- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാറിൽ വിജയിക്കുന്നത് അമിത് ഷായുടെ തന്ത്രങ്ങൾ തന്നെ; ഒരേ സമയം ദളിത് വോട്ടുകളും ഉയർന്ന ജാതിക്കാരുടെ വോട്ടുകളും ശേഖരിച്ചു ബിജെപി സഖ്യം; ജാതി രാഷ്ട്രീയത്തിന്റെ നാട്ടിൽ കേവലഭൂരിപക്ഷം ഉറപ്പിച്ചു ആദ്യനീക്കം
ബീഹാർ പിടിച്ചടക്കാൻ ബിജെപി പുതിയ തന്ത്രങ്ങൾ തേടുന്നു. ദളിത് സമുദായങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും ഒന്നിച്ചുനിർത്തുന്നതിന്റെ ഭാഗമായി മൂന്ന് കക്ഷികളെക്കൂടി ബിജെപിയുടെ പാളയത്തിലെത്തിച്ച് അമിത് ഷായുടെ തന്ത്രങ്ങൾ വിജയം കാണുകയാണ്. ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എം-എസ്, രാം വിലാസ് പാസ്വാന്റെ എൽ.ജെ.പി, ഉപേന്ദ്ര കുശ്വാഹയുടെ ആർ.എസ്.എൽ.പി എ

ബീഹാർ പിടിച്ചടക്കാൻ ബിജെപി പുതിയ തന്ത്രങ്ങൾ തേടുന്നു. ദളിത് സമുദായങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും ഒന്നിച്ചുനിർത്തുന്നതിന്റെ ഭാഗമായി മൂന്ന് കക്ഷികളെക്കൂടി ബിജെപിയുടെ പാളയത്തിലെത്തിച്ച് അമിത് ഷായുടെ തന്ത്രങ്ങൾ വിജയം കാണുകയാണ്. ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എം-എസ്, രാം വിലാസ് പാസ്വാന്റെ എൽ.ജെ.പി, ഉപേന്ദ്ര കുശ്വാഹയുടെ ആർ.എസ്.എൽ.പി എന്നിവയാണ് പുതിയതായി ബിജെപി പാളയത്തിലെത്തിയ സംഘടനകൾ. ബീഹാറിലെ ജാതിരാഷ്ട്രീയത്തിൽ നിർണായകമായ വഴിത്തിരിവുണ്ടാക്കുന്ന സഖ്യമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.
ബീഹാറിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപി പ്രധാന റോൾ കാണിക്കുന്നത് ഇതാദ്യമായാണ്. 2010-ലെ തിരഞ്ഞെടുപ്പിൽ 102 സീറ്റുകളിൽ മത്സരിച്ച ബിജെപി ഇക്കുറി 160 സീറ്റുകളിലാണ് ജനവിധി തേടുന്നത്. എൻഡിഎ സഖ്യത്തിലേക്ക് ദളിത്, പിന്നോക്ക കക്ഷകളെക്കൂടി എത്തിക്കുന്നതോടെ ബിജെപിക്ക് നിർണായക മുൻതൂക്കം ലഭിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 2010-ൽ ജനതാദൾ-യുവിന്റെ സഖ്യ കക്ഷിയായിരുന്നു ബിജെപി. പാസ്വാൻ ലാലു പ്രസാദ് യാദവിന്റെ കൂടെയും.
ദളിത്, പിന്നോക്ക വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള സംസ്ഥാനമാണ് ബീഹാർ. 60 മുതൽ 65 ശതമാനം വരെ വോട്ടുകൾ ഈ വിഭാഗങ്ങളുടേതാണ്. ഈ വിഭാഗത്തിൽപ്പെട്ട പ്രമുഖ കക്ഷികളെ കൂടെനിർത്തുന്നതിലൂടെ വോട്ട് വലിയൊരളവിൽ പാളയത്തിലെത്തിക്കാമെന്ന് അമിത് ഷാ കരുതുന്നു. സീറ്റ് വിഭജനത്തെച്ചൊല്ലി തർക്കിച്ചുനിന്ന മാഞ്ചിയെയും കുശ്വാഹയെയും ഒടുവിൽ വരുതിക്ക് നിർത്താനായതും അമിത് ഷായുടെ തന്ത്രജ്ഞതയാണ്.
ഇക്കുറി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന പാർട്ടിയാണ് ബിജെപി. കോൺഗ്രസ്, ആർ.ജെ.ഡി, ജനതാദൾ-യു തുടങ്ങിയ പ്രമുഖ കക്ഷികളെക്കാൾ കൂടുതൽ സീറ്റിൽ മത്സരിക്കുന്നു എന്നതിനെക്കാൾ ബിജെപി ഒരു മുന്നണിയെ നയിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ജാതിയും മതവും വിധിയെഴുതുന്ന തിരഞ്ഞെടുപ്പിൽ ബിജെപി യഥാർഥ വോട്ടുബാങ്കുകളെയാണ് കൂടെ നിർത്തിയിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകരും വിലയിരുത്തുന്നു.

