- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ് ബോസ് ഷോയിലെ ഏക പുരുഷ മത്സരാർത്ഥിയായ ഓം സ്വാമിക്കെതിരെ പരാതികൾ ഉയരുന്നു; സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന സ്വാമിയുടെ ശല്യം സഹിക്കാതെ നടി സണ്ണി ലിയോൺ ഷോ വിട്ടുപോയി; ഗത്യന്തരമില്ലാതെ സ്വാമിക്ക് താക്കിത് നല്കി സൽമാനും
കളേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ബോളിവുഡ് നടൻ സൽമാൻ ഖാന് പരിപാടിയുടെ അവതാരകൻ. ഇപ്പോൾ പരിപാടിയുടെ പത്താം സീസണാണ് നടക്കുന്നത്. ഷോയിൽ ഒട്ടേറെ വനിതാ മത്സരാർത്ഥികളാണ് ഉള്ളത്. വനിതാമത്സരാർത്ഥികൾക്കിടിയലുള്ള ഏക പുരുഷ മത്സരാർത്ഥിയാകെ ഓം സ്വാമിയ്‌ക്കെതിരെ ഇപ്പോൾ വിവാദ നായകനാണ്. ഷോയിലെ മറ്റു മത്സരാർത്ഥികളോട് അപമര്യാദയായി പെരുമാറിയതിന് എപ്പിസോഡിൽ സൽമാൻ ഖാൻ സ്വാമിജിക്ക് ശക്തമായ താക്കീത് നൽകിയിരിക്കുകയാണെന്നാണ് സൂചന. മാത്രമല്ല സ്വാമിക്കെതിരെ നിരവധി പരാതികളാണ് എത്തുന്നതായും റിപ്പോർ്ട്ടുണ്ട്. സ്ത്രീകളെ അനാവശ്യമായി തഴുകുന്നെന്നും അസഭ്യവാക്കുകൾ ഉപയോഗിക്കുന്നെന്നുമാണ് സ്ത്രീകളുടെ പരാതി. ബോളിവുഡ് നടി സണ്ണി ലിയോൺ മത്സരാർത്ഥിയായപ്പോൾ ബാക്കിയുള്ളവരെ തട്ടി മാറ്റി സ്വാമി പലതവണ സണ്ണിയെ കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലായിരുന്നു. എപ്പിസോഡിൽ ഷോലെ എന്ന വിഖ്യാത ചിത്രത്തിന്റെ ചില ഭാഗങ്ങൾ പുനര വതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.മനു പഞ്ചാബി എന്ന മത്സരാ
കളേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. ബോളിവുഡ് നടൻ സൽമാൻ ഖാന് പരിപാടിയുടെ അവതാരകൻ. ഇപ്പോൾ പരിപാടിയുടെ പത്താം സീസണാണ് നടക്കുന്നത്. ഷോയിൽ ഒട്ടേറെ വനിതാ മത്സരാർത്ഥികളാണ് ഉള്ളത്. വനിതാമത്സരാർത്ഥികൾക്കിടിയലുള്ള ഏക പുരുഷ മത്സരാർത്ഥിയാകെ ഓം സ്വാമിയ്‌ക്കെതിരെ ഇപ്പോൾ വിവാദ നായകനാണ്. ഷോയിലെ മറ്റു മത്സരാർത്ഥികളോട് അപമര്യാദയായി പെരുമാറിയതിന് എപ്പിസോഡിൽ സൽമാൻ ഖാൻ സ്വാമിജിക്ക് ശക്തമായ താക്കീത് നൽകിയിരിക്കുകയാണെന്നാണ് സൂചന.
മാത്രമല്ല സ്വാമിക്കെതിരെ നിരവധി പരാതികളാണ് എത്തുന്നതായും റിപ്പോർ്ട്ടുണ്ട്. സ്ത്രീകളെ അനാവശ്യമായി തഴുകുന്നെന്നും അസഭ്യവാക്കുകൾ ഉപയോഗിക്കുന്നെന്നുമാണ് സ്ത്രീകളുടെ പരാതി. ബോളിവുഡ് നടി സണ്ണി ലിയോൺ മത്സരാർത്ഥിയായപ്പോൾ ബാക്കിയുള്ളവരെ തട്ടി മാറ്റി സ്വാമി പലതവണ സണ്ണിയെ കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലായിരുന്നു.
എപ്പിസോഡിൽ ഷോലെ എന്ന വിഖ്യാത ചിത്രത്തിന്റെ ചില ഭാഗങ്ങൾ പുനര വതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.മനു പഞ്ചാബി എന്ന മത്സരാർത്ഥിക്കൊപ്പമാണ് സണ്ണി ഷോലെയിലെ രംഗം അഭിനയിച്ചത്. ബസന്തിയുടെ വേഷം സണ്ണി ലിയോൺ അഭിനയിച്ചു. വീരുവിന്റെ വേഷം മനോജും ഗബ്ബർ സിങ് ആയി ഓം സ്വാമിയും എത്തി. ഇതിനിടെ ഓം സ്വാമി താരത്തിന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നതായിരുന്നു വീഡിയോയിലൂടെ പ്രചരിച്ചത്.
പിന്നീട് സണ്ണി ഷോ വിട്ട് പോവുകയും ചെയ്തു. സ്വാമി അപമര്യാദയായി പെരുമാറിയതിനാലാണ് സണ്ണി പോയതെന്നാണ് മറ്റ് മത്സരാർത്ഥികൾ പറഞ്ഞത്. എന്നാൽ അണിയറ പ്രവർത്തകരുടെ നിർബന്ധത്താൽ ഈ സീസണിൽ സണ്ണി ഷോയിൽ മടങ്ങിയെത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
താൻ സണ്ണിലിയോണിനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നായിരുന്നു സ്വാമിയുടെ പ്രതികരണം.
ബിഗ്‌ബോസ് 10 ൽ അതിഥിയായെത്തിയ നടി ദീപിക പദുകോണിനെ ഓം സ്വാമിജി ലക്ഷ്മി ദേവിയോട് ഉപമിച്ചതും വാർത്തയായിരുന്നു. കൂടാതെ വിവാദ ദൈവം രാധേ മാ യെ കുറിച്ച് ഒരു ചാനലിൽ നടന്ന ലൈവ് ചർച്ചയിൽ പങ്കെടുത്ത സ്വാമി ചർച്ചയ്ക്കെത്തിയ സ്ത്രീകളിലൊരാളെ അടിച്ചത് വാർത്തയായിൽ നിറഞ്ഞ നിന്നിരുന്നു.