- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാജ്‌വാദി പാർട്ടിയുമായി വിശാലസഖ്യത്തിനു പച്ചക്കൊടി കാണിച്ച് കോൺഗ്രസ്; ആർഎൽഡി അടക്കമുള്ള ചെറു കക്ഷികളും പങ്കാളികളാകും; ഉത്തർപ്രദേശിൽ ബിഹാർ മോഡൽ ആവർത്തിക്കുമ്പോൾ ബിജെപിയുടെയും ബിഎസ്പിയുടെയും പ്രതീക്ഷകൾക്കു മങ്ങൽ
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സമാജ്‌വാദി പാർട്ടി(എസ്‌പി)യുമായി വിശാലസഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് കോൺഗ്രസിനുള്ളിൽനിന്നും അനുകൂല പ്രതികരണം. ജാതി രാഷ്ട്രീയം കളിക്കുന്ന മായാവതിയെയും നോട്ടു നിരോധനമടക്കമുള്ള സാമ്പത്തികപരിഷ്‌കരണ നടപടികൾ മുഖ്യ പ്രചരണായുധമാക്കാൻ ഒരുങ്ങുന്ന ബിജെപിയെയും ഫലപ്രദമായി നേരിടാൻ എസ്‌പിയുമായി കൂട്ടുകൂടുന്നതുതന്നെയാണ് ഉത്തമമെന്നാണ് കോൺഗ്രസിനുള്ളിൽ ഉയരുന്ന വികാരം. സമാജ്‌വാദി പാർട്ടിയുമായി ഒന്നിച്ചുമൽസരിക്കുമെന്ന് ചർച്ചകൾക്ക് നേതൃത്വം വഹിച്ച കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് ഡൽഹിയിൽ പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ വ്യക്തമാക്കും. ബിജെപി, ബിഎസ്‌പി ഇതര കക്ഷികളുമായുള്ള വിശാല സഖ്യചർച്ചകൾ അന്തിമഘട്ടത്തിലെത്തിയെന്നും ഗുലാംനബി പറഞ്ഞു. ഇതോടെ മുതിർന്ന കോൺഗ്രസ് നേതാവ് ഷീല ദിക്ഷിത് യുപിയിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽനിന്ന് ഒഴിഞ്ഞു. ബീഹാറിൽ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ തന്റെ ആജന്മശത്രുവായിരുന്ന ലാലുപ്രസാദ് യാദവിനെ
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സമാജ്‌വാദി പാർട്ടി(എസ്‌പി)യുമായി വിശാലസഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് കോൺഗ്രസിനുള്ളിൽനിന്നും അനുകൂല പ്രതികരണം. ജാതി രാഷ്ട്രീയം കളിക്കുന്ന മായാവതിയെയും നോട്ടു നിരോധനമടക്കമുള്ള സാമ്പത്തികപരിഷ്‌കരണ നടപടികൾ മുഖ്യ പ്രചരണായുധമാക്കാൻ ഒരുങ്ങുന്ന ബിജെപിയെയും ഫലപ്രദമായി നേരിടാൻ എസ്‌പിയുമായി കൂട്ടുകൂടുന്നതുതന്നെയാണ് ഉത്തമമെന്നാണ് കോൺഗ്രസിനുള്ളിൽ ഉയരുന്ന വികാരം.
സമാജ്‌വാദി പാർട്ടിയുമായി ഒന്നിച്ചുമൽസരിക്കുമെന്ന് ചർച്ചകൾക്ക് നേതൃത്വം വഹിച്ച കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് ഡൽഹിയിൽ പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ വ്യക്തമാക്കും. ബിജെപി, ബിഎസ്‌പി ഇതര കക്ഷികളുമായുള്ള വിശാല സഖ്യചർച്ചകൾ അന്തിമഘട്ടത്തിലെത്തിയെന്നും ഗുലാംനബി പറഞ്ഞു. ഇതോടെ മുതിർന്ന കോൺഗ്രസ് നേതാവ് ഷീല ദിക്ഷിത് യുപിയിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽനിന്ന് ഒഴിഞ്ഞു.
ബീഹാറിൽ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ തന്റെ ആജന്മശത്രുവായിരുന്ന ലാലുപ്രസാദ് യാദവിനെ കൂട്ടുപിടിച്ച് ബിജെപിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ തറപറ്റിച്ച തന്ത്രം തന്നെ പയറ്റാനാണ് കോൺഗ്രസും എസ്‌പിയും ആലോചിക്കുന്നത്. കോൺഗ്രസ്, ജെഡിയു, തൃണമൂൽ, അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദൾ, അപ്നാദളിലെ കൃഷ്ണ പട്ടേൽ വിഭാഗം എന്നിവരുമായി ചേർന്ന് ബിഹാർ മാതൃകയിൽ സഖ്യകക്ഷി രൂപീകരണമാണ് അഖിലേഷ് ലക്ഷ്യമിടുന്നത്.
യുപിയിലെ 403 നിയമസഭാ മണ്ഡലങ്ങളിൽ 300 ഉം എസ്‌പിക്ക് ഉറപ്പാക്കുന്ന സഖ്യത്തിനായിരിക്കും അഖിലേഷ് മുതിരുകയെന്നു സൂചനയുണ്ട്. 125 സീറ്റുകളാണ് കോൺഗ്രസിന്റെ ആവശ്യമെങ്കിലും 90 വരെ സീറ്റുകൾ നൽകിയേക്കുമെന്നാണ് സൂചന. രാഷ്ട്രീയ ലോക്ദളിന് 20 മുതൽ 22 വരെ സീറ്റ് നൽകും.
അതിനിടെ, പിതാവ് മുലായം സിങ് യാദവുമായി യാതൊരു രാഷ്ട്രീയ ഭിന്നതയുമില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. തിരഞ്ഞെടുപ്പിൽ അഖിലേഷിനെതിരെ മൽസരിക്കുമെന്ന് മുലായം മുന്നറിയിപ്പ് നൽകിയിരുന്നു. പാർട്ടി ചിഹ്നമായ സൈക്കിൾ അഖിലേഷിന് നൽകാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ കോടതിയിൽ പോരാടുമെന്ന് മുലായം അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക ഭാരവാഹിത്വം നഷ്ടപ്പെട്ട മുലായം സിങ് യാദവിന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സഖ്യമില്ലാതെ മൽസരിക്കുമെന്ന് പ്രഖ്യാപിച്ച മായാവതിയും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാമെന്ന് കരുതുന്ന ബിജെപിയും സമാജ്്വാദി പാർട്ടിയിലെ പിളർപ്പ് മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ്. കോൺഗ്രസുമായി സഖ്യമുണ്ടാക്കുകയാണെങ്കിൽ 300 സീറ്റുകളെങ്കിലും ഉറപ്പിക്കാമെന്നാണ് മുഖ്യമന്ത്രി അഖിലേഷ് കണക്കുകൂട്ടുന്നത്. ഫെബ്രുവരി 11ന് ആരംഭിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായിട്ടാണു പൂർത്തിയാകുക. മാർച്ച് 11നാണ് വോട്ടെണ്ണൽ.



