- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ റോബിന്റെ ആരുമല്ല..ഒന്നു കാണാൻ വന്നത ഇ വെളുപ്പിനെന്ന് വീട്ടമ്മ; ബിഗ് ബോസ് ചതിച്ചതാ.. ലാലേട്ടൻ പറ്റിച്ചതാ എന്ന് പൊട്ടിക്കരഞ്ഞ് കോളേജ് വിദ്യാർത്ഥിനിയും; ഷോയിൽ നിന്നും പുറത്തായ ഡോ റോബിന് തിരുവനന്തപുരത്ത് ആവേശ്വോജ്ജ്വല സ്വീകരണം; മോഹൻ ലാലിനും ബിഗ്‌ബോസ് ഷോയ്ക്കും വ്യാപക വിമർശനം
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ഡോ റോബിൻ ബിഗ്‌ബോസ് ഷോയിൽ നിന്നും പുറത്തായത്.ഷോയിലെ നിബന്ധനകൾ ലംഘിച്ചുവെന്ന് കാണിച്ചാണ് റോബിനെതിരെ നടപടിയുണ്ടായത്.റോബിന്റെ പുറത്താകൽ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു.ഡോക്ടറെ പുറത്താക്കിയതിന് പിന്നാലെ ഷോയ്ക്കും അവതാരകനായ മോഹൻലാലിനുമെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.ഇന്ന് രാവിലെയാണ് ഡോ റോബിൻ തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.
കാസർകോട് നിന്നുൾപ്പടെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരാണ് റോബിനെ സ്വീകരിക്കാൻ മാലയും ബൊക്കെയും ഉപഹാരങ്ങളുമൊക്കെയായി എയർപോർട്ടിലെത്തിയത്. ബിഗ്‌ബോസ് സീസണിൽ തന്നെ ഏറ്റവും മികച്ച മത്സരാർത്ഥിയാണെന്നാണ് ഒരു വിഭാഗം പറയുന്നത്.റോബിന്റെ നിലവാരത്തിന് പറ്റിയ മത്സരാർത്ഥികളായിരുന്നില്ല ബാക്കിയാരുമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.അതേ സമയം ബിഗ്‌ബോസ് ചതിച്ചത.. മോഹൻ ലാൽ പറ്റിച്ചത എന്നു പറഞ്ഞ് കരഞ്ഞ കോളേജ് വിദ്യാർത്ഥിനിയും എയർപോർട്ട് പരിസരത്തെ കാഴ്‌ച്ചയായിരുന്നു.
ബിഗ് ബോസ് സ്‌ക്രിപ്റ്റഡാ... ആ ജാസ്മിനെ കൂടെ കൂടെ മെഡിക്കൽ റൂമിലേക്ക് വിളിച്ചിട്ട് അവന്മാര് കൊടുത്തതായിരിക്കും ഇത്. ജാസ്മിൻ ഇറങ്ങിയാൽ മാത്രമെ ഡോക്ടർ അവിടൂന്ന് ഇറങ്ങുള്ളൂ എന്ന ഇൻഫോർമോഷൻ കൊടുത്തതു കൊണ്ടാ അവൾ ഇറങ്ങിയത്, അല്ലെങ്കിൽ അവൾ ഇറങ്ങൂല. ആ ലാലേട്ടൻ പറ്റിച്ചതാ' നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ട് പെൺകുട്ടി ചാനലിനോട് പ്രതികരിച്ചു.
തങ്ങളാരും റോബിന്റെ ബന്ധുക്കളല്ലെന്നും ഒന്നു കണാൻ വേണ്ടി മാത്രമാണ് ഇത്രരാവിലെ തന്നെ ഇവിടെയെത്തിയതെന്നും ഒരു വീട്ടമ്മ പ്രതികരിച്ചു.ബിഗ്‌ബോസിന്റെ ആദ്യ സീസണിൽ സാബു മറ്റൊരു മത്സാർത്ഥിയെ കായികമായി അക്രമിച്ചിട്ടും അദ്ദേഹത്തെ വിന്നറായിക്ക ബിഗ്‌ബോസ് ഇതൊന്നുമില്ലാതിരുന്നിട്ടും വെറും ആരോപണത്തിന്റെ പേരിൽ റോബിനെതിരെ കാണിച്ചത് ഇരട്ടനീതിയാണെ്ന്നും മറ്റൊരു പ്രേക്ഷകൻ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും ജനപ്രിയ മത്സരാർഥികളിൽ ഒരാളായ ഡോ. റോബിൻ രാധകൃഷ്ണൻ ഔദ്യോഗികമായി റിയാലിറ്റി ഷോയിൽ നിന്നും പുറത്താകുന്നത്. വീക്കിലി ടാസ്‌കിനിടെ മറ്റൊരു മത്സരാർഥിയെ കായികമായി ഉപദ്രവിച്ചു എന്ന പേരിൽ നാല് ദിവസത്തോളം റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരുന്നു. തുടർന്ന് വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ എത്തി ഔദ്യോഗികമായി റോബിനെ മത്സരത്തിൽ നിന്നും എവിക്ടാക്കുകയായിരുന്നു.
എന്നാൽ ഇതിനോടകം ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർക്കെതിരെ റോബിന്റെ ആരാധകർ രംഗത്തെത്തുകയും ചെയ്തു. ദേഹത്ത് പിടിച്ച് തള്ളി എന്ന പേരിൽ ഒരു മത്സരാർഥിയെ പുറത്താക്കുക എന്ന് പറയുന്നത് ശരിയായ നടപടിയല്ലെന്ന് റോബിന്റെ ആരാധകർ അറിയിക്കുകയും ചെയ്തു.
റോബിൻ പുറമെ ജാസ്മിനും ബിഗ് ബോസിൽ നിന്നും പുറത്തായി. ജാസ്മിൻ സ്വയം ബിഗ് ബോസിൽ നിന്ന് പുറത്തേക്ക് പോകുകയായിരുന്നു. ഈ ആഴ്ചയിൽ രണ്ട് മത്സരാർഥികൾ ഷോയുടെ പുറത്തേക്ക് പോയതോടെ എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്ത മറ്റ് മത്സരാർഥികളായ റോൺസൺ, അഖിൽ, റിയാസ്, ബ്ലസ്ലി, ദിൽഷാ, വിനയ് എന്നിവർ സീസണിൽ തുടരുകയും ചെയ്തു.
റോബിന് ഒരുപാട് തവണ ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ തെറ്റിച്ചെന്നും അതിനെല്ലാം മുന്നറിയിപ്പ് നൽകിട്ടുണ്ടെന്നും അതുകൊണ്ട് ഇനി റോബിന് ബിഗ് ബോസിൽ തുടരാനാകില്ലെന്ന് എവിക്ഷൻ എപ്പിസോഡിൽ മോഹൻലാൽ മത്സരാർഥിയോട് വ്യക്തമാക്കുകയും ചെയ്തു. ദിൽഷയെ മിസ് ചെയ്യുമെന്നും ബ്ലസ്ലി മികച്ച മത്സരാർഥിയുമണെന്നും പറഞ്ഞുകൊണ്ടാണ് റോബിൻ ഷോയുടെ പുറത്തേക്ക് നടന്ന് നീങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