- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ്ബോസ് സീസൺ 3 ക്ക് താഴ്വീഴുന്നത് ഗ്രാന്റ്ഫിനാലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ; ഷോയുടെ ഭാവി നിശ്ചയിക്കാൻ നിർണ്ണായക കൂടിക്കാഴ്ച്ച നാളെ; ബിഗ്ബോസ് രണ്ടിന്റെ വഴിയെ സീസൺ മൂന്നും പാതിവഴിയിൽ നിലക്കുമ്പോൾ; ഫൈനലിന് മുന്നെ മത്സാർത്ഥികൾ തമ്മിൽ വാക്കേറ്റമെന്നും റിപ്പോർട്ട്
ചെന്നൈ: മലയാളം ബിഗ്ബോസ് സീസൺ3 ക്ക് തിരശ്ശീല വീഴാൻ രണ്ടാഴ്‌ച്ച മാത്രം ശേഷിക്കെയാണ് സർവ്വ പ്രതിരോധങ്ങളെയും ഭേദിച്് കോവിഡ് ഹൗസിനുള്ളിൽ നുഴഞ്ഞ് കയറിയത്.മത്സരാർത്ഥികൾ സുരക്ഷിതരാണെങ്കിലും ആറോളം അണിയറ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചതോടെയാണ് സിസൺ 3 യ്ക്കും രണ്ടാമത്തെ സീസണിന്റെ അവസ്ഥ വന്നത്.ഇപ്പോൾ താൽക്കാലികമായി ഷോ നിർത്തിവെക്കുന്നതയാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ ഷോ തുടരാൻ പറ്റുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
ഷോ തുടരാനായി ഏഷ്യാനെറ്റ് മാനേജ്മെന്റ് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നാളെ ചർച്ച നടത്തുന്നുണ്ട്.ഇതിന് ശേഷമായിരിക്കും ഷോ തുടരുമോ ഇല്ലയോ എന്ന് അറിയാൻ പറ്റു.നിലവിൽ ഷുട്ടങ്ങ് സെറ്റിൽ നിന്ന് മ്ത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്.ഇതിനിടെ ഹോട്ടലിലെത്തിയ മത്സരാര്ഥികളിൽ ചിലർ തമ്മിൽ കടുത്ത വാക്പോര് നടന്നതായി ഹോട്ടൽ വൃത്തങ്ങൾ അറിയിച്ചു. 4 പേരെ പരുക്കുകളോടെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. പരിക്ക് പറ്റിയതിൽ പ്രധാനപ്പെട്ട ഒരു സ്ത്രീ മത്സരാർത്ഥിയും ഉണ്ടെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്‌ച്ച വൈകീട്ടോടെയാണ് മലയാളം ബിഗ്ബോസ് സീസൺ 3 യുടെ ഷൂട്ടിങ്ങ് തമിഴ്‌നാട് പൊലീസ് തടഞ്ഞത്. ബിഗ്ബോസ് സീസൺ 3യുടെ ആറ് അണിയറ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി. ഗവൺമെന്റ് ഉത്തരവ് അനുസരിച്ച് ഷൂട്ടിങ്ങ് സെറ്റ് പൊലീസ് സീൽ ചെയ്തതായാണ് വിവരം.നടപടിയുടെ പശ്ചാത്തലത്തിൽ ഷോയുടെ സംപ്രേഷണം താൽക്കാലികമായി നിർത്തിവെക്കുന്നതായി ചാനൽ അറിയിച്ചു.
ചെന്നൈ ഇവിപി ഫിലീംസിറ്റിയിലാണ് മലയാളം ബിഗ്ബോസിന്റെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരുന്നത്. ഇതിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് പുറത്ത് വരുന്ന വിവരം. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന തരത്തിലുള്ള വാർത്തകൾ തമിഴ്‌നാട് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലും ഷൂട്ടിങ്ങ് നിർത്തിവെക്കാൻ അണിയറ പ്രവർത്തകർ തയ്യാറായില്ലെന്നും തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ സാഹചര്യത്തിലാണ് സംസ്ഥാന ഗവൺമെന്റ് ഇടപെട്ട് ഷൂട്ടിങ്ങ് നിർത്തിവെക്കാൻ ഉത്തരവിട്ടത്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ഷൂട്ടിങ്ങ് നടത്തുന്നതെന്നും മത്സരാർത്ഥികൾ ഉൾപ്പടെ കോവിഡ് ടെസ്റ്റ് നടത്തിയതായും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
മാത്രമല്ല പിതാവിന്റെ മരണത്തെത്തുടർന്ന് ഷോയിൽ നിന്നും പുറത്ത് പോയ ഡിംപൽ ഉൾപ്പടെ ക്വാറന്റീനും കഴിഞ്ഞ് ആർ ടി പി സി ആർ ടെസ്റ്റും എടുത്തതിന് ശേഷമാണ് മത്സരത്തിൽ തിരികെ പ്രവേശിച്ചതെന്നും പിന്നണി പ്രവർത്തകർ വ്യക്തമാക്കുന്നു.ഇതിനുപുറമെ പിപി കിറ്റുൾപ്പടെ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് അണിയറ പ്രവർത്തകർ മത്സരാർത്ഥികൾക്കുള്ള സാധനങ്ങൾ ഉൾപ്പടെ ഷൂട്ടിങ്ങ് സെറ്റിൽ എത്തിക്കുന്നത്.
എന്നാൽ തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽക്കൂടിയാണ് മുൻകരുതൽ എന്ന നിലയ്ക്ക് ഷൂട്ടിങ്ങ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടതെന്നും അധികൃതർ വിശദീകരിക്കുന്നു.
മലയാളത്തിൽ ഏറ്റവും ജനപ്രീതിയാർജിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നോബി, ഡിംപൽ, കിടിലം ഫിറോസ്, മണിക്കുട്ടൻ, മജ്സിയ ഭാനു, സൂര്യ ജെ മേനോൻ, ലക്ഷ്മി ജയൻ, സായ് വിഷ്ണു, അനൂപ് കൃഷ്ണൻ, അഡോണി ടി ജോൺ, റംസാൻ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്മി എന്നിവരായിരുന്നു തുടക്കത്തിൽ ബിഗ് ബോസിൽ മത്സാർഥികളായി എത്തിയത്. വൈൽഡ് എൻട്രിയായി ഫിറോസ്- സജ്ന ദമ്പതിമാരും, മിഷേലും രമ്യാ പണിക്കരുമെത്തി.
ബിഗ് ബോസിലെ നിയമം തെറ്റിച്ചതിന്റെ പേരിൽ ഫിറോസ്- സജ്ന ദമ്പതിമാരെ പുറത്താക്കിയിരുന്നു.ഗ്രാന്റ് ഫിനാലെക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ കിടിലൻ ഫിറോസ്, റിതു മന്ത്ര, സായ് വിഷ്ണു, റംസാൻ, മണിക്കുട്ടൻ, നോബി, ഡിംപൽ, അനൂപ് കൃഷ്ണൻ എന്നിവരാണ് ഏറ്റവുമൊടുവിൽ ബിഗ് ബോസിൽ ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