- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസാധ്യ എനർജിയും പോസിറ്റിവിറ്റിയും ശുഭാപ്തി വിശ്വാസവും പേളിയുടെ കരുത്ത്; തനിക്കെതിരെ നിന്നവരിൽ സാബുവിനെ ഒഴികെ ഏല്ലാവരേയും പുറത്താക്കിയും പ്രേക്ഷകരുടെ താരമായി; ഇമേജിന്റെ ഭാരവും ബാധ്യതയുമില്ലാതെ എത്തി 'തരികട'കളിലൂടെ കൈയടി നേടി സാബുവും; പാട്ടും തമാശുമായി നിറഞ്ഞ സുരേഷ് അണ്ണനും സാധ്യത കണ്ട് പ്രേക്ഷകർ; ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഹൗസിലെ അന്തിമ വിജയി പേളി മാണിയോ?
മുംബൈ: ബിഗ്ബോസിന്റെ ഗ്രാൻഡ് ഫിനാലെയിൽ സാബുവും പേളിയും തമ്മിൽ കടുത്ത മത്സരം. നിലവിൽ പേളി മാണിക്കാണ് കൂടുതൽ പ്രേക്ഷക വോട്ട് കിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പേളിയാകും ഒരു കോടിയുടെ സമ്മാനം നേടുകയെന്നാണ് വിലയിരുത്തൽ. സാബു, പേളി, ഷിയാസ്, ശ്രീനിഷ്, അരിസ്റ്റോ സുരേഷ് എന്നിവരാണ് ഫിനാലെയിലെത്തിയിരിക്കുന്നത്. ഇതിൽ തന്നെ സാബുവിനും പേളിക്കുമാണ് ഏറ്റവും വിജയസാധ്യതയുള്ളത്. ഇവർക്കായിട്ടാണ് പ്രേക്ഷകർ ബിബി ഗ്രൂപ്പുകളിൽ ഏറ്റവും അടിയുണ്ടാക്കുന്നതും വോട്ട് പിടിച്ചതും. ഇനി നമ്മുക്ക് ആരാകും വിജയിക്കുക എന്ന ചില വിലയിരുത്തലുകൾ നോക്കാം, ഫൈനലിൽ അഞ്ചുപേരുണ്ടെങ്കിലും പ്രധാന മത്സരം പേളിയും സാബുവും തമ്മിലാണ്. ഷോയിലെത്തിയ സമയം ആർക്കും ഇഷ്ടമല്ലാത്ത വ്യക്തിത്വമായിരുന്നെങ്കിലും സാബു പിന്നീട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. അതേസമയം പേളിയാകട്ടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ കണ്ണിലുണ്ണി ആയിരുന്നപ്പോഴാണ് ഷോയിലേക്ക് എത്തുന്നത്. അതിനാൽ തന്നെ ഷോയിൽ വ്യക്തമായ ആധിപത്യമാണ് പേളി തുടക്കം മുതൽ അവസാനംവരെ നിലനിർത്തിയിരിക്കുന്നത
മുംബൈ: ബിഗ്ബോസിന്റെ ഗ്രാൻഡ് ഫിനാലെയിൽ സാബുവും പേളിയും തമ്മിൽ കടുത്ത മത്സരം. നിലവിൽ പേളി മാണിക്കാണ് കൂടുതൽ പ്രേക്ഷക വോട്ട് കിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പേളിയാകും ഒരു കോടിയുടെ സമ്മാനം നേടുകയെന്നാണ് വിലയിരുത്തൽ. സാബു, പേളി, ഷിയാസ്, ശ്രീനിഷ്, അരിസ്റ്റോ സുരേഷ് എന്നിവരാണ് ഫിനാലെയിലെത്തിയിരിക്കുന്നത്. ഇതിൽ തന്നെ സാബുവിനും പേളിക്കുമാണ് ഏറ്റവും വിജയസാധ്യതയുള്ളത്. ഇവർക്കായിട്ടാണ് പ്രേക്ഷകർ ബിബി ഗ്രൂപ്പുകളിൽ ഏറ്റവും അടിയുണ്ടാക്കുന്നതും വോട്ട് പിടിച്ചതും. ഇനി നമ്മുക്ക് ആരാകും വിജയിക്കുക എന്ന ചില വിലയിരുത്തലുകൾ നോക്കാം,
