പട്‌ന: ബിഹാറിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒക്‌ടോബർ 16നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. 32 സീറ്റുകളിലേക്കാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 49 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 57 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

ബിഹാറിലെ 243 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഏറ്റവും കുറവ് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് രണ്ടാം ഘട്ടത്തിലാണ്. ഒന്നാം ഘട്ടത്തിൽ 49 ഉം, രണ്ടാം ഘട്ടത്തിൽ 32 ഉം, മൂന്നാം ഘട്ടത്തിൽ 50 ഉം, നാലാം ഘട്ടത്തിൽ 55 ഉം, അഞ്ചാം ഘട്ടത്തിൽ 57ഉം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ എട്ടിനാണ് വോട്ടെണ്ണൽ.