- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാത്തിരിപ്പിന് വിരാമം.. ബിഗ്‌ബോസ് സീസൺ ത്രീ കിരീടത്തിൽ മുത്തമിട്ട് മണിക്കുട്ടൻ; ജേതാവായത് പിന്മാറിയ ശേഷം തിരിച്ചെത്തി; സായി വിഷ്ണു റണ്ണറപ്പ്; മൂന്നാം സ്ഥാനം ഡിംപൽ ബാലിന്; ജേതാക്കളെ പ്രഖ്യാപിച്ചത് ചെന്നൈയിൽ
തിരുവനന്തപുരം: പ്രേക്ഷകരുടെ കാത്തിരിപ്പിനും ആകാംഷയ്ക്കും വിരാമമിട്ട് ബിഗ്‌ബോസ് സീസൺ ത്രിയിലെ ജേതാവായി മണിക്കുട്ടൻ.ബിഗ്‌ബോസ് കിരീടത്തിൽ മുത്തമിട്ട് നിൽക്കുന്ന മണിക്കുട്ടന്റെ ചിത്രം ഇപ്പോൾ വൈറലാണ്. സിനിമ താരം കൂടിയായ മണിക്കുട്ടൻ ഷോയുടെ തുടക്കത്തിൽ തന്നെ പ്രേക്ഷകരുടെ പ്രിയ മത്സരാർത്ഥിയായി മാറിയിരുന്നു.ഒരിക്കൽ ഷോയിൽ നിന്നും പിന്മാറിയ മണിക്കുട്ടൻ വീണ്ടും തിരിച്ചെത്തിയാണ് കിരിടം നേടിയതെന്ന സവിശേഷതയും ഇത്തവണയുണ്ട്. ഒട്ടേറെ പേർ പ്രതീക്ഷിച്ചിരുന്നെങ്കിലും മണിക്കുട്ടന്റെ ആരാധകരെ സംബന്ധിച്ച് ഏറെ ആഹ്ലാദം നൽകുന്നതാണ് ഈ വിജയം.
മത്സരത്തിലെ റണ്ണറപ്പായി സായിവിഷ്ണുവെത്തിയപ്പോൾ സെക്കന്റ് റണ്ണറപ്പായി ഡിംപൽബാൽ തെരഞ്ഞെടുക്കപ്പെട്ടു.വിജയികളെ സംബന്ധിച്ച വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽക്കൂടി പുറത്ത് വിട്ടുകഴിഞ്ഞു. വെള്ളി ശനി ദിവസങ്ങളിലായി ചെന്നൈ ഇവിപി ഫിലീം സിറ്റിയിലായിരുന്നു ഗ്രാന്റ്ഫിനാലെ ഷൂട്ടിങ്ങ് നടന്നത്. ഗ്രാന്റ്ഫിനാലെ വരുംദിവസങ്ങളിൽ ഏഷ്യാനറ്റിൽ സംപ്രേഷണം ചെയ്യും.ഫൈനലിനൊപ്പം മത്സരാർത്ഥികളുടെ വൈവിധ്യങ്ങളായ കലാപരിപാടികളും ഉ്ൾപ്പെടുത്തിയാണ് ഗ്രാന്റ്ഫിനാലെ എന്നാണ് വിവരം.
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് 97ാം ദിവസം മത്സരം അണിയറ പ്രവർത്തകർ നിർത്തിവെക്കുകയായിരുന്നു. തുടർന്ന് പ്രേക്ഷകരുടെ വോട്ടിങ്ങിലുടെയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഗ്രാന്റ് ഫിനാലെ തിരുവനന്തപുരത്ത് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ചെന്നൈയിലേക്ക് തന്നെ മാറ്റുകയായിരുന്നു.
20 ഓളം മത്സരാർത്ഥികളിൽ നിന്ന് 8 പേരാണ് ഫൈനലിലേക്ക് എത്തിയത്.മൂന്നുപേരെ കൂടാതെ റിതുമന്ത്ര, കിടിലൻ ഫിറോസ്, റംസാൻ, അനൂപ്, ജോബി എന്നിവരായിരുന്നു ഫൈനലിസ്റ്റുകൾ. കഴിഞ്ഞ സീസണിൽ നിന്നൊക്കെ വ്യത്യത്സമായി ഏറെ ജനശ്രദ്ധനേടിയതായിരുന്നു സീസൺ ത്രി.
ഗായിക ചിത്രയുൾപ്പടെയുള്ള പ്രമുഖർ ഗ്രാന്റ്ഫിനാലെയിൽ മുഖ്യാതിഥികളായെത്തിയതായും സൂചനയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