- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപികയ്ക്ക് ശ്രീശാന്തിനോടുള്ള ഇഷ്ടം മാറുന്നില്ല; കരയിച്ചും ചിരിപ്പിച്ചും മിടുക്ക് കാട്ടി മുൻ ക്രിക്കറ്റ് താരം; സൽമാൻ ഖാന്റെ ബിഗ് ബോസ് സീസൺ 12 ഇന്ന് അവസാനിക്കുമ്പോൾ എല്ലാ കണ്ണുകളും ശ്രീശാന്തിലേക്ക്; ആരായിരിക്കും 50 ലക്ഷവുമായി വീട്ടിലേക്ക് മടങ്ങുക?
മുംബൈ: കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് താരമായി വളർന്ന് വന്ന വ്യക്തിയാണ് ശ്രീശാന്ത്. നിലവിൽ ബിഗ് ബോസ് 12 ഷോയുടെ ഫൈനലിസ്റ്റായതോടെ ശ്രീ ശാന്ത് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് അദ്ദേഹം. മറ്റൊരു മത്സരാർത്ഥിയായ ദീപിക കകാറിന് ശ്രീശാന്തിനോടുള്ള ഇഷ്ടം മാറുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കരയിച്ചും ചിരിപ്പിച്ചും മിടുക്ക് കാട്ടി മുൻ ക്രിക്കറ്റ് താരം തിളങ്ങുകയാണ്. സൽമാൻ ഖാന്റെ ബിഗ് ബോസിന്റെ ഫൈനലിന് ഒരു ദിവസം കൂടി അവസാനിക്കുമ്പോൾ എല്ലാ കണ്ണുകളും ശ്രീശാന്തിലേക്കെത്തിയിരിക്കുകയാണ്. ആരായിരിക്കും 50 ലക്ഷവുമായി വീട്ടിലേക്ക് മടങ്ങുക...? എന്ന ചോദ്യം ഏവരിൽ നിന്നുമുയരുകയാണിപ്പോൾ. ഇടയ്ക്ക് വച്ച് കരിയറിയുണ്ടായ വിവാദത്തെ തുടർന്ന് ശ്രീശാന്തിന്റെ ഇമേജിന് കടുത്ത കോട്ടമാണ് തട്ടിയിരുന്നത്. ഒത്തുകളിയുടെ പേരിൽ മലയാളികൾ കടുത്ത രീതിയിലായിരുന്നു ശ്രീശാന്തിനെ അപമാനിച്ചിരുന്നത്. എന്നാൽ അതേ ശ്രീ ശാന്ത് തന്നെ ബിഗ് ബോസിന്റെ ഫൈനലിൽ എത്തിയതോടെ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. അതോടെ അപമാനിച്ചവർ തന്നെ ശ്ര
മുംബൈ: കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് താരമായി വളർന്ന് വന്ന വ്യക്തിയാണ് ശ്രീശാന്ത്. നിലവിൽ ബിഗ് ബോസ് 12 ഷോയുടെ ഫൈനലിസ്റ്റായതോടെ ശ്രീ ശാന്ത് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് അദ്ദേഹം. മറ്റൊരു മത്സരാർത്ഥിയായ ദീപിക കകാറിന് ശ്രീശാന്തിനോടുള്ള ഇഷ്ടം മാറുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കരയിച്ചും ചിരിപ്പിച്ചും മിടുക്ക് കാട്ടി മുൻ ക്രിക്കറ്റ് താരം തിളങ്ങുകയാണ്. സൽമാൻ ഖാന്റെ ബിഗ് ബോസിന്റെ ഫൈനലിന് ഒരു ദിവസം കൂടി അവസാനിക്കുമ്പോൾ എല്ലാ കണ്ണുകളും ശ്രീശാന്തിലേക്കെത്തിയിരിക്കുകയാണ്. ആരായിരിക്കും 50 ലക്ഷവുമായി വീട്ടിലേക്ക് മടങ്ങുക...? എന്ന ചോദ്യം ഏവരിൽ നിന്നുമുയരുകയാണിപ്പോൾ.
ഇടയ്ക്ക് വച്ച് കരിയറിയുണ്ടായ വിവാദത്തെ തുടർന്ന് ശ്രീശാന്തിന്റെ ഇമേജിന് കടുത്ത കോട്ടമാണ് തട്ടിയിരുന്നത്. ഒത്തുകളിയുടെ പേരിൽ മലയാളികൾ കടുത്ത രീതിയിലായിരുന്നു ശ്രീശാന്തിനെ അപമാനിച്ചിരുന്നത്. എന്നാൽ അതേ ശ്രീ ശാന്ത് തന്നെ ബിഗ് ബോസിന്റെ ഫൈനലിൽ എത്തിയതോടെ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. അതോടെ അപമാനിച്ചവർ തന്നെ ശ്രീശാന്തിനെ വാഴ്‌ത്താൻ മത്സരിക്കുന്ന അവസ്ഥയാണുള്ളത്.
