- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി പഴയ കൊച്ചിയല്ല! പക്ഷേ ബിലാൽ പഴയ ബിലാൽ തന്നെ; ബിഗ് ബിയുടെ രണ്ടാം ഭാഗം ഉറപ്പിച്ച് അമൽനീരദ്; ബിലാലിന്റെ പോസ്റ്റർ പുറത്ത്
കൊച്ചി പഴയ കൊച്ചിയായിരിക്കില്ല, പക്ഷേ ബിലാൽ പഴയ ബിലാൽ തന്നെയാണ്'' - എന്ന ഡയലോഗ് സൃഷ്ടിച്ച പ്രകമ്പനം ഇനിയും ഒഴിഞ്ഞുപോയിട്ടില്ല. മമ്മൂട്ടിയുടെ ഏറ്റവും മികച്ച ആക്ഷൻ കഥാപാത്രമായിരുന്നു ബിഗ് ബിയിലെ ബിലാൽ. ഛായാഗ്രഹണത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയർത്തിയായിരുന്നു അമൽ നീരദ് ചിത്രം ഒരുക്കിയത്. ഇപ്പോളിതാ മാസ് കഥാപാത്രമായ ബിലാൽ ജോൺ കുരിശിങ്കലായി മമ്മൂക്ക വീണ്ടുമെത്തുന്നു വെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ബിലാൽ എന്നാണ് ബിഗ്‌ബി രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകൻ അമൽ നീരദും ഇക്കാര്യം ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. അടുത്ത വർഷം ചിത്രം പുറത്തിറക്കാനാണ് തീരുമാനം. ദുൽഖർ സൽമാനും ഫേസ്‌ബുക്ക് പേജിൽ ഇക്കാര്യം ഷെയർ ചെയ്തിട്ടുണ്ട്.തനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രങ്ങളിലൊന്നാണ് ബിഗ്‌ബിയെന്നും മലയാളസിനിമയിൽ സ്റ്റൈലിന്റെ പര്യായമായ ബിലാലിനെ രണ്ടാംവരവിനായി കാത്തിരിക്കാൻ ക്ഷമയില്ലെന്നും ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു.ബിഗ് ബിയുടെ രണ്ടാം ഭാഗത്തിൽ ദുൽഖർ എ
കൊച്ചി പഴയ കൊച്ചിയായിരിക്കില്ല, പക്ഷേ ബിലാൽ പഴയ ബിലാൽ തന്നെയാണ്'' - എന്ന ഡയലോഗ് സൃഷ്ടിച്ച പ്രകമ്പനം ഇനിയും ഒഴിഞ്ഞുപോയിട്ടില്ല. മമ്മൂട്ടിയുടെ ഏറ്റവും മികച്ച ആക്ഷൻ കഥാപാത്രമായിരുന്നു ബിഗ് ബിയിലെ ബിലാൽ. ഛായാഗ്രഹണത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയർത്തിയായിരുന്നു അമൽ നീരദ് ചിത്രം ഒരുക്കിയത്.
ഇപ്പോളിതാ മാസ് കഥാപാത്രമായ ബിലാൽ ജോൺ കുരിശിങ്കലായി മമ്മൂക്ക വീണ്ടുമെത്തുന്നു വെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ബിലാൽ എന്നാണ് ബിഗ്‌ബി രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകൻ അമൽ നീരദും ഇക്കാര്യം ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. അടുത്ത വർഷം ചിത്രം പുറത്തിറക്കാനാണ് തീരുമാനം. ദുൽഖർ സൽമാനും ഫേസ്‌ബുക്ക് പേജിൽ ഇക്കാര്യം ഷെയർ ചെയ്തിട്ടുണ്ട്.തനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രങ്ങളിലൊന്നാണ് ബിഗ്‌ബിയെന്നും മലയാളസിനിമയിൽ സ്റ്റൈലിന്റെ പര്യായമായ ബിലാലിനെ രണ്ടാംവരവിനായി കാത്തിരിക്കാൻ ക്ഷമയില്ലെന്നും ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു.ബിഗ് ബിയുടെ രണ്ടാം ഭാഗത്തിൽ ദുൽഖർ എത്തുന്നുണ്ടെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണമുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം ലഭ്യമല്ല.
എടുത്ത് വളർത്തിയ നാല് സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ബിഗ് ബി. ബിലാൽ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അത് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും നൽകിയിരിക്കുന്നത്.