- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒരു പടി മുന്നിൽ; സ്ഥാനാർത്ഥികളുടെ ആദ്യ ലിസ്റ്റ് പുറത്തിറക്കി എതിരാളികളെ ഞെട്ടിച്ച് അമിത് ഷായുടെ തന്ത്രം; മുറുമുറുപ്പോടെ പസ്വാന്റെ പാർട്ടി
പാട്‌ന: ബിഹാർ നിയമസാഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 43 സ്ഥാനാർത്ഥികളുടെ പേരുകളാണ് ബിജെപി ഇന്നലെ പ്രഖ്യാപിച്ചത്. ഇതോടെ ബിജെപിയുടെ നടപടികളെ വിമർശിച്ചു കൊണ്ട് സഖ്യ കക്ഷിയായ രാംവിലാസ് പസ്വാന്റെ ആർഎൽഎസ്‌പി രംഗത്തെത്തി. സീറ്റു വിഭജനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയാവാതെ കൂ
പാട്‌ന: ബിഹാർ നിയമസാഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 43 സ്ഥാനാർത്ഥികളുടെ പേരുകളാണ് ബിജെപി ഇന്നലെ പ്രഖ്യാപിച്ചത്. ഇതോടെ ബിജെപിയുടെ നടപടികളെ വിമർശിച്ചു കൊണ്ട് സഖ്യ കക്ഷിയായ രാംവിലാസ് പസ്വാന്റെ ആർഎൽഎസ്‌പി രംഗത്തെത്തി. സീറ്റു വിഭജനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയാവാതെ കൂടിയാലോചനകൾക്ക് വിരുദ്ധമായി ബിജെപി പ്രവർത്തിച്ചെന്നാണ് ലോക് സമാതാ പാർട്ടി അഭിപ്രായപ്പെടുന്നത്.
മുൻ ധാരണകൾ പ്രകാരം എൽഎസ്‌പിക്ക് 23 സീറ്റും കേന്ദ്രമന്ത്രിയായ രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് 40 സീറ്റും ജിതിൻ റാം മാഞ്ചിയുടെ പാർട്ടിക്ക് 20 സീറ്റുകളുമാണ് അനുവദിച്ചിരുന്നത്.ഒക്ടോബർ 12ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് നടക്കുന്നത്.
സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇനിയും അന്തിമ ധാരണയിലെത്തിയിട്ടില്ലെന്നും അതിനാൽ ബിജെപിയുടെ നടപടി സഖ്യകക്ഷി ധർമത്തിനെതിരാണെന്നും ആർഎൽഎസ്‌പി നേതാവ് ഫസൽ ഇസ്ലാം മാലിക്ക് പറഞ്ഞു. അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ ആർഎൽഎസ്‌പി നേതൃത്വവുമായി അശ്വിനി ചോബേയും മംഗൽ പാണ്ഡെയും ഉടൻ ചർച്ച നടത്തുമെന്നും സൂചനയുണ്ട്.
ബിജെപി തെരഞ്ഞെടുപ്പിൽ 50 ശതമാനത്തോളം യുവാക്കൾക്കും സ്ത്രീകൾക്കുമാണ് പ്രാതിനിധ്യം നൽകിയാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും തങ്ങളുടെ സ്ഥാനാർത്ഥികളിൽ ആദ്യഘട്ടത്തിൽ മത്സരിക്കുന്നവർ 19ഉം, രണ്ടാംഘട്ടത്തിൽ മത്സരിക്കുന്നവർ 15മാണ് ഉള്ളതെന്നും കേന്ദ്രമന്ത്രി ജെ.പി. നദ്ദ പറഞ്ഞു.ഇന്നുമുതലാണ് ആദ്യഘട്ടത്തിൽ മത്സരിക്കുന്നവർ നാമനിർദ്ദേശ പട്ടിക സമർപ്പിക്കുന്നത്.