ബിഗ്ബോസ് ജേതാവ് ശ്രീശാന്താകണമെന്നാണ് ലോകമാകമാനമുള്ള മലയാളികൾ ഇപ്പോൾ ആഗ്രഹിക്കുന്നത്. ഇതിനായി താരത്തിന് വേണ്ടി വോട്ടിങ് ക്യാമ്പയിനും സജീവമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഹിന്ദി ബിഗ് ബോസിൽ പങ്കെടുക്കാൻ തുടങ്ങിയത് മുതൽ തന്നെ ശ്രീ ശാന്ത് വാർത്തകളിൽ നിറഞ്ഞിരുന്നു. ക്രിക്കറ്റിൽ എന്നും വിവാദങ്ങളുടെ തോഴനായിരുന്ന ശ്രീശാന്ത് ബിഗ് ബോസിലെത്തിയപ്പോഴും അത് വിട്ടൊഴിഞ്ഞിരുന്നില്ല. ബിഗ് ബോസ് ഹൗസിൽ ഈ മലയാളി ഏറെ വിമർശനങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഒരു വേള താരം പുറത്താക്കപ്പെടുമെന്ന ആശങ്ക വരെ ഇതിനെ തുടർന്ന് ഉയർന്ന് വരുകയും ചെയ്തിരുന്നു.
പക്ഷേ പ്രതിസന്ധികളെയെല്ലാം ഒന്നൊന്നായി അതിജീവിച്ച് ശ്രീ ശാന്ത് ഇപ്പോൾ ഫൈനലിൽ എത്തിയിരിക്കുകയാണ്. ബാക്കിയുള്ള അംഗങ്ങളുടെ കൂട്ടത്തിൽആദ്യം ഫൈനലിസ്റ്റായതും ശ്രീശാന്തായിരുന്നു.ബിഗ് ബോസ് കാണുന്നവരിൽ നിന്നും ശക്തമായ പിന്തുണയാണ് ശ്രീ ശാന്ത് നേടിക്കൊണ്ടിരിക്കുന്നത്. മത്സരത്തിൽ നിന്നും പുറത്ത് പോയവർ, മുൻ വർഷത്തെ മത്സരാർത്ഥികൾ, ബോളിവുഡ് താരങ്ങൾ, തുടങ്ങിയവരുൾപ്പെടെയുള്ളവരുടെ വലിയ പിന്തുണയാണ് ശ്രീശാന്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.
നിലവിൽ ജേതാവാകാൻ ഏറ്റവും അധികം സാധ്യതയുള്ള ഈ മുൻ ക്രിക്കറ്റ് താരത്തിന് മലയാളികളുടെ കൂടി പിന്തുണ ലഭിച്ചാൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ വിജയിക്കുന്ന ആദ്യത്തെ മലയാളി എന്ന റെക്കോർഡും ഇദ്ദേഹത്തിന് ലഭിക്കും. ഷോ ആരംഭിച്ച് ആദ്യ ടാസ്‌കിൽ നിന്നും ശ്രീ ശാന്ത് പിന്മാറിയതും പുറത്തേക്ക് പോകുമെന്ന് ഭീഷണി മുഴക്കിയതും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
കൂടെ മത്സരത്തിൽ പങ്കെടുക്കുന്നവരോട് മോശമായി പെരുമാറി ദുഷ്പേര് സമ്പാദിച്ച ശ്രീ കാന്തിനോട് അവതാരകനായ സൽമാൻ ഖാൻ ചൂടാകുന്ന വിഷ്വലുകൾ പുറത്ത് വന്നത് ശ്രീയ്ക്ക് തിരിച്ചടിയേകിയിരുന്നുവെങ്കിലും താരം ഇപ്പോൾ അതിനെ അതിജീവിച്ചിരിക്കുകയാണ്. ഹൗസിലെ വില്ലനായി മറ്റൊരു മത്സരാർത്ഥിയായ ദീപക്കിനെ സെലക്ട് ചെയ്‌പ്പോഴും യഥാർത്ഥ വില്ലൻ ശ്രീ ശാന്താണെന്ന് സൽമാൻ പരാമർശിച്ചതും വൻ പേര് ദോഷം ശ്രീക്കുണ്ടാക്കിയിരുന്നു. ശ്രീശാന്തിന് വേണ്ടി വോട്ട് പിടിക്കാനായി മലയാളത്തിലെയും ബോളിവുഡിലെയും നടീ നടന്മാർ രംഗത്തെത്തിയത് ഗുണം ചെയ്യുമെന്ന പ്രതീക്ഷ ഇപ്പോൾ ശക്തമാകുന്നുണ്ട്. ശ്രീശാന്തിന് പുറമെ ദീപിക കാകർ, കരൺവീർ ബോഹ്റ, ദീപക് താക്കൂർ, റോമിൽ ചൗധരി,എന്നിവരാണ് ബിഗ് ബോസ് 12 ൽ ഫൈനലിസ്റ്റുകളായെത്തിയിരിക്കുന്നത്.