ഫൈനലിൽ അഞ്ചുപേരുണ്ടെങ്കിലും പ്രധാന മത്സരം പേളിയും സാബുവും തമ്മിലാണ്. ഷോയിലെത്തിയ സമയം ആർക്കും ഇഷ്ടമല്ലാത്ത വ്യക്തിത്വമായിരുന്നെങ്കിലും സാബു പിന്നീട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. അതേസമയം പേളിയാകട്ടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ കണ്ണിലുണ്ണി ആയിരുന്നപ്പോഴാണ് ഷോയിലേക്ക് എത്തുന്നത്. അതിനാൽ തന്നെ ഷോയിൽ വ്യക്തമായ ആധിപത്യമാണ് പേളി തുടക്കം മുതൽ അവസാനംവരെ നിലനിർത്തിയിരിക്കുന്നത്. ഗ്രാന്റ് ഫിനാലെയുടെ ഷൂട്ടിങ് മുംബൈയിൽ തുടങ്ങി കഴിഞ്ഞു. മോഹൻലാൽ സെറ്റിൽ എത്തിയതോടെയാണ് ഷൂട്ടിങ് തുടങ്ങിയത്. എന്നാൽ വിജയിയെ പ്രഖ്യാപിക്കുന്ന ഭാഗം രാത്രി ഏഴ മണിക്ക് ശേഷമേ ഷൂട്ട് ചെയ്യുകയുള്ളൂ. വിജയി ആരെന്ന വിവരം ചേരാതിരിക്കാനാണ് ഇത്.
സാധാരണ വെള്ളിയാഴ്കളിലാണ് മോഹൻലാൽ പങ്കെടുക്കുന്ന പരിപാടികൾ ഷൂട്ട് ചെയ്യാറുള്ളത്. ഇത് ശനിയും ഞായറുമായി കാണിക്കുകയാണ് പതിവ്. എന്നാൽ അവസാന ആഴ്ച ഈ പതിവ് മാറ്റി. മോഹൻലാലുമായുള്ള ഷൂട്ടും അതാത് ദിവസങ്ങളിൽ നടന്നു. ഏതാണ്ട് ലൈവിന് സമാനമായി കാര്യങ്ങൾ സ്റ്റുഡിയോയിലെത്തിച്ച് പരമാവധി രഹസ്യ സ്വഭാവം സൂക്ഷിക്കാനാണ് നീക്കം. വളരെ കുറിച്ചു പേർക്ക് മാത്രമേ മത്സരത്തിലെ വിജയിയെ കുറിച്ച് ഇപ്പോഴും സൂചനകളുള്ളൂ. വോട്ടിങ് കഴിഞ്ഞതു കൊണ്ട് തന്നെ ആർക്ക് പട്ടം കൊടുക്കണമെന്ന തീരുമാനം ഉണ്ടായിക്കഴിഞ്ഞു.
ഫിനാലെയിൽ എത്തിയ ഏക പെൺതരിയാണ് പേളിമാണി. ശക്തമായ ഫാൻ ബേസ് ആണ് പേളിയുടെ ശക്തി. സമാന മനസ്‌ക്കരുമായി ചേർന്ന് അവസാനം വരെ കളിയെ മുന്നോട്ട് കൊണ്ട് പോയതാണ് പേളിയുടെ പ്രത്യേകത. ഇതിലൂടെ സ്വയം സേഫായതിനൊപ്പം തന്റെ കൂടെ നിന്നവരെ കൂടി പേളിക്ക് സേഫാക്കാനായി. അവസരം കിട്ടിയ സമയത്തെല്ലാം പേളിയുടെ അസാധ്യ എനർജിയും പോസിറ്റിവിറ്റിയും ശുഭാപ്തി വിശ്വാസവും പ്രേക്ഷകർ കണ്ടതാണ്. ഒപ്പം മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യാനുള്ള കഴിവും പേളിക്കുണ്ട്. അതിഥി പുറത്തായ സമയത്ത് പേളിയാണ് അതിഥിയെ ഏറെ മോട്ടിവേറ്റ് ചെയ്ത് സംസാരിച്ചിരുന്നു.
