- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡിന്റെ ബിഗ്ബോസ് കിരീടം കേരളത്തിലേക്ക് എത്തുമോ? ബിഗ്ബോസ് ഫൈനലിൽ ഇടംപിടിച്ച് മലയാളികളുടെ സ്വന്തം ശ്രീശാന്ത്; കളിക്കളത്തിലെന്നപോലെ ഷോയിലും വിവാദങ്ങൾ നിറച്ച ശ്രീശാന്ത് ഒടുവിൽ കാണികൾക്ക് പ്രിയങ്കരനായി മാറുന്നു: ശ്രീശാന്ത് ബിഗ്ബോസ് ജേതാവാകാൻ നിങ്ങൾക്കും വോട്ട് ചെയ്യാം
ഇന്ത്യയിലെ എറ്റവം വലിയ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ഹിന്ദിയിൽ ബിഗ്‌ബോസ് 12-ാം സീസണിൽ എത്തിനിൽക്കുമ്പോൾ അത് മലയാളികൾക്കും അഭിമാനമായി മാറുകയാണ്. ഹിന്ദി ബിഗ് ബോസിൽ കരുത്ത് തെളിയിച്ച മലയാളികളുടെ സ്വന്തം ശ്രീശാന്താണ് കേരളത്തിന് അഭിമാനമായി മാറിയിരിക്കുന്നത്. അഞ്ച് മത്സരാർത്ഥികളുമായി ഫൈനലിൽ എത്തിനിൽക്കുന്ന ബിഗ്‌ബോസിൽ ശ്രീശാന്ത് കപ്പടിക്കുമോ എന്നാണ് ഇപ്പോൾ ലോകം മുഴുവനുമുള്ള മലയാളികൾ ഉറ്റു നോക്കുന്നത്. ഇതിനായി താരത്തിന് വോട്ടിങ്ങ് ക്യാംപൈനും സജീവമായി തുടരുകയാണ്. ശ്രീയ്ക്ക് വോട്ട് ചെയ്യാനായി ഇവിട ക്ലിക്ക് ചെയ്യാം. ഹിന്ദി ബിഗ്‌ബോസിലെത്തി തുടക്കം മുതൽത്തന്നെ ശ്രീശാന്ത് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. വിവാദവും വിമർശനവും കൂടപ്പിറപ്പായ ശ്രീ ബിഗ് ബോസിലേക്കെത്തിയപ്പോഴും സമാനമായ അവസ്ഥയായിരുന്നു. ബിഗ്ബോസ് ഹൗസിൽ ഏറെ വിമർശനങ്ങൾ താരം നേരിട്ടു. എങ്കിലും മനക്കരുത്ത് ചോരാതെ പിടിച്ചുനിന്ന് ശ്രീശാന്ത് ഫൈനലിലും ഇടം പിടിക്കുക ആയിരുന്നു. ബാക്കിയുള്ള അംഗങ്ങളുടെ കൂട്ടത്തിൽ ആദ്യം ഫൈനലിസ്റ്റ് ആയതും ശ്രീശാന്താണ്. അടുത്ത ആ
ഇന്ത്യയിലെ എറ്റവം വലിയ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ഹിന്ദിയിൽ ബിഗ്‌ബോസ് 12-ാം സീസണിൽ എത്തിനിൽക്കുമ്പോൾ അത് മലയാളികൾക്കും അഭിമാനമായി മാറുകയാണ്. ഹിന്ദി ബിഗ് ബോസിൽ കരുത്ത് തെളിയിച്ച മലയാളികളുടെ സ്വന്തം ശ്രീശാന്താണ് കേരളത്തിന് അഭിമാനമായി മാറിയിരിക്കുന്നത്. അഞ്ച് മത്സരാർത്ഥികളുമായി ഫൈനലിൽ എത്തിനിൽക്കുന്ന ബിഗ്‌ബോസിൽ ശ്രീശാന്ത് കപ്പടിക്കുമോ എന്നാണ് ഇപ്പോൾ ലോകം മുഴുവനുമുള്ള മലയാളികൾ ഉറ്റു നോക്കുന്നത്. ഇതിനായി താരത്തിന് വോട്ടിങ്ങ് ക്യാംപൈനും സജീവമായി തുടരുകയാണ്. ശ്രീയ്ക്ക് വോട്ട് ചെയ്യാനായി ഇവിട ക്ലിക്ക് ചെയ്യാം.
