- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാലുവിനെ തോൽപിക്കാൻ ബിജെപി ഇറക്കിയിരിക്കുന്നത് 22 യാദവന്മാരെ; ബീഹാറിൽ ജയപരാജയങ്ങൾ നിർണയിക്കുന്ന ഘടകങ്ങൾ ഇതൊക്കെ
ബീഹാറിലെ ജാതി രാഷ്ട്രീയത്തിൽ അതിനൊത്ത വിധം പൊരുതാൻ തന്നെയാണ് ബിജെപിയുടെയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും തീരുമാനം. ലാലു പ്രസാദ് യാദവിന്റെ വോട്ടുബാങ്കുകൾ പൊളിക്കുന്നതിനായി ബിജെപി രംഗത്തിറക്കിയിരിക്കുന്നത് 22 യാദവന്മാരെയാണ്. ലാലു കുത്തകയാക്കിവച്ചിരിക്കുന്ന യാദവ വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബീഹാർ

ബീഹാറിലെ ജാതി രാഷ്ട്രീയത്തിൽ അതിനൊത്ത വിധം പൊരുതാൻ തന്നെയാണ് ബിജെപിയുടെയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും തീരുമാനം. ലാലു പ്രസാദ് യാദവിന്റെ വോട്ടുബാങ്കുകൾ പൊളിക്കുന്നതിനായി ബിജെപി രംഗത്തിറക്കിയിരിക്കുന്നത് 22 യാദവന്മാരെയാണ്. ലാലു കുത്തകയാക്കിവച്ചിരിക്കുന്ന യാദവ വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബീഹാർ ജനസംഖ്യയിൽ 14.6 ശതമാനം യാദവ വിഭാഗത്തിൽപ്പെടുന്നവരാണ്. 22 യാദവന്മാരെ ബിജെപി സ്ഥനാർഥിയാക്കിയതിനൊപ്പം സഖ്യകക്ഷികൾ മൂന്ന് പേരെയെങ്കിലും ഇതേ സമുദായത്തിൽനിന്ന് കണ്ടെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്രകാലവും വിരലിലെണ്ണാവുന്ന യാദവർ മാത്രമാണ് ബിജെപിക്കുവേണ്ടി മത്സരിച്ചിരുന്നത്. ഇക്കുറി ലാലുവിൽനിന്ന് വോട്ടുകൾ റാഞ്ചുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം.
യാദവന്മാരെ കൂടെ നിർത്താനുള്ള തന്ത്രത്തിനൊപ്പം മുസ്ലിം വോട്ടുകൾ സ്വന്തമാക്കാനുള്ള നീക്കവും അമിത് ഷാ നടത്തുന്നുണ്ട്. ഇത് രണ്ടുമാണ് ബീഹാറിൽ ലാലുവിന്റെ ശക്തികേന്ദ്രങ്ങൾ. ബിജെപി 160 സീറ്റുകളിൽ മത്സരിക്കുമ്പോൾ, ലാലുവിന്റെ ആർജെഡി 101 സീറ്റിലാണ് മത്സരിക്കുന്നത്. ഫലത്തിൽ, വലിയ യാദവ കക്ഷി ബിജെപിയായി മാറുന്ന അവസ്ഥയാണ് അമിത് ഷാ കൊണ്ടുവന്നിരിക്കുന്നത്.
ജാതിരാഷ്ട്രീയത്തിന് പുറമെ, ബീഹാറിലെ ജനപ്രതിനിധികളുടെ ക്രിമിനൽ പശ്ചാത്തലവും ശ്രദ്ധേയമാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ നിയസഭയിലേക്ക് മത്സരിച്ച സ്ഥാനാർത്ഥികളിൽ 32 ശതമാനവും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. 20 ശതമാനം ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ബീഹാറിലെ എംപിമാരിലും എംഎൽഎമാരിലും 52 ശതമാനത്തിനെതിരെയും ക്രിമിനൽ കേസുകൾ ആരോപിക്കപ്പെട്ടിട്ടുണ്ട്.
ബീഹാറിലെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെടുന്നത് അന്തസ്സിന്റെ ചിഹ്നമായാണ് കരുതുന്നതെന്ന് തോന്നും. ക്രിമിനൽ കേസ്സുകളില്ലാത്ത ഒരു സ്ഥാനാർത്ഥിയുടെ വിജയസാധ്യത എട്ട് ശതമാനം മാത്രമാണെങ്കിൽ, ക്രിമിനൽ കേസ്സുള്ള പ്രതിയുടേത് 19 ശതമാനമാണ്. ക്രിമിനൽ കേസ്സുകളിൽ പ്രതികളല്ലാത്ത 3597 സ്ഥാനാർത്ഥികൾ കഴിഞ്ഞ പത്തുവർഷത്തെ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. കേസ്സുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള 1717 പേരും മത്സരിച്ചു. എന്നാൽ, വിജയിച്ചവരിൽ 52 ശതമാനവും പ്രതികളാണെന്ന് ഓർക്കണം.
പണക്കാരുടെ പോരാട്ടഭൂമിയാണ് ബീഹാറിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം. കോടീശ്വരന്മാർ മാത്രമാണ് ഇവിടെ ജനപ്രതിനിധികളാവുന്നത്. 2004-നുശേഷം ബീഹാറിൽനിന്നുള്ള എംപിമാരുടെയും എംഎൽഎമാരുടെയും ശരാശരി സ്വത്ത് 2.57 കോടി രൂപയാണ്. വനിതാ ജനപ്രതിനിധികളും ഇതിൽനിന്ന് വ്യത്യസ്തരല്ല. 1.61 കോടി രൂൂപയാണ് വനിതാ ജനപ്രതിനിധികളുടെ ശരാശരി സ്വത്ത്.

