- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസേര തെറിപ്പിച്ച് ഒളിക്യാമറ; കോഴ വാങ്ങിയ ബിഹാർ നഗര വികസന മന്ത്രി രാജി വച്ചു; തന്നെ ബിജെപി കുടുക്കിയതാണെന്ന് മന്ത്രിയുടെ വിശദീകരണം
പട്‌ന: ബിഹാറിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഒളികാമറയിൽ കുടുങ്ങിയ നഗരവികസന മന്ത്രി അവധേഷ് കുശ്‌വാഹ രാജിവച്ചു. കൈക്കൂലി വാങ്ങുന്നതായ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാർ മന്ത്രിയെ പുറത്താക്കി . ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകൾ മുമ്പാണ് പടിഞ്ഞാറൻ ചംബാരനിലെ പിപ്ര നിയമസഭാ മണ

പട്‌ന: ബിഹാറിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഒളികാമറയിൽ കുടുങ്ങിയ നഗരവികസന മന്ത്രി അവധേഷ് കുശ്‌വാഹ രാജിവച്ചു. കൈക്കൂലി വാങ്ങുന്നതായ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാർ മന്ത്രിയെ പുറത്താക്കി . ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകൾ മുമ്പാണ് പടിഞ്ഞാറൻ ചംബാരനിലെ പിപ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജെ.ഡി.യു എംഎൽഎ കുശവാഹയെ പുറത്താക്കുന്നത്.
ജെ.ഡി.യു സഖ്യം അധികാരത്തിലത്തെിയാൽ കരാറുകൾ നൽകാമെന്ന ഉറപ്പിൽ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. കുശ്വാഹ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ശനിയാഴ്ചയാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. മുംബൈയിൽ നിന്നുള്ള ബിസിനസുകാരെന്ന് പരിചയപ്പെടുത്തിയവരിൽ നിന്ന് മന്ത്രി നാലു ലക്ഷം രൂപ കൈപ്പറ്റുന്ന രംഗങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
എന്നാൽ വീഡിയോ ദൃശ്യങ്ങളിൽ ആരാണ് കൈക്കൂലി കൊടുക്കുന്നതെന്ന് വ്യക്തമല്ല. അതോടൊപ്പം മന്ത്രിയുടെ ശബ്ദവും വ്യക്തമല്ല. ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ മോദിയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. നിതീഷ്‌കുമാർ സർക്കാരിന്റെ അഴിമതിയുടെ മറ്റൊരു ഉദാഹരണമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുശവാഹയോട് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു. പിപ്രയിൽ നിന്ന് കുശവാഹയെ ഈ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയാക്കിയ തീരുമാനവും പാർട്ടി പിൻവലിച്ചു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ കുശവാഹ നിഷേധിച്ചു. തനിക്കെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സത്യം തെളിയിക്കാൻ പോരാടുമെന്നും കുശ്വാഹ പറഞ്ഞു.