നീ നന്നായി അഭിനയിക്കുമെന്ന് പറഞ്ഞ് അതിഥിയെ പ്രോൽസാഹിപ്പിക്കാനും പേളി മറന്നില്ല. തനിക്കെതിരെ നിന്നവരിൽ സാബുവിനെ മാത്രമാണ് പേളിക്ക് പുറത്താക്കാൻ കഴിയാതിരുന്നത്. ബാക്കി എതിരാളികളെ എല്ലാം പേളിക്ക് പുറത്താക്കാൻ സാധിച്ചു. സംഘർഷങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാനും പറഞ്ഞു തീർക്കാനും പേളിക്ക് സാധിക്കാറുണ്ട്. ആളുകളെ കൃത്യമായി വിലയിരുത്തി ശക്തിയും ദൗർബല്യങ്ങളും മനസ്സിലാക്കി അവരെ മാനസികമായി കീഴ്‌പ്പെടുത്താനും പേളിക്ക് കഴിഞ്ഞു. ആളുകളെ മാനേജ് ചെയ്ത് കൂടെ നിർത്താനുള്ള ശേഷിയും പേളിയുടെ പ്ലസ് പോയിന്റാണ്.
തരികിട എന്ന പേരുമായി ഷോയിലെത്തിയ സാബു ഇപ്പോൾ പ്രേക്ഷകരുടെ സാബുമോനാണ്. തുടക്കത്തിൽ ശക്തമല്ലാതിരുന്ന ഫാൻബേസ് പതിയെപ്പതിയെ കരുത്താർജ്ജിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. ഏറ്റവും നെഗറ്റീവ് ഇമേജുമായി എത്തിയതാണ് സാബു എന്നാലിപ്പോൾ പുറത്തായ എല്ലാ മത്സരാര്ഥികളുടെയും ആഗ്രഹം സാബു ജയിക്കണമെന്നാണ്. ആരെയും കൂസാത്ത അധികാര സ്വഭാവവമുള്ള ശരീരഭാഷയാണ് സാബുവിന്.വേണ്ടനേരത്ത് പ്രകോപിതനാവുന്ന സാബു കൃത്യസമയത്തു അത് അവസാനിപ്പിക്കുകയും ചെയ്യും. അമിതമായ ആത്മവിശ്വാസവും പ്രതിസന്ധി തരണം ചെയ്യാനുള്ള വൈഭവവും സാബുവിന്റെ കൈമുതലാണ്.
ഇമേജിന്റെ ഭാരവും ബാധ്യതയുമില്ലാതെ വന്ന ഏക വ്യക്തിയാണ് സാബു. കളി പരമാവധി രസകരമാക്കാൻ ശ്രമിച്ചു എന്നതും സാബുവിന്റെ പ്ലസ് പോയിന്റാണ്. മത്സരത്തിൽ പേളി മാണിക്കാണ് വിജയ സാധ്യതയെന്നാണ് ഏഷ്യാനെറ്റിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ സാബുവിനാണ് പ്രേക്ഷക പിന്തുണയെന്നും സൂചനകൾ പുറത്ത് വന്നിരുന്നു.എന്തായാലും ഇവരിൽ ആര് വിജയിക്കുമെന്ന് അറിയാൻ കുറച്ച് മണിക്കൂറുകൾ മാത്രമാണ് ഇനി പ്രേക്ഷകർക്ക് ബാക്കി. ഇതിനിടെ അരിസ്റ്റോ സുരേഷ് അപ്രതീക്ഷിത ബിഗ് ബോസ് വിജയിയാകുമെന്ന് വിലയിരുത്തുന്നവരും ഏറെയാണ്.