- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അറുപത് ക്യാമറ, മുപ്പത് കരണ്ടി, അമ്പത് ചട്ടി, ഇരുപത് അറബാന'; പത്ത് പണിക്കാർ....നൂറ് ദിവസം ; ഇനി ചെറിയ തേപ്പുകളില്ല വലിയ കോൺക്രീറ്റുകൾ മാത്രം ! ബിഗ് ബോസ് റിയാലിറ്റി ഷോയെ അക്ഷരംപ്രതി ട്രോളി ഏഷ്യാനെറ്റ് കോമഡി സ്റ്റാർ ; പുഞ്ചിരി ഹരിദാസും, പോളി മാണിയും, തരികിട ബാബുവും മാറ്റുരച്ച ബിഗ്ജോസ് സ്‌കിറ്റിൽ ചിരിച്ച് മണ്ണുകപ്പി പ്രേക്ഷകർ
മലയാളത്തിലെ ഏറ്റവും മികച്ച ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ്‌ബോസിനെ ട്രോളി ഏഷ്യാനെറ്റ് കോമഡി സ്റ്റാർ വേദി. കോമഡി സ്റ്റാർ സീസൻ രണ്ടിന്റെ വേദിയിലാണ് ഒരേ കുടുംബത്തിലെ തന്നെ പ്രോഗ്രാമിനെ ട്രോളി ബിഗ് ജോസുമായി കോമഡി താരങ്ങളെത്തിയത്. ബിഗ് ബോസിലെ മത്സരാർത്ഥികളും അതേ ലൊക്കേഷനുകളും തന്നെ പ്രമേയം. ബിഗ് ബോസ് ഹൗസിൽ നടക്കുന്ന സംഭവങ്ങൾ ബിഗ് ജോസ് ഹൗസിൽ തനിയാവർത്തനം കാണാം. സാബുവിന് പകരം ബാബുവും, തമ്പാനൂർ സുരേഷിന് പകരം അരിസ്റ്റോ സതീഷും, പേളിക്ക് പകരം പോളി മാണിയും, പുഞ്ചിരി ഹരിദാസ്, സനൂപ് ചന്ദ്രൻ, വി.ആർ സുല എന്നിങ്ങനെ തുടങ്ങുന്നു പേരുകൾ. കോമഡി സ്റ്റാർ ടീം രസകരമായ സ്‌കിറ്റുമായി എത്തിയതിന് പിന്നാലെ പ്രേക്ഷകരും സ്‌കിറ്റ് ഏറ്റെടുത്തു കഴിഞ്ഞു. മോഹൻലാലിന്റെ എൻട്രിക്ക് സമാനമായി ബിഗ് ജോസ് എത്തുന്നു എന്നാൽ ഇനി ചെറിയ തേപ്പുകളില്ല വലിയ കോൺക്രിറ്റുകൾ മാത്രമെന്ന സംഭാഷണത്തോടെ ബിഗ് ജോസ് പിന്നീട് ചിരി മഹോത്സവം സമ്മാനിക്കുകയാണ്. ബിഗ് ബോസിനെ ട്രോളിയിറിക്കിയ സ്‌കിറ്റ് ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പ്രേക്ഷകർ കണ്ടുകഴിഞ്ഞു.
മലയാളത്തിലെ ഏറ്റവും മികച്ച ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ്‌ബോസിനെ ട്രോളി ഏഷ്യാനെറ്റ് കോമഡി സ്റ്റാർ വേദി. കോമഡി സ്റ്റാർ സീസൻ രണ്ടിന്റെ വേദിയിലാണ് ഒരേ കുടുംബത്തിലെ തന്നെ പ്രോഗ്രാമിനെ ട്രോളി ബിഗ് ജോസുമായി കോമഡി താരങ്ങളെത്തിയത്. ബിഗ് ബോസിലെ മത്സരാർത്ഥികളും അതേ ലൊക്കേഷനുകളും തന്നെ പ്രമേയം. ബിഗ് ബോസ് ഹൗസിൽ നടക്കുന്ന സംഭവങ്ങൾ ബിഗ് ജോസ് ഹൗസിൽ തനിയാവർത്തനം കാണാം.
