ൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് 12 ൽ നിന്നും ക്രിക്കറ്റ് താരം ശ്രീശാന്ത് പുറത്തേക്ക് പോരുമെന്ന് സൂചന. മത്സരം തുടങ്ങി രണ്ട് ദിവസം മാത്രം ആയപ്പോൾ മുതൽ ചൂടൻ പ്രകൃതം കൊണ്ട് ബിഗ് ബോസ് ഹൗസിലെ പ്രശ്‌നക്കാരാനായി ക്രിക്കറ്റ് താരം കൂടിയായ ശ്രീശാന്ത് മാറിയിരിക്കുകയാണ്,ബിഗ് ബോസിൽ നിന്ന് പുറത്തുപോകുകയാണെന്ന് ശ്രീശാന്ത്അറിയിച്ചു കഴിഞ്ഞതായാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചന.

ബിഗ്ബോസിൽ നിന്നും ഒഴിയുകായാണെങ്കിൽ ശ്രീശാന്ത് 50 ലക്ഷം രൂപ കളേഴ്സ് ചാനലിന് പ്രതിഫലമായി നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശ്രീശാന്തിന് നൽകിയ ടാസ്‌ക് ചെയ്യാൻ അദ്ദേഹം തയ്യാറായില്ലെന്നും അതുകൊണ്ട് തന്നെ ബിഗ്ബോസിന് ആ ടാസ്‌ക് ക്യാൻസൽ ചെയ്യേണ്ടി വരികയുമായിരുന്നു. തുടർന്ന് മറ്റംഗങ്ങൾ ശ്രീശാന്തിനെ കുറ്റപ്പെടുത്തിയപ്പോൾ താൻ മത്സരത്തിൽ നിന്നും പിന്മാറുകയാണെന്ന് ശ്രീശാന്ത് തന്നെ പ്രഖ്യാപിക്കുകയായിരുന്നു.

ടീമുകളായി തിരിഞ്ഞ് ഓരോ മത്സരാർത്ഥിയും ബിഗ് ബോസിൽ മത്സരാർത്ഥികളായിരിക്കാൻ തങ്ങൾ എന്തുകൊണ്ട് യോഗ്യരായി എന്ന് സമർത്ഥിക്കുന്നതായിരുന്നു ടാസ്‌ക്. മറ്റ് മത്സരാർത്ഥികൾ ഇവരെ ക്രോസ് ക്വസ്റ്റിയൻ ചെയ്യും. മോഡറേറ്ററുമുണ്ടാകും. എന്നാൽ ഈ ടാസ്‌ക് ചെയ്യാൻ ശ്രീശാന്ത് വിസ്സമിതിക്കുകയായിരുന്നു.

''ടാസ്‌ക് ആരംഭിച്ചപ്പോൾ തന്നെ ഒട്ടും താത്പര്യമില്ലാതെയാണ് ശ്രീശാന്ത് ഇരുന്നത്. ചർച്ചയിൽ പങ്കെടുക്കാതെ ഇരുന്ന ശ്രീശാന്തിനെ ടീം അംഗങ്ങൾ നിർബന്ധിച്ചിട്ടും ബിഗ് ബോസ് മുന്നറിയിപ്പ് നൽകിയിട്ടും ഒരു വാക്കുപോലും ഉച്ചരിക്കാൻ ശ്രീശാന്ത് തയ്യാറായില്ല. തുടർന്ന് ബിഗ്ബോസ് ടാസ്‌ക് ക്യാൻസൽ ചെയ്തു. ശ്രീശാന്തിന്റെ നിലപാടിൽ മോഡറേറ്റർമാരായ ശിൽപ ഷിൻഡേയും കരൺ പട്ടേലും ആശങ്ക പങ്കുവെക്കുകയും ചെയ്തു. '

