- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ് ബോസ് ഗ്രാൻഡ് ഫിനാലേ ചൂടിലേക്ക്; പിടിച്ചു നിൽക്കാൻ പതിനെട്ടടവും പയറ്റി മത്സരാർത്ഥികൾ; 16 മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ അവശേഷിക്കുന്നത് എട്ട് പേർ ;വരാനിരിക്കുന്ന 22 ദിനങ്ങളിൽ എന്ത് ട്വിസ്റ്റാണ് ഒളിഞ്ഞിരിക്കുന്നതെന്ന ആകാംക്ഷയിൽ പ്രേക്ഷകർ
16 മത്സരാർഥികളുമായി ജൂൺ 24ന് ആരംഭിച്ച ബിഗ്ബോസ് റിയാലിറ്റി ഷോയിൽ ഇനിയുള്ളത് 8 മത്സരാർഥികൾ മാത്രമാണ്. പലരും ഗെയിമിൽ സജീവമായി ഇടപെടാതെയാണ് ഇത്രയും നാൾ കഴിച്ചുകൂട്ടിയത്. അതേസമയം ഗ്രാൻഡ് ഫിനാലെയിലേക്ക് ഷോ എത്തുന്നുവെന്ന് ബിഗ്ബോസ് സൂചന നൽകിയതിനാൽ തന്നെ ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ ജയിക്കാനായി മത്സരാർഥികൾ അരയും തലയും മുറുക്കി രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ്. ഈ വാരം നോമിനേഷനിൽ 6 പേർ എത്തിയതോടെ എലിമിനേഷൻ റൗണ്ടിൽ ആരൊക്കെ ഔട്ടാകുമെന്നാണ് ഇപ്പോൾ ആകാംക്ഷയോടെ പ്രേക്ഷകർ നോക്കുന്നത്. ചിലപ്പോൾ രണ്ടുപേരാകും ഇത്തവണ പുറത്താകുക എന്ന സൂചനകളും വരുന്നുണ്ട്.ഇത്തവണ നോമിനേഷൻ ടാസ്‌ക് നൽകുന്നിന് മുമ്പേ തന്നെ വരാൻ പോകുന്ന ഗ്രാന്റ് ഫിനാലെയെ കുറിച്ച് ബിഗ്ബോസ് സൂചനകൾ നൽകി. ഇതേതുടർന്ന് മത്സരാർഥികളുടെ മുഖത്തും ടെൻഷൻ ദൃശ്യമായിരുന്നു. ഇനി ബിഗ്ബോസിൽ ഗ്രാന്റ് ഫിനാലെ ലക്ഷ്യമാക്കിയുള്ള ഗെയിമാണ് നടക്കുകയെന്നും വ്യക്തിപരമായ വൈകാരികതയ്ക്ക് പകരം ഗെയിമിന്റെ ഗൗരവം കാട്ടണമെന്നുമായിരുന്നു ബിഗ് ബോസിന്റെ അറിയിപ്പ്. ഈ സന്ദേശത്തിന് ശേഷമായിരുന്നു
16 മത്സരാർഥികളുമായി ജൂൺ 24ന് ആരംഭിച്ച ബിഗ്ബോസ് റിയാലിറ്റി ഷോയിൽ ഇനിയുള്ളത് 8 മത്സരാർഥികൾ മാത്രമാണ്. പലരും ഗെയിമിൽ സജീവമായി ഇടപെടാതെയാണ് ഇത്രയും നാൾ കഴിച്ചുകൂട്ടിയത്. അതേസമയം ഗ്രാൻഡ് ഫിനാലെയിലേക്ക് ഷോ എത്തുന്നുവെന്ന് ബിഗ്ബോസ് സൂചന നൽകിയതിനാൽ തന്നെ ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ ജയിക്കാനായി മത്സരാർഥികൾ അരയും തലയും മുറുക്കി രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ്. ഈ വാരം നോമിനേഷനിൽ 6 പേർ എത്തിയതോടെ എലിമിനേഷൻ റൗണ്ടിൽ ആരൊക്കെ ഔട്ടാകുമെന്നാണ് ഇപ്പോൾ ആകാംക്ഷയോടെ പ്രേക്ഷകർ നോക്കുന്നത്.
