തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയില ഗ്രാൻഡ് ഫിനാലെ ടിവിയിൽ പുരോഗമിക്കുമ്പോൾ തന്നെ വിജയിയുടെ പേര് പുറത്തായയെന്ന് സോഷ്യൽ മീഡിയ. ഫേസ്‌ബുക്ക് വവി സാബുമോൻ വിജയിച്ച് നിൽക്കുന്ന ഡിസ്‌പ്ലേ അടക്കമുള്ള ചിത്രമാണ് പ്രചരിക്കുന്നത്. മോഹൻലാൽ അവതാകനായി എത്തിയ ഷോ മികച്ച ഈവന്റായി ചാനൽ സംപ്രേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പരിപാടിയുടെ ആദ്യഭാഗം തുടങ്ങുന്നതിന് മുൻപ് തന്നെ അണിയറ പ്രവർത്തകരിൽ നിന്ന് പടം ലീക്കായത്. പരിപാടി അവസാനിക്കുന്നതിന് മുൻപ് തന്നെ വിജയിയുടെ പടം ലീക്കായത് അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്

ബിഗ്ബോസിന്റെ ഗ്രാൻഡ് ഫിനാലെ ഞായറാഴ്ച രാത്രി ഏഴോടെയാണ് ചാനൽ സംപ്രേഷണം ചെയ്തത്. ആട്ടവും പാട്ടും കോമഡി സ്‌കിറ്റുൊക്കെയായി സസ്പെൻസ് നിറച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാൽ ഷോ ടെലിവിഷനിൽ സംപ്രേഷണം ചെയ്ത് മണിക്കൂറുകൾക്കകം തന്നെ പ്രേക്ഷകർക്കായി കരുതിവെച്ചിരുന്ന സസ്പെൻസ് പൊളിച്ച് സാബു വിജയിയായ ചിത്രങ്ങൾ ലീക്കാകുകായിരുന്നു. ചാനൽ ക്രൂവിൽ നിന്നാ്ണ് ചിത്രങ്ങൾ ലീക്കായതെന്നാണ് സൂചന. വൻ മുതൽ മുടക്കിൽ തുടങ്ങിയ ഷോ കോടികൾ ചിസലവിട്ടാണ് ഗ്രാൻഡ് ഫിനാലെ ഒരുക്കിയത്. സ്റ്റിഫൻ ദേവസിയുടെ സംഗീതവും ഒപ്പം ലാലേട്ടന്റെ പാട്ടും കോമഡി സ്‌കിറ്റുമൊക്കെയായി പരിപാടി നടക്കുന്നതിനിടയിൽ മണിക്കൂറുകൾക്കുള്ളിൽ ചിത്രം ചോരുകയായിരുന്നു.

9 മണിയോടെ ശ്രീനിഷ് പുറത്താകുന്ന രംഗങ്ങളാണ് ചാനൽ സംപ്രേഷണം ചെയ്തത്. എന്നാൽ ഈ നിമിഷം തന്നെ വിജയിയുടെ ചിത്രവും ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. കോടികൾ ചിലവഴിച്ച് നടത്തിയ ഷോയുടെ സസ്പെൻസ് പൊളിഞ്ഞതോടെ ചാനൽ അധികൃതരും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. പ്രേക്ഷകരാണോ, അതോ സഹമത്സരാർത്ഥികൾ തന്നെയാണോ അണിയറ പ്രവർത്തകരാണോ ചിത്രം ചോർത്തിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല

തരികിട എന്ന പേരുമായി ഷോയിലെത്തിയ സാബു ഇപ്പോൾ പ്രേക്ഷകരുടെ സാബുമോനാണ്. തുടക്കത്തിൽ ശക്തമല്ലാതിരുന്ന ഫാൻബേസ് പതിയെപ്പതിയെ കരുത്താർജ്ജിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. ഏറ്റവും നെഗറ്റീവ് ഇമേജുമായി എത്തിയതാണ് സാബു എന്നാലിപ്പോൾ പുറത്തായ എല്ലാ മത്സരാര്ഥികളുടെയും ആഗ്രഹം സാബു ജയിക്കണമെന്നായിരുന്നു.ആരെയും കൂസാത്ത അധികാര സ്വഭാവവമുള്ള ശരീരഭാഷയാണ് സാബുവിന്.വേണ്ടനേരത്ത് പ്രകോപിതനാവുന്ന സാബു കൃത്യസമയത്തു അത് അവസാനിപ്പിക്കുകയും ചെയ്യും. അമിതമായ ആത്മവിശ്വാസവും പ്രതിസന്ധി തരണം ചെയ്യാനുള്ള വൈഭവവും സാബുവിന്റെ കൈമുതലാണ്. ഇമേജിന്റെ ഭാരവും ബാധ്യതയുമില്ലാതെ വന്ന ഏക വ്യക്തിയാണ് സാബു. കളി പരമാവധി രസകരമാക്കാൻ ശ്രമിച്ചു എന്നതും സാബുവിന്റെ പ്ലസ് പോയിന്റാണ്