തങ്ങൾക്കായി നൽകിയ ആദ്യ ടാസ്‌ക് തന്നെ ബിഗ്ബോസ് ക്യാൻസൽ ചെയ്തതിന്റെ വിഷമത്തിലാണ് മറ്റ് മത്സരാർത്ഥികൾ. സംഭവത്തിന് പിന്നാലെ മത്സരാർത്ഥികളായ സബയും സോമിയും ശ്രീശാന്തുമായി കയർക്കുകയും ചെയ്തു.മത്സരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ദീപിക കക്കാറും കരൺവീർ ബൊഹ്റയും ശ്രീശാന്തിനെ മനസിലാക്കാൻ ശ്രമിച്ചെങ്കിലും ശ്രീ അതിന് തയ്യാറായില്ല. ഇതിന് പിന്നാലെ താൻ ഷോയിൽ നിന്നും പിന്മാറുകയാണെന്ന് ശ്രീശാന്ത് പ്രഖ്യാപിക്കുകയായിരുന്നു.

ഏതാനും ദിവസംകൊണ്ട് മാത്രം ആളുകളെ വിലയിരുത്താൻ തനിക്ക് സാധിക്കില്ലെന്നും ശ്രീശാന്ത് പറഞ്ഞു. ഇത്തരം ടാസ്‌കുകൾ മത്സരത്തിന്റെ ഭാഗമാണെന്നും എന്നാൽ അത് കളിക്കാൻ അദ്ദേഹം തയ്യാറല്ലെന്നും മറ്റ് മത്സരാർത്ഥികളെ അദ്ദേഹം കുറ്റപ്പെടുത്തുകയാണെന്നും ബിഗ്ബോസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ ഇടക്ക് വെച്ച് ഷോ നിർത്തിപ്പോവുകയാണെങ്കിൽ 50 ലക്ഷം രൂപ പിഴ കളേഴ്സ് ടെലിവിഷന് നൽകണമെന്നാണ് കരാറിലുള്ളത്..ഈ ഷോയിൽ നിന്ന് നേരത്തെ ദിഖ്ള ജാ എന്ന മത്സരാർത്ഥിയും ഇടയ്ക്ക് വെച്ച് നിർത്തിപ്പോയിരുന്നു.

നേരത്തെ ജലക് ദിക്ലാജ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത ശ്രീശാന്ത് അവിടെ മാധുരി ദീക്ഷിത്തുമായും തർക്കത്തിലേർപ്പെട്ടത് ബോളിവുഡിൽ വൻ വാർത്തയായിരുന്നു .ശ്രീശാന്തിന്റെ ബിഗ് ബോസ് എൻട്രി ഏറെ ആവേശത്തോടെയായിരുന്നു ആരാധകർ ഏറ്റെടുത്തിരുന്നത്. പന്ത്രണ്ടാം സീസണിൽ പതിനേഴ് മത്സരാർഥികളാണ് ബിഗ് ബോസിൽ എത്തുന്നത്.

ശ്രീശാന്തിന് പുറമേ സിനിമാ താരങ്ങളായ ദീപിക കാകർ, അവതാരകനും നാഗകന്യക ഫേയിമുമായ കരൺവീർ ബൊഹ്റ, സീരിയൽ താരങ്ങളായ സൃഷ്ടി റോദെ, നേഹാ പെൻഡ്സേ, ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയരായ അനൂപ് ജലോട്ടയും ജസ്ലീൻ മതരുവും, ഹരിയാനയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരായ റോമിൽ ചൗധരി, നിർമൽ സിങ് സുഹൃത്തുക്കളായ സൗരഭ് പട്ടേൽ ശിവാശിഷ് മിശ്ര, ഗായകനായ ദീപക് താക്കൂർ അദ്ദേഹത്തിന്റെ ആരാധിക ഉർവശി വാണി, സഹോദരിമാരായ സബാഖാനും സോമിഖാനും എന്നിവരാണ് പുതിയ ബിഗ് ബോസിലെ മത്സരാർഥികൾ.നൂറ് ദിവസം ബീച്ച് തീരം തീമായിട്ടുള്ള വീട്ടിൽ 87 ക്യാമറകൾക്ക് കീഴിലായിരിക്കും മത്സാരർത്ഥികൾ താമസിക്കേണ്ടത്.