- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇയാൾ എന്നെ ഞെക്കി കൊല്ലുന്നു സുഹൃത്തുക്കളേ എന്ന് ജാസ്മിൻ; ഫിസിക്കൾ അസോൾട്ട് ബിഗ് ബോസ് എന്ന് നിമിഷ; തല്ലും വഴക്കും അവസാനിപ്പിച്ച് റോബിനും ജാസ്മിനും; ഒപ്പം നവീൻ അറയ്ക്കലും; വീഡിയോ ഏറ്റെടുത്ത് ആരാധകർ
തിരുവനന്തപുരം: സംഭവ ബഹുലവുമായ എപ്പിസോഡുകളുമായി സമാപനത്തോട് അടുക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ നാല്. പതിനേഴ് മത്സരാർത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് ഷോ അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്.
ടിക്കറ്റ് ടു ഫിനാലെ ഗെയിമുകളിൽ വിജയിച്ച ദിൽഷ ഇതിനോടകം ഫൈനൽ ഫൈവ് ഉറപ്പിച്ചിട്ടുണ്ട്. സൂരജും ഈ ആഴ്ച നോമിനേഷൻ പ്രകൃയയിൽ നിന്നും രക്ഷപ്പെട്ടിരുന്നു. ഇതോടെ അവശേഷിക്കുന്ന മത്സരാർഥികൾ മറ്റ് നാല് സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലാണ് അഞ്ച് മത്സരാർത്ഥികൾ.
എല്ലാ കാലത്തും മത്സരാർത്ഥികൾ തമ്മിലുള്ള തർക്കവും അടികളും പൊട്ടിത്തെറികളുമൊക്കെ ബിഗ് ബോസ് വീട്ടിൽ അരങ്ങേറാറുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴക്കുകളിലൊന്നായിരുന്നു ഇത്തവണ റോബിനും ജാസ്മിനും തമ്മിലുണ്ടായിരുന്നത്. തുടക്കം മുതൽ ബിഗ് ബോസിന്റെ പടിയിറങ്ങുന്നത് വരെ ഇരുവരും വഴക്കുകൾ സ്ഥിരമായിരുന്നു.
പുറത്ത് വന്ന ശേഷം സോഷ്യൽ മീഡിയയിലൂടെ റോബിൻ ഫാൻസിനെതിരെയും റോബിനെതിരേയും ജാസ്മിൻ പ്രതികരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും വഴക്ക് പെട്ടന്നൊന്നും തീരില്ല എന്നായിരുന്നു പ്രേക്ഷകരുടെ വിചാരം. എന്നാൽ അതൊക്കെ തെറ്റിയിരിക്കുന്നു. റോബിനും ജാസ്മിനും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചിരിക്കുകയാണ്.
റോബിനെ കാണാൻ നിമിഷയും ജാസ്മിനും നേരിട്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് വിമാനയാത്ര ചെയ്യുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ റോബിനൊപ്പമുള്ള വീഡിയോകളും പങ്കുവച്ചിരിക്കുകയാണ് ജാസ്മിനും നിമിഷയും.
ജാസ്മിൻ ആണ് ആദ്യം വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയിൽ ജാസ്മിനെ ചേർത്ത് പിടിക്കുന്ന റോബിനെ കാണാം. തമാശരൂപേണ ജാസ്മിൻ ഇയാൾ എന്നെ ഞെക്കി കൊല്ലുന്നു സുഹൃത്തുക്കളേ എന്ന് നിലവിളിക്കുന്നുണ്ട്. പൊട്ടിച്ചിരിച്ചു കൊണ്ട് ഫിസിക്കൾ അസോൾട്ട് ബിഗ് ബോസ് എന്ന് നിമിഷയും വിളിച്ചു പറയുന്നുണ്ട്. ഈ വീഡിയോ റോബിനും നിമിഷയുമൊക്കെ പങ്കുവച്ചിട്ടുണ്ട്.
പിന്നാലെ റോബിനൊപ്പമുള്ള മറ്റൊരു വീഡിയോയും നിമിഷ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയിൽ മറ്റൊരു ബിഗ് ബോസ് താരമായ നവീൻ അറക്കലുമുണ്ട്. സമാധാനം ആയില്ലേ എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് നിമിഷ ചോദിക്കുന്നത്. വീഡിയോയിൽ ജാസ്മിനെ റോബിൻ കെട്ടിപ്പിടിക്കുകയാണ്. ഇപ്പോൾ റോബിനാണ് ജാസ്മിന്റെ പുതിയ ബെസ്റ്റ് ഫ്രണ്ടെന്നും നിമിഷ പറയുന്നുണ്ട്. റോബിൻ എന്റെ കാല് പിടിച്ചിരിക്കുകയാണെന്നും ജാസ്മിൻ പറയുന്നുണ്ട്. ഇതിനിടെ നവീൻ വീഡിയോയിലേക്ക് കടന്നു വരികയും ആരാണ് ഇവിടെ ഉൾവലിഞ്ഞു നിൽക്കുന്നതും നിലപാടില്ലാത്തതെന്നും ചോദിക്കുന്നുണ്ട്.
അത് നിങ്ങൾ തന്നെയാണെന്ന് നിമിഷ നവീനോട് പറയുന്നുണ്ട്. റോൺസൺ ആകട്ടെ എന്ന് പറഞ്ഞു കൊണ്ട് ജാസ്മിൻ മുട്ടയുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. അത് കേട്ടപ്പോൾ റോൺസനെ മിസ് ചെയ്യുന്നുണ്ടെന്ന് നിമിഷ പറയുന്നു. വീഡിയോകളും ചിത്രവുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്