- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ്ബോസ് മലയാളം അവതാരകനായി മോഹൻ ലാൽ എത്തുമ്പോൾ മത്സരാർത്ഥികളായി ആരോക്കെ? ചർച്ചകൾ കൊഴുപ്പിച്ച് ചാനൽ-സിനിമ ലോകം; സൂപ്പർ താരത്തിനൊപ്പം സമയം ചെലവഴിക്കാൻ താരങ്ങളുടെ കരുനീക്കങ്ങൾ; ഷൂട്ടിങ് മുംബൈയിൽ
ബിഗ് ബോസ് മലയാള പതിപ്പ് തുടങ്ങുന്നുവെന്ന് വാർത്ത പുറത്ത് വന്നപ്പോൾ തന്നെ ആരായിരുക്കും അവതാരകനായി എത്തുക എന്ന നിലയ്ക്കായിരുന്നു ചർച്ചകൾ പോയിരുന്നത് . ഒടുവിൽ പ്രേക്ഷകരുടെ ചങ്കിടിപ്പ് കൂട്ടി മലയാളികളുടെ ഇഷ്ടതാരം മോഹൻലാൽ അവതാരകനായി എത്തുമെന്ന് മലയാളം പതിപ്പുമായി വന്ന ഏഷ്യാനെറ്റ് പ്രഖ്യാപിച്ചുരുന്നു. കഴിഞ്ഞ ദിവസം പരിപാടിയുടെ ലോഞ്ചും നടത്തിയിരുന്നു.ഇതോടെ പ്രേക്ഷകരും ആകാംക്ഷയിലാണ്. മറ്റ് പതിപ്പുകൾ വിജയമായി മാറിയതോടെയാണ് മലയാളത്തിലും ഈ പരിപാടി ആരംഭിക്കുന്നത്. സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും പേരായിരുന്നു ആദ്യം ഉയർന്നുകേട്ടത്. എന്നാൽ പിന്നീട് മോഹൻലാലാണ് അവതാരകനായി എത്തുന്നതെന്ന് വ്യക്തമാക്കി ചാനൽ അധികൃതർ രംഗത്തെത്തിയതോടെയാണ് ആരാധകർക്ക് ആശ്വാസമായത്. ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനിസ്‌ക്രീനിലും തനിക്ക് തിളങ്ങാൻ കഴിയുമെന്ന് മോഹൻലാൽ നേരത്തെ തന്നെ തെളിയിച്ചതാണ്. അമൃത ടിവിയിൽ പ്രക്ഷേപണം ചെയ്തിരുന്ന ലാൽസലാം എന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കൊച്ചിയും തിരുവനന്തപുരവുമാണ് ഷൂട്ടിങ് സപോട്ടുകള
ബിഗ് ബോസ് മലയാള പതിപ്പ് തുടങ്ങുന്നുവെന്ന് വാർത്ത പുറത്ത് വന്നപ്പോൾ തന്നെ ആരായിരുക്കും അവതാരകനായി എത്തുക എന്ന നിലയ്ക്കായിരുന്നു ചർച്ചകൾ പോയിരുന്നത് . ഒടുവിൽ പ്രേക്ഷകരുടെ ചങ്കിടിപ്പ് കൂട്ടി മലയാളികളുടെ ഇഷ്ടതാരം മോഹൻലാൽ അവതാരകനായി എത്തുമെന്ന് മലയാളം പതിപ്പുമായി വന്ന ഏഷ്യാനെറ്റ് പ്രഖ്യാപിച്ചുരുന്നു. കഴിഞ്ഞ ദിവസം പരിപാടിയുടെ ലോഞ്ചും നടത്തിയിരുന്നു.ഇതോടെ പ്രേക്ഷകരും ആകാംക്ഷയിലാണ്.
മറ്റ് പതിപ്പുകൾ വിജയമായി മാറിയതോടെയാണ് മലയാളത്തിലും ഈ പരിപാടി ആരംഭിക്കുന്നത്. സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും പേരായിരുന്നു ആദ്യം ഉയർന്നുകേട്ടത്. എന്നാൽ പിന്നീട് മോഹൻലാലാണ് അവതാരകനായി എത്തുന്നതെന്ന് വ്യക്തമാക്കി ചാനൽ അധികൃതർ രംഗത്തെത്തിയതോടെയാണ് ആരാധകർക്ക് ആശ്വാസമായത്.
ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനിസ്‌ക്രീനിലും തനിക്ക് തിളങ്ങാൻ കഴിയുമെന്ന് മോഹൻലാൽ നേരത്തെ തന്നെ തെളിയിച്ചതാണ്. അമൃത ടിവിയിൽ പ്രക്ഷേപണം ചെയ്തിരുന്ന ലാൽസലാം എന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കൊച്ചിയും തിരുവനന്തപുരവുമാണ് ഷൂട്ടിങ് സപോട്ടുകളായി ഉയർന്ന് കേട്ടിരുന്ന സ്ഥലങ്ങളെങ്കിലും പിന്നീട് ഇത് മുംബൈയിലേക്ക് മാറ്റുകയായിരുന്നു.
മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയിൽ പങ്കെടുക്കുന്നതിനായി നിരവധി പേരാണ് ശ്രമം നടത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അദ്ദേഹത്തിനോടൊപ്പം ചെലവഴിക്കാൻ കഴിയുന്ന നമിമിഷങ്ങളും അതിലൂടെ ലഭിച്ചേക്കാവുന്ന പ്രശസ്തിയുമാണ് പലരും ലക്ഷ്യം വെക്കുന്നത്. പരിപാടിയിലേക്കുള്ള 16 മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന്റെ തിരക്കിലാണ് അണിയറപ്രവർത്തകർ.
സിനിമാ സീരിയൽ താരങ്ങൾ ബിഗ് സ്‌ക്രീനിലെയും മിനി സ്‌ക്രീനിലെയും പ്രതിഭകൾ ഒരുമിച്ചെത്തുകയാണ് ബിഗ് ബോസിലൂടെ. പുറത്തുനിന്നുള്ള കമ്യൂണിക്കേഷനെല്ലാം വിച്ഛേദിച്ച് എല്ലാവരും ഒരു സ്ഥലത്ത് താമസിക്കുകയും അതിനുള്ളിൽ വെച്ച് നൽകുന്ന ടാസ്‌ക്കുകൾ കൃത്യമായി നിറവേറ്റുന്നവരെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കും. ഈ തരത്തിലാണ് പരിപാടിയുടെ ഘടന മുന്നോട്ട് പോകുന്നത്.
ഇത്തരത്തിൽ മലയാളത്തിൽ മലയാളി ഹൗസെന്ന പേരിൽ സൂര്യ ടിവി ഒരു പരിപാടി അവതരിപ്പിച്ചിരുന്നു.അത് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയണ് അവസാനിച്ചത്. പുതിയ ഷോയും വിവാദങ്ങളിലേക്ക് കടക്കുമോ എന്ന ഉറ്റ് നോക്കുകയാണ് പ്രേഷകരും.
ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസുമായി ഏഷ്യാനെറ്റ് എത്തുമ്പോൾ താനും ഒപ്പമുണ്ടെന്ന് മോഹൻലാൽ പറയുന്നു. അടച്ചിട്ടൊരു വീട് 60 ക്യാമറ, 16 മത്സരാർത്ഥികൾ, ഇവരിൽ പലർക്കും പല ഭാവമായിരിക്കും. ആകാംക്ഷഭരിതമായിരിക്കും ഇനിയുള്ള നാളുകളെന്നും മോഹൻലാൽ പറയുന്നു.