ബിഗ് ബോസ് അവസാനിക്കാൻ ഇനി ഏകദേശം പതിനേഴ് ദിവസങ്ങൾ കൂടിയെ ബാക്കിയുള്ളു. എട്ട് പേരുമായിട്ടാണ് നിലവിൽ മത്സരം നടക്കുന്നത്. അതിൽ ആറ് പേരാണ് ഇത്തവണത്തെ എലിമിനേഷനിലുള്ളത്. ആരായിരിക്കും പുറത്ത് പോവുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.

ബിഗ് ബോസ് ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു. അവശേഷിക്കുന്ന എട്ട് മത്സരാർത്ഥികൾക്കും സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇന്ന് നടക്കുന്ന എലിമിനേഷനാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സാബു, അർച്ചന, പേളി, ശ്രീനിഷ്, ബഷീർ, സുരേഷ് എന്നിവരാണ് ഇത്തവണത്തെ എലിമിനേഷനിൽ നോമിനികളായിരിക്കുന്നത്. എല്ലാവരും ഒന്നിനൊന്ന് മികച്ച് നിൽക്കുന്നവരായതിനാൽ ആരായിരിക്കും പുറത്ത് പോവുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.

മുൻപ് പുറത്ത് പോവുന്നത് ആരായിരിക്കുമെന്ന് ദിവസങ്ങൾക്ക് മുൻപ് തന്നെ റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിലെത്തുമായിരുന്നു. എന്നാൽ ഇപ്രാവിശ്യം ബിഗ് ബോസ് ഒരു സൂചനയും മുന്നോട്ട് വെച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷനിൽ അതിഥിയെ പുറത്താക്കിയതായി കാണിച്ച് ഒരു ട്വിസ്റ്റ് നടന്നിരുന്നു. എന്നാൽ ഹിമയായിരുന്നു പുറത്തായത്. ഈ ആഴ്ചയും അതുപോലൊരു ട്വിസ്റ്റ് ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

ചിലർ ബഷീർ പുറത്ത് പോവുമെന്ന് പ്രവചനം നടത്തിയിരിക്കുകയാണ്. ഒപ്പം അർച്ചനയുടെ പേരും കേൾക്കുന്നുണ്ട്. രണ്ട് പേർക്കും വോട്ട് കുറവാണെന്നാണ് സൈബർ ലോകം പുറത്ത് വിട്ട കുറിപ്പിൽ പറയുന്നത്. മൂന്നാമതുള്ളത് സുരേഷാണ്. ശേഷം ശ്രീനിഷ് എന്നിവരാണ് വോട്ടിൽ പിന്നോട്ട് നിൽക്കുന്നവരാണ്. പേളിയും സാബു മോനുമാണ് വോട്ട് നേടി മുന്നിൽ നിൽക്കുന്നവർ. ഇരുവരുമാണ് ബിഗ് ബോസിലെ ശക്തരായ മത്സരാർത്ഥികൾ.

ശ്രീനിഷുമായിട്ടുള്ള പ്രണയം പേളിയുടെ ഗെയിം തന്ത്രങ്ങളാണെന്നാണ് ചിലർ പറയുന്നത്. അതിനൊപ്പം ഇടയ്ക്ക് മമ്മിയുടെ കാര്യം പറഞ്ഞ് കരയും. എലിമിനേഷനിൽ വന്നില്ലെങ്കിൽ മറ്റുള്ളവരുമായി വഴക്കുണ്ടാക്കും. എലിമിനേഷനിലുണ്ടെങ്കിൽ പേൽയുടെ അത്രയും സ്നേഹമുള്ള കുട്ടി വേറെയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

എന്നാൽ ഇതെല്ലാം ബിഗ് ബോസിൽ നന്നായി കളിക്കുന്ന ഒരു മത്സരാർത്ഥിയുടെ വിജയത്തിന്റെ ഭാഗമാണെന്നാണ് പേളിയുടെ ആരാധകർ പറയുന്നത്.