- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസ് ബില്ലിനെതിരെ ബിഹാർ നിയമസഭയിൽ പ്രതിഷേധം; പ്രതിപക്ഷ എംഎൽഎമാർക്ക് മർദ്ദനം; തലമുടിക്കു പിടിച്ചു വലിക്കുന്നതിന്റെയും തൊഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്; സംഘർഷം സ്പീക്കറെ ചേംബറിൽ ബന്ദിയാക്കിയതിന് പിന്നാലെ
പട്ന: ബിഹാർ നിയമസഭയിൽ പൊലീസ് ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാരെ വലിച്ചിഴച്ചും കയ്യേറ്റം ചെയ്തും സുരക്ഷാ ഉദ്യോഗസ്ഥർ. പല പ്രതിപക്ഷ എംഎൽഎമാരെയും സ്ട്രെച്ചറിലാണു പുറത്തേക്കു കൊണ്ടുപോയത്. സ്പീക്കറെ ചേംബറിൽ ബന്ദിയാക്കിയതിനു പിന്നാലെയാണു പൊലീസ് നടപടിയുണ്ടായത്.
സംസ്ഥാന പൊലീസിനു കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലിനെ ചൊല്ലിയാണ് ചൊവ്വാഴ്ച ബിഹാർ നിയമസഭയിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്. എംഎൽഎമാരെ പൊലീസും ഭരണകക്ഷി എംഎൽഎമാരും ചേർന്ന് തലമുടിക്കു പിടിച്ചു വലിക്കുന്നതിന്റെയും തൊഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി.
പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് കഴിഞ്ഞദിവസം വൈകിട്ടാണ് ബിഹാർ സ്പെഷൽ ആംഡ് പൊലീസ് ബിൽ പാസാക്കിയത്. വാറന്റില്ലാതെ ആരെയും പരിശോധിക്കാനും കസ്റ്റഡിയിലെടുക്കാനും പൊലീസിന് അധികാരം നൽകുന്നതാണ് ബിൽ. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.
ആർജെഡി എംഎൽഎമാർ സ്പീക്കർ വിജയ് കുമാർ സിൻഹയുടെ കസേരയ്ക്കടുത്തേക്ക് പാഞ്ഞെത്തി കടലാസുകൾ കീറിയെറിഞ്ഞു. സ്പീക്കറുടെ ചേംബർ വളഞ്ഞ് പുറത്തേക്കു വിടാതെ അദ്ദേഹത്തെ ബന്ദിയാക്കുന്ന അവസ്ഥയായി. തുടർന്നാണ് പട്ന പൊലീസ് മേധാവി നൂറോളം പൊലീസുകാരെ എത്തിച്ച് എംഎൽഎമാരെ സഭയിൽനിന്നു പുറത്താക്കിയത്.
പോഡിയത്തിൽ കയറി സ്പീക്കറുടെ നടപടികൾ തടസ്സപ്പെടുത്തിയ വനിതാ എംഎൽഎമാരെയും പുറത്താക്കി. ആർജെഡിയുടെയും സിപിഎമ്മിന്റെയും ചില എംഎൽഎമാർ പൊലീസ് നടപടിക്കു ശേഷം അബോധാവസ്ഥയിലായെന്നു റിപ്പോർട്ടുണ്ട്. രൂക്ഷ മർദനമാണ് ഏൽക്കേണ്ടി വന്നതെന്ന് എംഎൽഎമാർ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മുന്നിൽവച്ച് ഭരണപക്ഷ എംഎൽഎമാർ തന്റെ കൈ തല്ലിയൊടിച്ചെന്ന് ഒരു ആർജെഡി അംഗം ആരോപിച്ചു.
This is shocking! Elected representatives beaten by Police in Vidhan Sabha.. Black Day for Democracy..!! #नीतीशकुमार_शर्म_करो pic.twitter.com/pjhrzcbhI7
- Chiranjeev Rao (@Chiranjeev_INC) March 23, 2021
ന്യൂസ് ഡെസ്ക്