- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ന്യൂ സൗത്ത് വെയ്ൽസിലെ ഗാർഹിക വേസ്റ്റ് ബിന്നുകളിൽ മാറ്റം കൊണ്ടുവരുന്ന കാര്യം പരിഗണനയിൽ; ഭക്ഷണ മാലിന്യത്തിലും പൂന്തോട്ട മാലിന്യങ്ങൾക്കും ഇനി പ്രത്യേത ബിന്നുകൾ
ന്യൂസൗത്ത് വെയ്ൽസിലെ വീട്ടുടമകൾക്ക് ഗാർഹിക വേസ്റ്റുകൾ ഇനി വലിച്ചെറിയേണ്ടി വരില്ല. കാരണം 2030 ഓടെ എല്ലാ വീടുകൾക്കും ഭക്ഷണത്തിനും പൂന്തോട്ട ഓർഗാനിക്‌സിനും പ്രത്യേക ചവറ്റുകുട്ടികൾ ഉൾപ്പെടെയുള്ള സ്റ്റാൻഡേർഡൈസ്ഡ് ബിൻസ് കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണ്.എൻഎസ്ഡബ്ല്യുവിലെ മാലിന്യം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് ഏകദേശം 350 മില്യൺ ഡോളറാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുച്ചിരിക്കുന്നത്.
ഊർജ്ജ-പരിസ്ഥിതി മന്ത്രി മാറ്റ് കീൻ ഈ പദ്ധതി നിർദ്ദേശിച്ചിട്ടുണ്ട്, വരാനിരിക്കുന്ന എൻഎസ്ഡബ്ല്യു ബജറ്റിൽ ഇത് പൂർണ്ണമായും വെളിപ്പെടുത്തുന്നതായിരിക്കും.ഭക്ഷ്യവസ്തുക്കൾ നീക്കം ചെയ്യുന്നതിനായും പൂന്തോട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾക്കുമായും പ്രാദേശിക കൗൺസിലുകൾ പ്രത്യേക ഗ്രീൻ ബിൻ നൽകേണ്ടിവരും.
ഗാർഹിക മാലിന്യങ്ങൾ 50 ശതമാനം കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിന്റെ പിന്നിൽ ഉണ്ട്. പുതിയ സംവിധാനം പൂർണ്ണമായും നടപ്പിലാക്കാൻ 2030 വരെ സർക്കാർ കൗൺസിലുകൾക്ക് സമയം നല്കും.2030 ഓടെ മൊത്തം മാലിന്യങ്ങൾ ഒരാൾക്ക് 10 ശതമാനം കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.