- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തേങ്ങ പൊട്ടിക്ക് സ്വാമി എന്നു ജഗതി പറഞ്ഞത് പോലെ സോഷ്യൽ മീഡിയ; ബിഗ്ബോസ് സീസൺ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്നെ വിജയെ കണ്ടെത്തി; മണിക്കുട്ടന് 3.80 കോടി രൂപ, മറ്റു മൂന്നുപേർക്കും കോടികൾ!; സോഷ്യൽ മീഡിയ പ്രവചനം ഇങ്ങനെ
തിരുവനന്തപുരം: മിഥുനം സിനിമയിൽ നെടുമുടിവേണുവിന്റെ കഥാപാത്രത്തോട് ജഗതീ ശ്രീകുമാറിന്റെ കഥാപാത്രം ചെയ്തത് പോലെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏഷ്യാനെറ്റിനോട് ചെയ്തിരിക്കുന്നത്.തേങ്ങ പൊട്ടിക്ക് സാമി.. ഇല്ലെങ്കിൽ ഇങ്ങ് താ ഞാൻ പൊട്ടിക്കാം എന്ന അവസ്ഥ.ബിഗ്ബോസ് സീസൺ 3 വോട്ടിങ്ങിനുള്ള സമയം കഴിഞ്ഞ ഒരാഴ്ച്ചയാവാറായിട്ടും വിജയിയെക്കുറിച്ചോ ഗ്രാന്റ്ഫിനാലെയെക്കുറിച്ചോ ഒരു വിവരവും പുറത്ത് വിടാത്ത സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ സ്വയം അങ്ങ്് വിജയികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
അവസാന റൗണ്ടിൽ മത്സരിച്ച എട്ടു പേരിൽ നിന്നും ഒന്നാം സ്ഥാനത്തേക്കും റണ്ണർ അപ്പ് സ്ഥാനങ്ങളിലേക്കും വേണ്ടിയാണ് വിജയികളെ തെരഞ്ഞെടുക്കുക. എല്ലായിടത്തും മണിക്കുട്ടന്റെ പേരാണ് ഒന്നാം സ്ഥാനക്കാരനായി ഉയരുന്നത്.ഗൂഗിളിൽ തിരഞ്ഞാൽ ബിഗ് ബോസ് മലയാളം സീസൺ 3 വിജയി മണിക്കുട്ടനാണ്. മണിക്കുട്ടന് 3.80 കോടി രൂപ, മറ്റു മൂന്നുപേർക്കും കോടികൾ. ഇങ്ങനെയാണ് സോഷ്യൽ മീഡിയയുടെ പ്രവചനം.ഇക്കഴിഞ്ഞ മെയ് 29 നാണ് വോട്ടിങ് അവസാനിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഷോ തുടരാൻ കഴിയാത്ത സാഹചര്യത്തിൽ വിജയിയെ വോട്ടിലൂടെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഓരോ സ്ഥാനത്തിനും ലഭിക്കുന്ന തുകയാണ് ഇപ്പോൾ പുറത്തുവരുന്ന മറ്റൊരു പ്രവചനം.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം സിനിമ ടി.വി ഷോ ചിത്രീകരണം തടഞ്ഞതിനിടയിലും ബിഗ് ബോസ് തുടരുകയായിരുന്നു. എന്നാൽ അണിയറപ്രവർത്തകരിൽ ആറുപേർക്ക് കോവിഡ് ബാധിച്ചതോടെ തമിഴ്നാട് സർക്കാർ തന്നെ ഷോ അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.വന്യു അധികൃതരുടെ നേതൃത്വത്തിലെ സംഘവും പൊലീസും ചേർന്ന് ഹൗസ് പൂട്ടി സീൽവെക്കുകയും ചെയ്തു.മത്സരം തുടരാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അങ്ങിനെയാണ് വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്താൻ തീരുമാനിച്ചത്.
മണിക്കുട്ടൻ, ഡിംപൽ ബാൽ, അനൂപ് കൃഷ്ണൻ, ഋതുമന്ത്ര, റംസാൻ, സായി വിഷ്ണു, നോബി മാർക്കോസ്, കിടിലം ഫിറോസ് എന്നിവരാണ് ഫൈനലിലെ മത്സരാർത്ഥികൾ.മോഹൻലാൽ ആണ് ബിഗ് ബോസ് മലയാളം മൂന്നു സീസണുകളുടെയും അവതാരകൻ
എന്നാൽ തലസ്ഥാന നഗരിയിലാവും ഗ്രാന്റ്ഫിനാലെയെന്നും അവിടെ വച്ചാവും ഔദ്യോഗിക പ്രഖ്യാപനമെന്നും സ്ഥീരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മറുനാടന് മലയാളി ബ്യൂറോ