- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേക്ഷകരെ മുൾമുനയിൽ നിറുത്തി ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക്; വരും എലിമിനേഷനിൽ പുറത്താകുന്നത് സാബുവോ അർച്ചനയോ എന്ന സംശയത്തിൽ പ്രേക്ഷകർ; സാബു ഫൈനൽ വരെയെത്തുമെന്ന് ഫാൻസ് ഉറപ്പിച്ച് പറയുമ്പോൾ പേളിയും ശ്രീനിയും സേഫാകുമെന്നും അർച്ചന പുറത്ത് പോകുമെന്നും മറ്റൊരു വിഭാഗം
16 മത്സരാർഥികളുമായി ജൂൺ 24 ന് ആരംഭിച്ച ഷോയാണ് ബിഗ് ബോസ്. ഓരോ ആഴ്ചയും ഓരോ മത്സരാർഥി വീതം പുറത്തായി ഇപ്പോൾ 16 പേരിൽ നിന്ന് 8 പേർ മാത്രമാണ് ഷോയിലെത്തിയിരിക്കുന്നത്. ഈ വാരം വീണ്ടുമൊരു എലിമിനേഷൻ എപ്പിസോഡിലേക്ക് ഷോ എത്തിയതോടെ ആരൊക്കെയാകും ഇക്കുറി പുറത്തു പോവുകയെന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.ഷിയാസും അതിഥിയുമൊഴിച്ച് എല്ലാവരും ബിഗ്‌ബോസ് എലിമിനേഷനിൽ എത്തിയിരിക്കുകയാണ് എന്നതാണ് ഈ വാരത്തിലെ എലിമിനേഷൻ പ്രക്രിയയെ ഏറ്റവും ആകാംക്ഷാഭരിതമാക്കുന്നത്. സാബുവിനും അർച്ചനയ്ക്കും ശ്രീനിക്കും പേളിക്കും നാലു വോട്ട് വീതവും ബഷീറിന് രണ്ടു വോട്ടും, സുരേഷിന് ഒരു വോട്ടുമാണ് നോമിനേഷനിൽ ലഭിച്ചിരിക്കുന്നത്. അതിനാൽ തന്നെ സാബു, അർച്ചന, ശ്രീനി, പേളി എന്നിവരിൽ ആരെങ്കിലുമാകും ഇത്തവണ പുറത്തേക്ക് പോവുകയെന്നാണ് ലഭിക്കുന്ന സൂചനകൾ. അതേസമയം നറുക്ക് സാബുവിന് തന്നെയെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം ആൾക്കാർ പറയുന്നത്. വനിതാ നേതാവിനെ അശ്ലീല പോസ്റ്റിലൂടെ അപമാനിച്ച കേസിൽ അറസ്റ്റ് നേരിടുന്ന വ്യക്തിയാണ് സാബു. സാ
16 മത്സരാർഥികളുമായി ജൂൺ 24 ന് ആരംഭിച്ച ഷോയാണ് ബിഗ് ബോസ്. ഓരോ ആഴ്ചയും ഓരോ മത്സരാർഥി വീതം പുറത്തായി ഇപ്പോൾ 16 പേരിൽ നിന്ന് 8 പേർ മാത്രമാണ് ഷോയിലെത്തിയിരിക്കുന്നത്. ഈ വാരം വീണ്ടുമൊരു എലിമിനേഷൻ എപ്പിസോഡിലേക്ക് ഷോ എത്തിയതോടെ ആരൊക്കെയാകും ഇക്കുറി പുറത്തു പോവുകയെന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.ഷിയാസും അതിഥിയുമൊഴിച്ച് എല്ലാവരും ബിഗ്‌ബോസ് എലിമിനേഷനിൽ എത്തിയിരിക്കുകയാണ് എന്നതാണ് ഈ വാരത്തിലെ എലിമിനേഷൻ പ്രക്രിയയെ ഏറ്റവും ആകാംക്ഷാഭരിതമാക്കുന്നത്.
സാബുവിനും അർച്ചനയ്ക്കും ശ്രീനിക്കും പേളിക്കും നാലു വോട്ട് വീതവും ബഷീറിന് രണ്ടു വോട്ടും, സുരേഷിന് ഒരു വോട്ടുമാണ് നോമിനേഷനിൽ ലഭിച്ചിരിക്കുന്നത്. അതിനാൽ തന്നെ സാബു, അർച്ചന, ശ്രീനി, പേളി എന്നിവരിൽ ആരെങ്കിലുമാകും ഇത്തവണ പുറത്തേക്ക് പോവുകയെന്നാണ് ലഭിക്കുന്ന സൂചനകൾ. അതേസമയം നറുക്ക് സാബുവിന് തന്നെയെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം ആൾക്കാർ പറയുന്നത്. വനിതാ നേതാവിനെ അശ്ലീല പോസ്റ്റിലൂടെ അപമാനിച്ച കേസിൽ അറസ്റ്റ് നേരിടുന്ന വ്യക്തിയാണ് സാബു.
സാബുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സമ്മർദ്ദമേറിയതോടെ ബിഗ് ബോസ് അണിയറ പ്രവർത്തകരെ പൊലീസ് ബന്ധപ്പെട്ടിരുന്നു എന്നാണ് സൂചന. പെട്ടെന്ന് സാബുവിനെ പുറത്താക്കിയാൽ ഷോ പ്രതിസന്ധി നേരിടേണ്ടി വരുമെന്നതിനാൽ തന്നെ ഒരു എലിമിനേഷനിലൂടെ സാബുവിനെ പുറത്താക്കാനാകും അണിയറ പ്രവർത്തകർ ശ്രമിക്കുകയെന്നാണ് കരുതുന്നത്. എന്നാൽ ശക്തനായ മത്സരാർഥിയായ സാബു പോയാൽ പിന്നെ ഷോ കാണാൻ ആളില്ലാതെ വരുമെന്നും അതുകൊണ്ട് തന്നെ സാബു ഫൈനൽ വരെ എത്തുമെന്നുമാണ് സാബു ഫാൻസ് പറയുന്നത്.
മികച്ച പ്രേക്ഷക പിന്തുണയുള്ള പേളിയും ശ്രീനിയും സേഫ് ആകും എന്നതിനാൽ തന്നെ അർച്ചന ആകും ഈ വാരം പുറത്തു പോവുകയെന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം അർച്ചന പുറത്തുപോയാൽ സ്ത്രീ പുരുഷ അനുപാതം നേർപകുതി ആകുമെന്നതിനാൽ ഏതെങ്കിലും പുരുഷനെ ആകും ഇക്കുറി എലിമിനേറ്റ് ചെയ്യുകയെന്നും അതിനാൽ സാബു അല്ല പുറത്തുപോകുന്നതെങ്കിൽ പിന്നെ നറുക്ക് ബഷീറിനാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.