- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ 40 കോടി കിട്ടിയത് കോഴിക്കോട് സ്വദേശിക്ക്; യു.എ.ഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ മലയാളി ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി
അബുദാബി: യു.എ.ഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ രണ്ട് കോടി ദീർഹം ( 40 കോടിയോളം ഇന്ത്യൻ രൂപ) നേടിയ മലയാളി ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ 28 വയസുകാരൻ അബ്ദുസലാം എൻ.വിക്കാണ് സമ്മാനം അടിച്ചത്.
ഫോൺ നമ്പറിനൊപ്പം നൽകിയ കോഡ് തെറ്റായി നൽകിയതായിരുന്നു വിജയിയെ കണ്ടെത്തുന്നതിന് ആദ്യം തടസമായത്. ഒമാനിലെ മസ്‌ക്കറ്റിൽ ഷോപ്പിങ് സെന്റർ നടത്തുകയാണ്. അബ്ദുസലാം. സമ്മാനർഹമായ ടിക്കറ്റിൽ തന്റെ ഫോൺനമ്പറിനൊപ്പം ഒമാനിലെ കോഡിന് പകരം ഇന്ത്യൻ കോഡായ +91 എഴുതി പോകുകായിരുന്നു.
ന്യൂസ് ഡെസ്ക്
Next Story