തിരുവനന്തപുരം: ബിഗ്ബോസിൽ ദിവസങ്ങൾ പിന്നിടുംതോറും അംഗങ്ങൾ കുറയുന്നുണ്ടെങ്കിലും പ്രശ്നങ്ങൾക്ക് ഒരു കുറവുമില്ല. ഇന്നലെ അതിഥി ക്യാപ്റ്റനായതിന് പിന്നലെയും ബിഗ്ബോസിൽ പ്രശ്നങ്ങളുണ്ടായിരിക്കുകയാണ്. അതേസമയം എല്ലാതവണത്തെയും പോലെ ഇക്കുറിയും ക്യാപറ്റന്റെ പേരിൽ പ്രശ്നങ്ങൾ തുടങ്ങിയത് സാബു തന്നെയാണ്. ഇതോടെ സോഷ്യൽമീഡിയയിൽ സാബുവിനെ കളിയാക്കി ട്രോളുകൾ നിറയുകയാണ്.

ക്യാപ്റ്റനായി ആരെങ്കിലുമെത്തിയാൽ ആദ്യം ചെറിയ വഴക്ക് ഉണ്ടാക്കുന്നത് സാബുവായിരിക്കും. അതിലേക്ക് മറ്റുള്ളവരെ കൂടി വലിച്ചിട്ടതിന് ശേഷം സാബു നൈസായി തടിയൂരുകയും ചെയ്യും. ഇതാണ് സ്ഥിരമായി കണ്ട്് വന്നിരുന്നത്. അതിഥിയുടെ ക്യാപ്റ്റൻസിയിൽ സംഭവിച്ചതും ഇത് തന്നെയായിരുന്നു. അതിഥിയുടെ ക്യാപ്റ്റൻസിയിൽ പേളിയടക്കമുള്ളവർ പണിയെടുക്കുന്നില്ലെന്നായിരുന്നു സാബുവിന്റെ ആരോപണം. അർച്ചനയും ഇത് ശരിവച്ചു തുടർന്ന് ഇതിന്റെ പേരിൽ സാബുവും അർച്ചനയും അതിഥിയുമായി വഴക്കിടുകയായിരുന്നു. തുടർന്ന് വഴക്ക് പേളിയും അർച്ചനും തമ്മിലായി. തുടർന്ന് ജോലി ചെയ്യാമെ്ന്ന് പേളി പറഞ്ഞെങ്കിലും അത് വേണ്ടെന്ന് അർച്ചന പറഞ്ഞതോടെ താൻ ഇനി ബിഗ് ബോസിൽ പണിയെടുക്കുകയില്ലെന്നും പുറത്താക്കിയാലും കുഴപ്പമില്ലെന്നുമായിരുന്നു പേളിയുടെ മറുപടി.

അതിഥി സുരേഷിനെ എലിമിനേഷന് നോമിനേറ്റ് ചെയ്തതും സാബു പ്രശ്നമാക്കിയിരുന്നു. കൂടെ നടക്കുന്ന സുരേഷേട്ടനെ അതിഥി നോമിനേറ്റ് ചെയ്തത് മോശമായിപ്പോഴെന്നായിരുന്നു സാബു പറഞ്ഞത്. തുടർന്ന് സുരേഷിനെയും അതിഥിയെയും തമ്മിലും സാബു വഴക്കടിപ്പിച്ചിരുന്നു. തുടർന്നാണ് സോഷ്യൽമിഡിയ സാബുവിനെ പ്രശ്നങ്ങൾ ഉണ്ടാക്കി ചോര കുടിക്കുന്ന ചെന്നായയോട് ഉപമിച്ചിരിക്കുന്നത്.

അതേസമയം സുരേഷിനെ അതിഥി നോമിനേറ്റ് ചെയ്ത തെറ്റാണെങ്കിൽ അനൂപിനെ അവഗമിച്ച് ഹിമയെ എലിമിനേഷിനിൽ നിന്നും രക്ഷിച്ച സാബുവും അതേ തെറ്റല്ലേ ചെയ്തേ എന്നാണ് ട്രോളന്മാർ ചോദിക്കുന്നത്. ബിഗ് ബോസിൽ പുതിയ ക്യാപ്റ്റൻ ചുമതല ഏറ്റാൽ സാബു മോൻ പ്രശ്നം തുടങ്ങി വെക്കും. പ്രശ്നം രൂക്ഷമായി തുടങ്ങിയാൽ തടിതപ്പും എന്നത് പലപ്പോഴായി കണ്ട് വരുന്നൊരു പ്രതിഭാസമാണിതെന്നും ട്രോളന്മാർ പറയുന്നു.