ഹിന്ദി ബിഗ്‌ബോസിലെത്തി തുടക്കം മുതൽത്തന്നെ ശ്രീശാന്ത് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. വിവാദവും വിമർശനവും കൂടപ്പിറപ്പായ ശ്രീ ബിഗ് ബോസിലേക്കെത്തിയപ്പോഴും സമാനമായ അവസ്ഥയായിരുന്നു. ബിഗ്ബോസ് ഹൗസിൽ ഏറെ വിമർശനങ്ങൾ താരം നേരിട്ടു. എങ്കിലും മനക്കരുത്ത് ചോരാതെ പിടിച്ചുനിന്ന് ശ്രീശാന്ത് ഫൈനലിലും ഇടം പിടിക്കുക ആയിരുന്നു. ബാക്കിയുള്ള അംഗങ്ങളുടെ കൂട്ടത്തിൽ ആദ്യം ഫൈനലിസ്റ്റ് ആയതും ശ്രീശാന്താണ്. അടുത്ത ആഴ്ചയിലെ ക്യാപ്റ്റൻ ആയതോടെയാണ് ശ്രീശാന്ത് ഫൈനലിൽ ഇടം നേടിയത്. ബിഗ് ബോസ് കാണുന്നവരിൽ നിന്നും വലിയ പിന്തുണയാണ് ശ്രീശാന്തിന് ലഭിക്കുന്നത്. മത്സരത്തിൽ പുറത്തു പോയവരും, മുൻ വർഷങ്ങളിലെ ബിഗ് ബോസ് മത്സരാർത്ഥികൾ, ബോളിവുഡ് താരങ്ങൾ എല്ലാവരുടെയും പിന്തുണ ശ്രീയ്ക്കാണ്.
വിജയിയാകുവാൻ ഏറ്റവും സാധ്യത കൽപിക്കുന്ന ശ്രീശാന്തിന് മലയാളികളുടെ പിന്തുണ കൂടെ ലഭിച്ചാൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഒരു മലയാളി കപ്പ് ഉയർത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മത്സരം ആരംഭിച്ച് ആദ്യ ടാസ്‌കിൽ നിന്നും ശ്രീശാന്ത് പിന്മാറിയതും പുറത്തുപോകുമെന്ന് ഭീഷണിപ്പെടുത്തിയതും വാർത്തയായിരുന്നു. സഹമത്സരാർഥികളുമായി സ്ഥിരമായി വഴക്കിടുന്ന ശ്രീയുടെ സ്വഭാവത്തെ നിശിതമായി വിമർശിച്ച് സൽമാൻ ഖാൻ ചൂടാവുന്ന എപ്പിസോഡുകളും ഇതിനിടെയുണ്ടായി. ഹൗസിലെ വില്ലനായി സഹമത്സരാർഥികൾ ദീപകിനെ തെരഞ്ഞെടുത്ത സമയത്ത യഥാർഥ വില്ലൻ ശ്രീശാന്താണെന്ന് സൽമാൻ ഖാൻ പറഞ്ഞിരുന്നു. രൂക്ഷമായ വിമർശനമാണ് ശ്രീശാന്തിനെതിരെ സൽമാൻ ഉന്നയിച്ചത്. എന്നാൽ വിമർശനങ്ങളെ അതിജീവിച്ചാണ് ശ്രീ ഫൈനലിൽ ഇടം നേടിയത്.
ഫൈനലിലെത്തിയതോടെ ശ്രീശാന്ത് തന്നെയാകും ഷോയിൽ വിജയിയാകുക എന്നാണ് പ്രേക്ഷകർ പറയുന്നത്. നിരവധി വിവാദങ്ങളിലൂടെ മോശമായ ഇമേജ് ആണ് സാബുവിന് ഉണ്ടായിരുന്നത് എന്നാൽ ബിഗ്‌ബോസിൽ എത്തിയതോടെ സാബുവിന്റെ ഇമേജ് മാറുകയായിരുന്നു. അതുപോലെ തന്നെയാകും ശ്രീശാന്തിനെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്താലായും താരത്തിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് മലയാളത്തിലെയും ബോളിവുഡിലെയും സിനിമാതാരങ്ങളും കായികതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.