- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാറിൽ ചീഫ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു; അരുൺ കുമാർ സിങിന്റെ അന്ത്യം പട്നയിലെ പാറാസ് എച്ച്എംആർഐ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ
പട്ന: ബിഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിങ് കോവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പട്നയിലെ പാറാസ് എച്ച്എംആർഐ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 15നാണ് അരുൺ കുമാർ സിങിന് കോവിഡ് സ്ഥിരീകരിച്ചത്.
1985 ഐഎഎസ് ബാച്ചിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിങ്. 2021 ഫെബ്രവരി 28നാണ് അദ്ദേഹം ബിഹാർ ചീഫ് സെക്രട്ടറിയായി നിയമിതനായത്. ബിഹാറിൽ നിലവിൽ 1,00,821 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 4.54 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2560 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story