തിരുവനന്തപുരം: 16 മത്സരാർഥികളുമായി ആരംഭിച്ച ബിഗ്ബോസ് ഷോ ആദ്യം ജനപ്രീതി നേടിയില്ലെങ്കിലും ദിവസങ്ങൾ പിന്നിടുംതോറും ഷോ പ്രേക്ഷകരെ ആകർഷിച്ച് മുന്നേറുകയാണ്. പല പ്രമുഖരും ഇതിനോടകം പുറത്തായിക്കഴിഞ്ഞു. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയിലെത്തി കഴിഞ്ഞ എലിമിനേഷനിൽ പുറത്തായ ഹിമ ശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ആടിനെ പട്ടിയാക്കുകയും ചേരയെ മൂർഖനാക്കുന്നതുമാണെന്നുള്ള വേദിയാണ് ബിഗ്ബോസ് എന്ന് ഹിമയുടെ പോസ്റ്റിന്റെ ചുവടുപിടിച്ച് ബിഗ്ബോസ് മൊത്തം കള്ളക്കളിയാണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്.

ആടിനെ പട്ടിയാക്കുകയും ചേരയെ മൂർഖനാക്കുകയും ചെയ്യുന്ന വേദിയാണ് ബിഗ്ബോസ് എന്ന് ഫേസ്‌ബുക്കിൽ കുറിച്ച ഹിമ ഷോയ്ക്കെതിരെ ആഞ്ഞടിച്ചാണ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. പ്രേക്ഷകർ കാണുന്നതല്ല ബിഗ്ബോസ് എന്നും എഡിറ്റഡ് വേർഷനിൽ ചാനലിന്റെ താല്പര്യമനുസിച്ചുള്ളത് മാത്രമേ കാണിക്കുന്നുള്ളു എന്നുമാണ് ഹിമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. സാബു തന്നെ പറഞ്ഞത് ഒന്നും കാണിച്ചില്ലെന്നും തന്നെ മാത്രമാണ് മോശക്കാരിയായി ഷോയിൽ ചിത്രീകരിച്ചതെന്നും ഹിമ കുറ്റപ്പെടുത്തുന്നുണ്ട്. ഇത് പല പ്രേക്ഷകരും സത്യമാണെന്ന് തന്നെയാണ് കരുതുന്നത്.

ഇരവും പകലുമെല്ലാം 60 കാമറകളുടെ നടുവിൽ 100 ദിവസം ജീവിക്കുകയാണ് ബിഗ്ബോസിൽ മത്സരാർഥികൾ. എന്നാൽ 24 മണിക്കൂറിലുള്ള കാര്യങ്ങൾ വെറും ഒന്നരമണിക്കൂർ മാത്രമാണ് പ്രേക്ഷകർ കാണുന്നത്. ഇത് തന്നെയാണ് ബിഗ്ബോസ് ഏറ്റവും വലിയ കള്ളക്കളിയെന്ന് പ്രേക്ഷകർ പറയാനുള്ള കാരണം. ബിഗ്ബോസ് അംഗങ്ങൾ പെരുമാറുന്നത് സ്‌ക്രിപ്റ്റഡ് അനുസരിച്ചല്ല എന്നു പറയുമ്പോൾ തന്നെ ഷോ പ്രേക്ഷകർ കാണുമ്പോൾ അത് സ്‌ക്രിപ്റ്റഡ് ആയി മാറുമെന്നതാണ് യാഥാർഥ്യം.

ബിഗ്ബോസ് അംഗങ്ങൾ മറ്റുള്ളവരെ കുറ്റം പറയുന്നതും മറ്റും മാത്രമാണ് പ്രേക്ഷകർ ഒന്നരമണിക്കൂറിൽ കാണുന്നത്. തന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്നാണ് ഹിമ പറയുന്നത്. സാബു തന്റെ പിറകേ നടന്നത് ഷോ പുറത്തുവന്നപ്പോൾ പ്രേക്ഷകർ കണ്ടില്ലെന്നും താൻ പറയുന്നത് മാത്രമാണ് ടെലികാസ്റ്റ് ചെയ്തതെന്നും ഹിമ പറയുന്നു. പേളി-ശ്രിനീ പ്രണയവും ഇത്തരത്തിൽ ഷോയുടെ റേറ്റിങ്ങ് കൂട്ടാൻ വേണ്ടി പലതും എഡിറ്റ് ചെയ്താണ് ചാനലിൽ സംപ്രേഷണം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.