സാബുവിന് പകരം ബാബുവും, തമ്പാനൂർ സുരേഷിന് പകരം അരിസ്റ്റോ സതീഷും, പേളിക്ക് പകരം പോളി മാണിയും, പുഞ്ചിരി ഹരിദാസ്, സനൂപ് ചന്ദ്രൻ, വി.ആർ സുല എന്നിങ്ങനെ തുടങ്ങുന്നു പേരുകൾ. കോമഡി സ്റ്റാർ ടീം രസകരമായ സ്‌കിറ്റുമായി എത്തിയതിന് പിന്നാലെ പ്രേക്ഷകരും സ്‌കിറ്റ് ഏറ്റെടുത്തു കഴിഞ്ഞു. മോഹൻലാലിന്റെ എൻട്രിക്ക് സമാനമായി ബിഗ് ജോസ് എത്തുന്നു എന്നാൽ ഇനി ചെറിയ തേപ്പുകളില്ല വലിയ കോൺക്രിറ്റുകൾ മാത്രമെന്ന സംഭാഷണത്തോടെ ബിഗ് ജോസ് പിന്നീട് ചിരി മഹോത്സവം സമ്മാനിക്കുകയാണ്.
ബിഗ് ബോസിനെ ട്രോളിയിറിക്കിയ സ്‌കിറ്റ് ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പ്രേക്ഷകർ കണ്ടുകഴിഞ്ഞു. സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് വീഡിയോ. 60 ക്യാമറ, 30 കരണ്ടി, 50 ചട്ടി, 20 അറബാന, പത്ത് പണിക്കാർ, 100 ദിവസം ഇങ്ങനെ പോകുന്നു ബിഗ് ജോസിലെ ടാസ്‌ക്.അക്ഷർത്ഥത്തിൽ ബിഗ്‌ബോസിനെ പ്രതിഫലിപ്പിക്കുന്ന രീതിയാലിണ് സ്‌കിറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ബോസ് സ്‌കൂഫ് കോമഡി സ്റ്റാർ വേദിയിലെത്തിയപ്പോൾ വിധി കർത്താക്കളായ ജഗദീഷും, റിമി ടോമിയും എല്ലാം ചിരിച്ച് മറിയുന്നതും പരിപാടിയിൽ കാണാം. ബിഗ് ബോസിന് സമാനമായ ടാസ്‌ക്കാണ് പരിപാടിയിൽ അവതരിപ്പിക്കുന്നത്.
ഒരു ദിവസം ബിഗ് ജോസ് ഹൗസിലെ മത്സരാർത്ഥികളുടെ ജീവിതരീതിയാണ് കോമഡി സ്‌കിറ്റിൽ അവതരിപ്പിക്കുന്നത്. എലിമിനേഷൻ റൗണ്ടിൽ പണി സൈറ്റിൽ നിന്നും പുറത്ത് പോകുന്നവർ നാലുപേർ. പോളി മാണിയും, പുഞ്ചിരി ഹരിദാസും, സ്വാതി മോനോനും എല്ലാം പണി സൈറ്റിൽ നിന്നും ചട്ടിയും മുഴക്കോലും എടുത്തോളാൻ ബിഗ്‌ബോസ് പറയുന്നു. ഒരോ ദിവസത്തെ ടാസ്‌കിലും രക്ഷപ്പെടുന്നവർ.
ക്യാപ്റ്റൻസി ബിഗ്‌ബോസിനെ അക്ഷരംപ്രതി ട്രോളുകയാണ് ബിഗ് ജോസ്.എന്നാൽ ഏഷ്യാനെറ്റിലെ ബിഗ്‌ബോസിന് ലഭിച്ച പ്രേക്ഷക പ്രതികരണത്തേക്കാൾ ഏറെ സ്വീകാര്യതയാണ് കോമഡി സ്പൂഫിന് ലഭിച്ചിരിക്കുന്നത്. ബിഗ് ബോസിനെക്കാൾ എന്തുകൊണ്ടും ബെറ്റർ ബിഗ് ജോസ് തന്നെയാണെന്നും പ്രേക്ഷകർ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു.