- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷത്തിൽ മലയാളി; ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിൽ മലയാളി യുവാവ് ഉൾപ്പെടുന്ന സംഘത്തിന് 23 കോടി രൂപ സമ്മാനം; ഭാഗ്യം വന്നത് കാസർകോട് സ്വദേശി താഹിർ മുഹമ്മദിന്
അബുദാബി: ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. റാസൽഖൈമയിൽ താമസിക്കുന്ന കാസർകോട് ഉപ്പള ബൈദല സ്വദേശി താഹിർ മുഹമ്മദിനും നാലു സുഹൃത്തുക്കൾക്കുമാണ് ഒന്നാം സമ്മാനം ലഭിച്ചത്.അഞ്ചുേപർക്കുമായി 23 കോടിയിലേറെ രൂപയാണ് സമ്മാനം.
കഴിഞ്ഞ മാസം 30ന് എടുത്ത 027700 എന്ന ടിക്കറ്റാണ് താഹിറിനെയും സഹപ്രവർത്തകരെയും കോടീശ്വരന്മാരാക്കിയത്. മാതാവിനോടും ഭാര്യ, രണ്ട് മക്കൾ എന്നിവരോടുമൊപ്പം വർഷങ്ങളായി റാസൽഖൈമയിലാണ് താഹിർ താമസിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇദ്ദേഹവും സംഘവും ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം നടത്തിവരുന്നു.
ഇന്നലെ നടന്ന നറുക്കെടുപ്പ് തത്സമയം കണ്ടിരുന്നില്ലെങ്കിലും ഒരു കൂട്ടുകാരൻ കണ്ട് സമ്മാനം നേടിയ വിവരം താഹിറിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സമ്മാനത്തുക അഞ്ച് പേർ തുല്യമായി പങ്കിടുമെന്നും എന്നാൽ തനിക്ക് ലഭിക്കുന്ന പണം എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഈ യുവാവ് പറഞ്ഞു.
രണ്ടാം സമ്മാനമായ 10 ദശലക്ഷം ദിർഹം നൈന മുഹമ്മദ് റഫീഖിനാണ്. ഒരു ലക്ഷം ദിർഹം സമ്മാനത്തുകയുള്ള മൂന്നാം സമ്മാനം പി.വി.സജിത് കുമാറും നാലാം സമ്മാനം (80,000 ദിർഹം) ഹാരെൻ ജോഷിയും ആറാം സമ്മാനം (40,000) ഹഫ്സൽ പരളത്തും നേടി. നേരത്തെ അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് എന്നറിയപ്പെട്ടിരുന്ന ബിഗ് ടിക്കറ്റ് എല്ലാ മാസവും മൂന്നാം തിയതിയാണ് നറുക്കെടുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