോട്ട് പിടുത്തം നടത്തുന്നത്. ഇതിനായി പല ചിത്രങ്ങൾ വരെ ഇവർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് ശരിയല്ലെന്നും സാബു ആർമിയോട് നീ പോ മോനേ ദിനേശാ എന്നുമാണ് ലാലേട്ടൻ ഫാൻസുകാർ പറയുന്നത്.

ഇത്ര ചീപ്പായി വോട്ട് പിടിക്കാൻ സാബു ആർമിക്ക് നാണമാവില്ലേ എന്നും ഇവർ ചോദിക്കുന്നുണ്ട്. മുമ്പ് മോഹൻലാലിനെ കളിയാക്കി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് സാബുവിന്റെ അക്കൗണ്ടിൽ കൂട്ടത്തോടെ എത്തി പൊങ്കാല ഇട്ട ലാൽ ഫാൻസിന്റെ ആക്രമണത്തിൽ ഫേസ്‌ബുക്ക് വരെ പൂട്ടേണ്ടിവന്ന ആളാണ് സാബു. മോഹൻലാൽ അവതാരകനായ ഷോയിൽ എല്ലാ മത്സരാർഥികളും തങ്ങൾക്ക് സമന്മാരാണെന്നാണ് ലാലേട്ടൻ ഫാൻസുകാർ പറയുന്നത്.

 

ഷോയിലെത്തുംമുമ്പ് പലവട്ടം ലാലിനെ അധിക്ഷേപിച്ചിട്ടുള്ള സാബു ഇപ്പോൾ ലാലേട്ടൻ എന്നു വിളിക്കുന്നത് കേൾക്കുമ്പോൾ പോലും തങ്ങൾക്ക് പുച്ഛമാണെന്നാണ് ഇവർ പറയുന്നത്. മോഹൻലാലിന്റെ തന്തയ്ക്ക് വരെ വിളിച്ചിട്ടുള്ള സാബുവിന്റെ ഫാൻസിന് ഇപ്പോൾ ആ വലിയ മനുഷ്യന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കാൻ നാണമാവില്ലേയെന്നും ഇവർ ചോദിക്കുന്നുണ്ട്. എന്തായാലും ലാലേട്ടൻ പേരും പറഞ്ഞ് വോട്ടു പിടിക്കുന്നതിനുള്ള വെള്ളം വാങ്ങി വയ്ക്കാനും അതിന്റെ പേരിൽ സാബുവിന് വോട്ട് കിട്ടില്ലെന്നും ഇവർ പറയുന്നു.