ചിലപ്പോൾ രണ്ടുപേരാകും ഇത്തവണ പുറത്താകുക എന്ന സൂചനകളും വരുന്നുണ്ട്.ഇത്തവണ നോമിനേഷൻ ടാസ്‌ക് നൽകുന്നിന് മുമ്പേ തന്നെ വരാൻ പോകുന്ന ഗ്രാന്റ് ഫിനാലെയെ കുറിച്ച് ബിഗ്ബോസ് സൂചനകൾ നൽകി. ഇതേതുടർന്ന് മത്സരാർഥികളുടെ മുഖത്തും ടെൻഷൻ ദൃശ്യമായിരുന്നു. ഇനി ബിഗ്ബോസിൽ ഗ്രാന്റ് ഫിനാലെ ലക്ഷ്യമാക്കിയുള്ള ഗെയിമാണ് നടക്കുകയെന്നും വ്യക്തിപരമായ വൈകാരികതയ്ക്ക് പകരം ഗെയിമിന്റെ ഗൗരവം കാട്ടണമെന്നുമായിരുന്നു ബിഗ് ബോസിന്റെ അറിയിപ്പ്. ഈ സന്ദേശത്തിന് ശേഷമായിരുന്നു നോമിനേഷൻ പ്രക്രിയ നടന്നത്. ഇനി വെറും 22 ദിവസങ്ങൾ മാത്രമാണ് ബിഗ്ബോസിൽ മത്സാർഥികൾ ഉണ്ടായിരിക്കുക.
ഇപ്പോൾ നോമിനേഷനിൽ എത്തിയിരിക്കുന്നതെല്ലാം ശക്തരായ മത്സാർഥികളാണ്. അതിനാൽ തന്നെ പ്രേക്ഷകരും ആകാംക്ഷയിൽ തന്നെയാണ്. ബിഗ് ബോസ് ഗ്രാന്റ് ഫിനാലെയിലേക്ക് എത്തിയെന്ന് സൂചന നൽകി മോഹൻലാലിന്റെ പുതിയ പ്രമോ വീഡിയോ എത്തിയിട്ടുണ്ട്. ജയിക്കാൻ വേണ്ടി ചിലർ എന്തു കളിയും കളിക്കുമ്പോൾ എതിർത്ത് നിൽക്കാൻ കഴിയാത്തവർ പുറത്തുപോകുമെന്നും നിലനിൽപ്പിനുള്ള പോരാട്ടത്തിനായി മത്സാർഥികൾ പുതിയ ചേരികളുണ്ടാക്കുമെന്നും പ്രകോപനം സൃഷ്ടിച്ച് മുതലെടുക്കുമെന്നും ലാൽ പ്രമോ വീഡിയോയിൽ പറയുന്നു.
നിലനിൽപ്പിനും നേട്ടത്തിനുമായി ബിഗ്ബോസ് അംഗങ്ങൾ തന്ത്രവും കുതന്ത്രവും പ്രയോഗിക്കുമ്പോൾ ശേഷിക്കുന്നർ തമ്മിലുള്ള കളിക്ക് വാശിയേറുമെന്നും ഇനി കണ്ടറിയാം എന്ത് സംഭവിക്കുമെന്നും പറഞ്ഞാണ് പ്രോമോ അവസാനിക്കുന്നത്. അതിനാൽ തന്നെ ഇനി വരും ദിവസങ്ങളിൽ ജയിക്കാനായി ബിഗ്ബോസ് അംഗങ്ങൾ സംഭവബഹുലമായ പ്രശ്നങ്ങളാകും ഉണ്ടാക്കുകയെന്നും സൂചനകൾ എത്തുന്നുണ്ട്.