- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചില്ലെങ്കിലും ലക്ഷങ്ങൾ കനിഞ്ഞ മറ്റ് നറുക്കെടുപ്പിൽ വിജയികളായത് മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർ; തിങ്കളാഴ്ച്ച നടന്ന നറുക്കെടുപ്പിൽ 22 കോടിയുടെ ഒന്നാം സമ്മാനം നേടി പോർച്ചുഗൽ സ്വദേശി; നറുക്കെടുപ്പിലൂടെ പ്രവാസികളെ കോടീശ്വരന്മാരാക്കി അറബ് നാട്
അബുദാബി : അറബ് നാട്ടിലെ നറുക്കെടുപ്പ് ഫലങ്ങളിൽ നല്ലൊരു ഭാഗവും മലയാളികളെയാണ് തേടിയെത്തുന്നത്. ഒന്നാം സമ്മാനം അടക്കമുള്ള പട്ടിക എടുത്ത് നോക്കിയാൽ അതിൽ മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർ കാണും. എന്നാൽ അബുദാബിയലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണ മലയാളികൾക്ക് ഭാഗ്യത്തിന്റെ നറുക്ക് വീണില്ല. എന്നിരുന്നാലും ഇതിന്റെ കൂടെ നടന്ന മറ്റ് നറുക്കെടുപ്പുകളിൽ മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യാക്കാർ തന്നെയാണ് ഭാഗ്യക്കൊടി പാറിച്ചത്. നാലു മലയാളികൾ ഇവരിലുണ്ട് എന്നത് നമുക്ക് അഭിമാനത്തോടെ പറയാവുന്ന ഒന്നാണ്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ തിങ്കളാഴ്ച രാവിലെയാണ് നറുക്കെടുപ്പുകൾ നടന്നത്. പോർചുഗൽ സ്വദേശിയായ മുഹമ്മദ് അബ്ദുൽ റസാഖിനാണ് (ടിക്കറ്റ് നമ്പർ 191331) 22 കോടിയിലേറെ വരുന്ന (12 ദശലക്ഷം ദിർഹം) ഒന്നാം സമ്മാനം. മലയാളികളായ സോബിൻ മാളിയീക്കൽ ചാക്കോച്ചൻ (ടിക്കറ്റ് നമ്പർ210702.) 1,911,328 രൂപ (100,000 ദിർഹം), റിനു രാജ് റഷീദ് 17,20,652 രൂപ (90,000 ദിർഹം), യാസിക് പുത്തൻപീടിയേക്കൽ 15,29,427രൂപ (80,000 ദിർഹം). ബിനീഷ് കു
അബുദാബി : അറബ് നാട്ടിലെ നറുക്കെടുപ്പ് ഫലങ്ങളിൽ നല്ലൊരു ഭാഗവും മലയാളികളെയാണ് തേടിയെത്തുന്നത്. ഒന്നാം സമ്മാനം അടക്കമുള്ള പട്ടിക എടുത്ത് നോക്കിയാൽ അതിൽ മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർ കാണും. എന്നാൽ അബുദാബിയലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണ മലയാളികൾക്ക് ഭാഗ്യത്തിന്റെ നറുക്ക് വീണില്ല.
എന്നിരുന്നാലും ഇതിന്റെ കൂടെ നടന്ന മറ്റ് നറുക്കെടുപ്പുകളിൽ മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യാക്കാർ തന്നെയാണ് ഭാഗ്യക്കൊടി പാറിച്ചത്. നാലു മലയാളികൾ ഇവരിലുണ്ട് എന്നത് നമുക്ക് അഭിമാനത്തോടെ പറയാവുന്ന ഒന്നാണ്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ തിങ്കളാഴ്ച രാവിലെയാണ് നറുക്കെടുപ്പുകൾ നടന്നത്.
പോർചുഗൽ സ്വദേശിയായ മുഹമ്മദ് അബ്ദുൽ റസാഖിനാണ് (ടിക്കറ്റ് നമ്പർ 191331) 22 കോടിയിലേറെ വരുന്ന (12 ദശലക്ഷം ദിർഹം) ഒന്നാം സമ്മാനം. മലയാളികളായ സോബിൻ മാളിയീക്കൽ ചാക്കോച്ചൻ (ടിക്കറ്റ് നമ്പർ210702.) 1,911,328 രൂപ (100,000 ദിർഹം), റിനു രാജ് റഷീദ് 17,20,652 രൂപ (90,000 ദിർഹം), യാസിക് പുത്തൻപീടിയേക്കൽ 15,29,427രൂപ (80,000 ദിർഹം).
ബിനീഷ് കുമാർ കുമാരൻ 13,38,020 രൂപ(70,000 ദിർഹം), സജിത് കരിമുള്ളി സോമൻ (60,000 ദിർഹം), കണ്ണൻ വീട്ടിൽ വേലായുധൻ സോമൻ 9,55,728 രൂപ( 50,000) എന്നിവരാണ് മറ്റു ഭാഗ്യവാന്മാർ. മുൻ മാസങ്ങളിൽ നടന്ന മിക്ക നറുക്കെടുപ്പുകളിലും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് ഒന്നാം സമ്മാനമടക്കമുള്ള കോടികൾ സ്വന്തമാക്കിയിട്ടുള്ളത്.